ചർമത്തിനു തിളക്കവും ഭംഗിയും, ചെറുപ്പം നിലനിർത്താനും മത്തങ്ങാവിത്ത്; ഗുണങ്ങള്‍ അറിയാം The Nutritional Powerhouse: Pumpkin Seeds Explained
ആരോഗ്യത്തിനും ചെറുപ്പം നിലനിർത്താനും മത്തങ്ങ വിത്ത് വളരെ നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ്‌സ്, ഡയറ്ററി ഫൈബര്‍, പ്രോട്ടീന്‍, ഫാറ്റ്, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി, ഫോളേറ്റ്, വൈറ്റമിന്‍ ബി5, ബി6, വൈറ്റമിന്‍ ഇ, പൊട്ടാസിയം, സോഡിയം, മഗ്നീഷ്യം, അയണ്‍, ഫോസ്‌ഫറസ്, സിങ്ക്, കോപ്പര്‍, മാംഗനീസ് എന്നിങ്ങനെ

ആരോഗ്യത്തിനും ചെറുപ്പം നിലനിർത്താനും മത്തങ്ങ വിത്ത് വളരെ നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ്‌സ്, ഡയറ്ററി ഫൈബര്‍, പ്രോട്ടീന്‍, ഫാറ്റ്, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി, ഫോളേറ്റ്, വൈറ്റമിന്‍ ബി5, ബി6, വൈറ്റമിന്‍ ഇ, പൊട്ടാസിയം, സോഡിയം, മഗ്നീഷ്യം, അയണ്‍, ഫോസ്‌ഫറസ്, സിങ്ക്, കോപ്പര്‍, മാംഗനീസ് എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ മത്തങ്ങാ വിത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെതിരെ പൊരുതി മാറാരോഗങ്ങളുടെ സാധ്യതകളും കുറയ്‌ക്കുന്നു.
മത്തങ്ങ വിത്തിലെ മോണോസാച്ചുറേറ്റഡ്, പോളിസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഹൃദ്രോഗ സാധ്യതയും കൊളസ്‌ട്രോളിന്റെ തോതും കുറയ്‌ക്കാന്‍ സഹായിക്കും. മത്തങ്ങാ വിത്തിലെ സിങ്കും അയണും മഗ്നീഷ്യവും ഫോസ്‌ഫറസും എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ ട്രിപ്‌റ്റോഫാന്‍ പോലുള്ള ന്യൂറോട്രാന്‍സ്‌മിറ്ററുകളുടെ സാന്നിധ്യം മൂഡ് മെച്ചപ്പെടുത്തുകയും മികച്ച ഉറക്കം നല്‍കുകയും ചെയ്യും.
ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും ഉള്ളതിനാല്‍ പ്രമേഹനിയന്ത്രണത്തില്‍ മത്തങ്ങ വിത്തിന് നിര്‍ണായക സ്ഥാനമുണ്ട്. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്‌ക്കാനും മത്തങ്ങാ വിത്ത് സഹായിക്കും. ഫോളേറ്റ്, അയണ്‍, സിങ്ക് പോലുള്ളവ അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്‌ക്ക് അമ്മമാര്‍ മത്തങ്ങ വിത്ത് കഴിക്കുന്നത് നല്ലതാണ്.
ചർമത്തിനു തിളക്കവും ചെറുപ്പവുമേകാനും മുടിക്ക് അഴകിനും മത്തങ്ങാവിത്തു ചേർന്ന സൗന്ദര്യക്കൂട്ട് പതിവാക്കാം;
∙ ഒരു കപ്പ് വെള്ളത്തിൽ നാലു വലിയ സ്പൂൺ പംപ്കിൻ സീഡ് ചേർത്തു വേവിക്കുക. ഇത് അരിച്ചെടുത്ത് അരയ്ക്കണം. ഈ കൂട്ടിൽ മൂന്നോ നാലോ ചെറിയ സ്പൂൺ മോരു ചേർത്തു മുഖത്തു പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകണം. വൈറ്റമിൻ ഇ സമൃദ്ധമായി അടങ്ങിയതിനാൽ ചർമത്തിന്റെ ചെറുപ്പം നിലനിർത്താനും തിളക്കമേകാനും ഉത്തമമാണ്.
∙ അരക്കപ്പ് പംപ്കിൻ സീഡ്സ് മിക്സിയിൽ െപാടിച്ചതിൽ ഒരു വലിയ സ്പൂൺ തേനും രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണയും അരക്കപ്പ് തൈരും ചേർത്തു യോജിപ്പിച്ചു ശിരോ ചർമത്തിലും മുടിയും പുരട്ടണം. അ ര മണിക്കൂറിനു ശേഷം ഇളംചൂടുവെള്ളത്തിൽ കഴുകുക. വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു വൃത്തിയാക്കിയ ശേ ഷം കണ്ടീഷനർ പുരട്ടണം.
∙ രണ്ടു വലിയ സ്പൂൺ പംപ്കിൻ സീഡ് രണ്ടു ചെറിയ സ്പൂൺ തൈര് ചേർത്ത് അരയ്ക്കുക. ഈ കൂട്ട് മുഖത്തു പുരട്ടി 15 മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കണം. ചർമത്തിനു തിളക്കവും ഭംഗിയും ലഭിക്കും.