ലാക്ടോസ് അസഹിഷ്ണുത എന്നത് പാൽപ്പന്നങ്ങളിലെ ലാക്ടോസ് എന്ന പഞ്ചസാര ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവില്ലായ്മയാണ്, ഇത് വയറുവേദന, വയറു വീർക്കൽ, അമിതമായ ഗ്യാസ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ചെറുകുടലിൽ ലാക്ടേസ് എന്ന എൻസൈം കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം, ഇത് പലപ്പോഴും പ്രായം കൂടുമ്പോഴും ജനിതക കാരണങ്ങളാലും സംഭവിക്കാം. പാൽപ്പന്നങ്ങൾ ഒഴിവാക്കുകയോ ലാക്ടോസ് രഹിത ഉൽപ്പന്നങ്ങൾ, സോയ മിൽക്ക്, ഓട്സ് മിൽക്ക് തുടങ്ങിയവ തിരഞ്ഞെടുക്കുകയോ ചെയ്യുന്നതിലൂടെ ഈ അവസ്ഥ നിയന്ത്രിക്കാം. കൂടാതെ, ലാക്ടേസ് എൻസൈം ഗുളികകളോ കാപ്സ്യൂളുകളോ ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കും, കുട്ടികളിൽ പാൽ അലർജി ഒരു സാധാരണ പ്രശ്നമാണ്, ഇത് ഗുരുതരമായ അനാഫൈലക്സിസ് പോലുള്ള ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. ലാക്ടോസ് ടോളറൻസ് ടെസ്റ്റുകൾ രോഗനിർണയത്തിനായി ഉപയോഗിക്കുന്നു, ലാക്ടോസ് അസഹിഷ്ണുതയുള്ളവർക്ക് വിറ്റാമിൻ ഡി ലഭ്യത ഉറപ്പാക്കാൻ ബദൽ മാർഗ്ഗങ്ങൾ തേടേണ്ടതുണ്ട്.

പലര്‍ക്കും അറിയാതെ പോകുന്ന ഒന്നാണ് ലാക്ടോസ് ഇന്‍ടോളറന്‍സ് അഥവാ ലാക്റ്റോസ് അസഹിഷ്ണുത. അമിതമായ ഗ്യാസ്, വയറിനകത്തെ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടായാലും പാല്‍ എന്ന വില്ലനെ കുറിച്ച് പലരും ചിന്തിക്കാറില്ല. ലാക്ടോസ് അസഹിഷ്ണുത ഉള്ളവരില്‍ പാലോ, തൈര് ഉള്‍പ്പെടെയുള്ള പാൽപ്പന്നങ്ങളോ കഴിച്ച് 30 മിനിറ്റ് മുതൽ രണ്ടു മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ കണ്ടേക്കാം. കഴിക്കുന്നതിന്റെ അളവിനെ ആശ്രയിച്ച് ലക്ഷണങ്ങൾ 24 മുതല്‍ 72 മണിക്കൂർ നീണ്ടുനിൽക്കും.

ഈ രോഗമുള്ളവരില്‍ ശരീരത്തിന് പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടോസ് ദഹിപ്പിക്കാനുള്ള ശേഷിയില്ലാതാകുന്നു. വയറുവേദന, വയറു വീർക്കൽ, അമിതമായ ഗ്യാസ്, വയറിലെ മുരളൽ അല്ലെങ്കിൽ മുഴങ്ങുന്ന ശബ്ദങ്ങൾ, ശരീരവണ്ണം, വയറിളക്കം, ഓക്കാനം, അലര്‍ജി, ഛർദ്ദി എന്നിവ ലാക്ടോസ് അസഹിഷ്ണുതയുടെ പ്രധാന ലക്ഷണങ്ങളാണ്. ലാക്ടോസ് ദഹനവ്യവസ്ഥയിൽ ഉള്ളിടത്തോളം ഈ ലക്ഷണങ്ങൾ നിലനിൽക്കും. 

