എപ്പോഴും ക്ഷീണം ഒപ്പം പേശിവേദനയും, ടെസ്റ്റ് റിസൽറ്റുകൾ എല്ലാം നോർമൽ; കാരണം അറിയാം Ayurvedic Remedies for Fibromyalgia
ഫൈബ്രോമയാൾജിയ അഥവാ പേശീവാതം, കമ്പ്യൂട്ടർ ഉപയോഗം വഴിയുണ്ടാകുന്ന കഴുത്തുവേദന എന്നിവയാണ് ഈ ലേഖനത്തിലെ പ്രധാന വിഷയങ്ങൾ. ഫൈബ്രോമയാൾജിയ എന്നത് പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്ന ഒരു അവസ്ഥയാണ്, ഇത് കോവിഡിന് ശേഷം വർദ്ധിച്ചിട്ടുണ്ടെന്നും സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നുവെന്നും ലേഖനം സൂചിപ്പിക്കുന്നു. വിഷാദരോഗവും മാനസികസമ്മർദ്ദവും ഇതിന് കാരണമാകാം, കൂടാതെ തണുപ്പുകാലങ്ങളിൽ ഇത് കൂടാനും സാധ്യതയുണ്ട്. ശരിയായ ചികിത്സാരീതികളിൽ മരുന്നുകൾ, ജീവിതശൈലി ക്രമീകരണം, വ്യായാമം, യോഗ, കൗൺസലിംഗ് എന്നിവ ഉൾപ്പെടുന്നു. കഴുത്തുവേദന, പ്രത്യേകിച്ച് ദീർഘനേരം കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരിലും ഇരുചക്രവാഹനം ഉപയോഗിക്കുന്നവരിലും കുട്ടികളിലും സാധാരണയായി കാണപ്പെടുന്നു, തെറ്റായ രീതിയിൽ ദീർഘനേരം കഴുത്ത് ഒരേ സ്ഥാനത്ത് വയ്ക്കുന്നതും കശേരുക്കളിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം. ആയുർവേദത്തിൽ മന്യാസ്തംഭം, ഗ്രീവഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്ന ഈ രോഗങ്ങൾക്ക് മരുന്നുകൾ, വ്യായാമങ്ങൾ, ശിരോവസ്തി, നസ്യം തുടങ്ങിയ ചികിത്സാരീതികളും നിർദ്ദേശിക്കപ്പെടുന്നു.

എപ്പോഴും ക്ഷീണം ഒപ്പം പേശിവേദനയും
ടെസ്റ്റ് റിസൽറ്റുകൾ നോർമൽ. പക്ഷേ, എപ്പോഴും മന്ദതയും ശരീരവേദനയും. ഫൈബ്രോമയാൾജിയ എന്ന അവസ്ഥയ്ക്ക് ആയുർവേദം പേശീവാതം എന്നു പറയുന്നു. അകാരണമായ ക്ഷീണം. ഒപ്പം പേശികളിലും സന്ധികളിലും വേദനയാണു ലക്ഷണം. ദേഹം മുഴുവനുമുള്ള വേദനയുമുണ്ടാകാം. കോവിഡാനന്തരം ഈ രോഗത്തിന്റെ തോത് വ ളരെ കൂടിയിട്ടുണ്ട്. താരതമ്യേന സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്.
കാരണങ്ങൾ
വിഷാദരോഗത്തോടും മാനസിക സമ്മർദത്തോടുമുള്ള ശരീരത്തിന്റെ പ്രതികരണം ആണ് ഫൈബ്രോമയാൾജിയ എന്നു കരുതപ്പെടുന്നു. തണുപ്പുകാലങ്ങളിൽ വേദനയും അനുബന്ധ അസ്വസ്ഥകളും കൂടുന്നതായി കണ്ടുവരുന്നു. പേശികളിലും സന്ധികളിലും ഉള്ള വേദന, ശരീരത്തിൽ തൊടുമ്പോൾ വേദന, ക്ഷീണം, ഉറക്കക്കുറവ്, വിഷാദം, ഇടയ്ക്കിടെ ഉണ്ടാകുന്ന പനി, തലവേദന, ശ്വാസം മുട്ടൽ ഇവയൊക്കെ പേശീവാതത്തിന്റെ ലക്ഷണങ്ങളാണ്.
