ഗർഭകാലത്തെ വെരിക്കോസ് വെയ്ൻ കാരണം ഇരിക്കുമ്പോൾ പോലും വേദനയാണോ... പരിഹാരം വേണ്ടേ?
ആദ്യ പ്രസവത്തിൽ വെരിക്കോസ് വെയ്ൻ ഉണ്ടായിരുന്നവർക്ക് വീണ്ടും വരാൻ സാധ്യത കൂടുതലാണ്. ചിലരിൽ കാലിനു പുറമേ സ്വകാര്യഭാഗത്തു വൾവൽ വെരിക്കോസൈറ്റിസ്/വജൈനൽ വെരിക്കോസൈറ്റിസ് എന്നിവയും കാണാറുണ്ട്.

ഗർഭകാലം അവസാന മാസങ്ങളിൽ എത്തുമ്പോൾ ചില ഗർഭിണികളിൽ രക്തധമനികൾ തടിച്ചു വരാറുണ്ട്. ഇതിനു പല കാരണങ്ങളുണ്ട്.
ഗർഭകാലത്തു ശരീരത്തിലെ രക്തത്തിന്റെ അളവു കൂടുന്നതു ധമനികളിൽ അമിതമായ സമ്മർദം ചെലുത്തുന്നതാണ് ഒരു കാരണം. പ്രൊജസ്ട്രോൾ ഹോർമോണിന്റെ തോതു കൂടുന്നതിനാൽ രക്തക്കുഴലുകൾ വികസിക്കാനും രക്തം കെട്ടിനിൽക്കാനും കാരണമാകുന്നു. വളർന്നു വരുന്ന ഗർഭപാത്രം കാലുകളിൽ നിന്നു തിരിച്ചു ഹൃദയത്തിലേക്കു രക്തം കൊണ്ടുപോകുന്ന പ്രധാന രക്തധമനിയായ ഇൻഫീരിയർ വീന കാവയിൽ സമ്മർദം ഉണ്ടാകുകയും വെരിക്കോസ് വെയ്നു കാരണമാകുകയും ചെയ്യും. ചിലരിൽ കാലിനു പുറമേ സ്വകാര്യഭാഗത്തു വൾവൽ വെരിക്കോസൈറ്റിസ്/വജൈനൽ വെരിക്കോസൈറ്റിസ് എന്നിവയും കാണാറുണ്ട്.
സാധാരണഗതിയിൽ പ്രസവം കഴിഞ്ഞു മൂന്നുമാസത്തിനുള്ളിൽ ഈ പ്രശ്നങ്ങൾ അകലും. ആദ്യ പ്രസവത്തിൽ വെരിക്കോസ് വെയ്ൻ ഉണ്ടായിരുന്നവർക്ക് വീണ്ടും വരാൻ സാധ്യത കൂടുതലാണ്.
∙ ഇലാസ്റ്റിക് കംപ്രഷൻ ബാൻഡേജ് ഉപയോഗിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും.
∙ കഴിയുന്നത്ര സമയം കാലുകൾ പൊക്കി വയ്ക്കുക. കിടക്കുമ്പോൾ തലയണ വച്ചു കാൽ ഉയർത്താം. ഇതു കാലിൽ നിന്നു ഹൃദയത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും.
∙ തുടർച്ചയായി അധികസമയം നിൽക്കുകയോ ഇരിക്കുകയോ ചെയ്യാതിരിക്കുക. ഇടയ്ക്കിടെ നടക്കുക.
∙ ഇടതുവശം ചെരിഞ്ഞു കിടക്കുക. ശരീരത്തിന്റെ വലതുഭാഗത്താണ് ഇൻഫീരിയർ വീന കാവ. ഇടതുവശത്തേക്ക് ചെരിഞ്ഞു കിടക്കുമ്പോൾ അമ്മവയർ ഈ രക്തധമനിയിൽ അധികം അമരില്ല.
വെരിക്കോസ് വെയ്നിൽ അമിത വേദനയോ, ചുവപ്പോ കാണുകയാണെങ്കിൽ ഉടനെ ഡോക്ടറെ കാണണം. രക്തം കട്ടി പിടിക്കാനുള്ള (ത്രോംബോസിസ്) സാധ്യത, ഇൻഫെക്‌ഷൻ തുടങ്ങിയവ വരാം.
വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം
ഗൈനക്കോളജി സംബന്ധമായ സംശയങ്ങൾക്കുള്ള വിശദമായി മറുപടി വനിത മാസികയിൽ വായിക്കാം