ADVERTISEMENT

പല ഭക്ഷണങ്ങളിലും ഏതെങ്കിലും അളവിൽ പാലുൽപ്പന്നങ്ങൾ അടങ്ങിയിട്ടുണ്ട്. പാൽ കൊണ്ടുള്ള ഇത്തരം വിഭവങ്ങൾ ലാക്ടോസ് അസഹിഷ്ണുത ഉള്ളവരിൽ മലബന്ധം അല്ലെങ്കിൽ ഗ്യാസ് പോലുള്ള ലക്ഷണങ്ങൾക്ക് കാരണമായേക്കാം. ദഹിക്കാത്ത ലാക്ടോസിനെ വിഘടിപ്പിക്കുന്ന ബാക്ടീരിയകളാണ് വൻകുടലിലെ ഈ ലക്ഷണങ്ങൾക്ക് കാരണം. ഇത് അധിക ദ്രാവകവും ഗ്യാസും സൃഷ്ടിക്കുകയും ശരീരം പുറന്തള്ളുകയും ചെയ്യുന്നു.

കാരണങ്ങൾ

ADVERTISEMENT

ലാക്ടോസ് ഇൻടോളറൻസ് രോഗമല്ലെങ്കിലും ഈ അവസ്ഥ അസഹനീയമാണ്. പഞ്ചസാര ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന ലാക്ടേസ് എന്ന എൻസൈം ചെറുകുടലിൽ ഉണ്ട്. എന്നാൽ ചില ആളുകളില്‍ ഇത് ഉണ്ടാകില്ല അല്ലെങ്കിൽ ഗണ്യമായ അളവില്‍ കുറവായിരിക്കും. അതുകൊണ്ടുതന്നെ പാലുത്പന്നങ്ങള്‍ ദഹിപ്പിക്കാൻ സാധിക്കാതെ വരുന്നു.

ലാക്ടേസ് എൻസൈം കുറയുമ്പോൾ ഭക്ഷണങ്ങളിലെ പഞ്ചസാരയ്ക്ക് ചെറുകുടലിൽ വച്ച് വിഘടിക്കാൻ കഴിയില്ല. ഇത് വൻകുടലിലേക്ക് ഇറങ്ങി അവിടെ ബാക്ടീരിയകളുമായി ചേർന്ന് പുളിക്കുകയും ഇത് ഗ്യാസ്, വയറിളക്കം, ഛർദ്ദി, ഓക്കാനം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

ADVERTISEMENT

ചെറുകുടലിലെ കോശങ്ങളിലാണ് ലാക്ടേസ് എൻസൈം ഉത്പാദിപ്പിക്കുന്നത്. കോശങ്ങൾക്ക് പരുക്കേറ്റാലോ, ജനിതക മാറ്റങ്ങൾ സംഭവിച്ചാലോ അവ ലാക്റ്റോസിനെ വളരെ കുറച്ച് മാത്രമേ ഉത്പാദിപ്പിക്കുകയുള്ളൂ അല്ലെങ്കിൽ ഉത്പാദിപ്പിക്കാനും സാധിക്കില്ല. ഇത് ലാക്ടോസ് അസഹിഷ്ണുതയിലേക്ക് നയിക്കുന്നു.

പ്രായമാകുമ്പോൾ ആളുകൾക്ക് ലാക്ടോസ് അസഹിഷ്ണുത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജനിതക കാരണങ്ങളാലും പലപ്പോഴും കുടുംബങ്ങളിൽ ലാക്ടോസ് അസഹിഷ്ണുത ഉണ്ടാകാം. പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നതിലൂടെ ലാക്ടോസ് അസഹിഷ്ണുതയുടെ ലക്ഷണങ്ങൾ പൂര്‍ണ്ണമായും ഒഴിവാക്കാം. 

ലാക്ടോസ് രഹിത പാല്‍, ചീസ്, സോയ മില്‍ക്, ഓട്സ് മില്‍ക് എന്നിവയും പകരമായി തിരഞ്ഞെടുക്കാം. ലാക്റ്റോസ് എൻസൈമുകൾ ഗുളികകളായോ, പാലുൽപ്പന്നങ്ങളിൽ ചേർക്കുന്ന കാപ്സ്യൂളുകളായിട്ടോ ലഭ്യമാണ്. ഈ സപ്ലിമെന്റുകൾ ലാക്ടോസിനെ എളുപ്പത്തിൽ ദഹിപ്പിക്കാനും ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