ചികിത്സ
നീർക്കെട്ട് കുറയ്ക്കുന്നതിന് ഉതകുന്ന മരുന്നുകളും ചികിത്സയും ജീവിതശൈലി ക്രമീകരണം, വ്യായാമം, പ്രാണായാമം, യോഗ, മാനസികാരോഗ്യം വീണ്ടെടുക്കാൻ വേണ്ടിയുള്ള കൗൺസലിങ് തുടങ്ങിയവയൊക്കെ അടങ്ങുന്ന ചികിത്സാ രീതിയാണ് ഇവിടെ ഫലപ്രദം.
പുനർന്നവാദി കഷായം, ബ്രിഹത്യാദി കഷായം, കൈശോരഗുഗ്ഗുലു വടിക, അഗ്നികുമാര രസം ഗുളിക തുടങ്ങിയ മരുന്നുകൾ ഫലപ്രദമായി കാണാറുണ്ട്. ധാന്യാമ്ലധാര, ഉധ്വർത്തനം, കഷായ ധാര തുടങ്ങിയ ചികിത്സകൾ നല്ലതാണ്. ഔഷധ ഉപയോഗം ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ചെയ്യാവൂ എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കട്ടെ.
മാറ്റണം ജീവിതശൈലി
നമ്മൾ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന ജീവിതശൈലി രോഗമാണ് കഴുത്തു വേദന. ദീര്‍ഘനേരം കംപ്യൂട്ടറിനു മുന്നിലിരിക്കുന്നവരിലും സ്ഥിരമായി ഇരുചക്രവാഹനം ഉപയോഗിക്കുന്നവരിലും ഭാരംകൂടിയ സ്കൂൾ ബാഗ് ഉപയോഗിക്കാൻ നിർബന്ധിതരാകുന്ന നമ്മുടെ കുഞ്ഞുങ്ങളിലും ഒക്കെ വളരെ സാധാരണയായി കഴുത്തു വേദന കണ്ടുവരുന്നു.
കാരണങ്ങൾ
കഴുത്ത് ഒരേ സ്ഥിതിയിൽ തെറ്റായ രീതിയിൽ അധികനേരം തുടരുന്നതുകൊണ്ടു കഴുത്തിലെ പേശികളിലുണ്ടാകുന്ന സങ്കോചവും ക്രമേണ കശേരുക്കളിൽ വരുന്ന ഘടനാപരമായ മാറ്റവുമാണു കഴുത്തിലും കൈകളിലേക്കുമുള്ള വേദനയിൽ കൊണ്ടെത്തിക്കുന്നത്.
കഴുത്തിലെ ഡിസ്‌കുകൾക്കു വരുന്ന തേയ്മാനവും നീർക്കെട്ടുമാണു കഴുത്തുവേദനയുടെ കാരണം. ആയുർവേദത്തിൽ മന്യാസ്തംഭം, ഗ്രീവഗ്രഹം എന്നീ പേരുകളിലാണ് ഈ രോഗാവസ്ഥ വിവരിച്ചിട്ടുള്ളത്.
കാരണങ്ങൾ മനസ്സിലാക്കി നമ്മുടെ ദൈനംദിന ചിട്ടകൾ ക്രമീകരിച്ചു ഒപ്പം യുക്തമായ ചികിത്സ നിർദേശിക്കുന്നതാണ് ആയുർവേദത്തിലെ രീതി.
ചികിത്സ
കഴുത്തിലെ പേശികളിലെ സങ്കോചം കുറയ്ക്കാനുള്ള മരുന്നുകളും അസ്ഥികളും പേശികളും ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങളും ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.
കല്ലുപ്പ് കിഴികെട്ടി ചൂടുപിടിക്കുന്നതു പേശീസങ്കോചം മാറ്റാൻ സഹായിക്കും. കൂടാതെ രോഗത്തിന്റെ തീവ്രത അനുസരിച്ചു ശിരോവസ്തി, നസ്യം, വിവിധ തരത്തിലുള്ള സ്‌നേഹസ്വേദങ്ങൾ തുടങ്ങിയവ ഫലപ്രദമായി ചെയ്യാറുണ്ട്.