കുട്ടികളില്‍ പാൽ അലർജി

മൂന്നു വയസ്സിന് താഴെയുള്ള 2 മുതൽ 3 ശതമാനം വരെയുള്ള കുട്ടികൾക്ക് പാൽ അലർജിയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മൂന്നു വയസ് കഴിയുന്നതോടെ പലരിലും മില്‍ക് അലര്‍ജി അപ്രത്യക്ഷമാകും. എന്നാല്‍ ചിലരില്‍ ഇത് ജീവിതാവസാനം വരെ തുടരുകയും ചെയ്യും. പശുവിൻ പാലിൽ അലർജിയുള്ള ആളുകൾക്ക് ആടുകൾ എന്നിവയുൾപ്പെടെ മറ്റു മൃഗങ്ങളിൽ നിന്നുള്ള പാലിനോടും അലർജിയുണ്ടാകാം.

പനി, ഛർദ്ദി, രക്തം കലര്‍ന്ന മലം, ശ്വാസതടസ്സം എന്നിവയാണ് പാൽ അലർജിയുടെ ലക്ഷണങ്ങൾ. എന്നാല്‍ അനാഫൈലക്സിസ് പോലുള്ള ഗുരുതരമായ അലര്‍ജി, ശ്വാസനാളികളിൽ വീക്കം, ശ്വസിക്കാനുള്ള കഴിവ് കുറയുക, രക്തസമ്മർദ്ദം പെട്ടെന്ന് കുറയുക, തലകറക്കം, ബോധക്ഷയം തുടങ്ങി ജീവന് ഭീഷണിയായ ലക്ഷണങ്ങള്‍ കാണിക്കുന്നു.

ലാക്ടോസ് ടോളറൻസ് ടെസ്റ്റ്

പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിച്ചശേഷം പല ഇടവേളകളിൽ രക്തത്തിന്റെ സാമ്പിളുകൾ എടുക്കും. സാധാരണയായി 30 മിനിറ്റ്, ഒരു മണിക്കൂർ, രണ്ട് മണിക്കൂർ എന്നിങ്ങനെ ഇടവേളകളിലാണ് ടെസ്റ്റ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നില്ലെങ്കിൽ ലാക്ടോസ് അസഹിഷ്ണുത ഉണ്ടാകാം.

ലാക്ടോസ് അടങ്ങിയ പാനീയം കുടിപ്പിച്ച ശേഷം ശ്വാസത്തിലെ ഹൈഡ്രജന്റെ അളവ് പരിശോധിക്കും. ഉയർന്ന അളവിലുള്ള ഹൈഡ്രജൻ ലാക്ടോസ് അസഹിഷ്ണുതയുണ്ടെന്ന് സൂചിപ്പിക്കുന്നു. മലം അസിഡിറ്റി പരിശോധന നടത്തിയും രോഗം ഉറപ്പിക്കാം.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

പാലുൽപ്പന്നങ്ങൾ ഒഴിവാക്കിയാൽ ഭക്ഷണത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ബീഫ്, കരൾ, മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള മത്സ്യം എന്നിവയാണ് വിറ്റാമിൻ ഡിയുടെ ഉറവിടങ്ങള്‍. അല്ലെങ്കിൽ കാൽസ്യം- വിറ്റാമിൻ ഡി സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം. 

ചികിത്സ

ലാക്ടോസ് ഇൻടോളറൻസ് മാസങ്ങളെടുത്താലും ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയും. പാലിന്റെയും മറ്റ് പാലുൽപ്പന്നങ്ങളുടെയും ഉപയോഗം കുറയ്ക്കുന്നതിലൂടെ ഇൻടോളറൻസ് നിയന്ത്രിക്കാനാകും. ലാക്ടേസ് എൻസൈം പൗഡർ പാലിൽ കലർത്തി കുടിക്കാം.

Understanding Lactose Intolerance:

Lactose intolerance, also known as lactose malabsorption, is a digestive disorder characterized by the inability to fully digest lactose, the sugar in milk. This condition can lead to uncomfortable symptoms such as gas, bloating, diarrhea, and stomach pain after consuming dairy products, affecting individuals of all ages and sometimes running in families. Understanding the causes, symptoms, and management strategies, including dietary adjustments and enzyme supplements, is crucial for individuals experiencing lactose intolerance.

ADVERTISEMENT