ഗൗട്ട് എന്നത് സന്ധികളെ ബാധിക്കുന്ന ഒരുതരം വാതമാണ്, ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദനയും നീരുമാണ്. ശരീരത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം, ഇത് ഭക്ഷണത്തിലെ പ്യൂരിനുകളിൽ നിന്നാണ് പ്രധാനമായും ഉണ്ടാകുന്നത്. ബീഫ്, കടൽ വിഭവങ്ങൾ, ബിയർ തുടങ്ങിയവ യൂറിക് ആസിഡ് കൂട്ടുന്നതിനാൽ ഇവയുടെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. മറിച്ച്, ധാരാളം വെള്ളം കുടിക്കുക, ചെറി, നാരങ്ങ, ബെറി വർഗ്ഗത്തിലുള്ള പഴങ്ങൾ, ഓട്സ്, ഗ്രീൻ ടീ, ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ, ഒലിവ് ഓയിൽ എന്നിവ ഗൗട്ട് നിയന്ത്രിക്കാനും വേദന കുറയ്ക്കാനും സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുന്നതും ഗൗട്ടിന് പ്രതിവിധിയായി കണക്കാക്കപ്പെടുന്നു.

ഗൗട്ടിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഗൗട്ട് സന്ധികളെ ബാധിക്കുന്ന പ്രത്യേകതരം വാതം ആണ്. സന്ധികളിൽ പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദനയും നീരും ചുവപ്പുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. കാലിന്റെ തള്ളവിരലിനു താഴെയുള്ള സന്ധിയെ ആണ് ആദ്യം ബാധിക്കുന്നത്.

ADVERTISEMENT

സന്ധികളിൽ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നതാണ് വേദനയ്ക്കും നീരിനും കാരണമാ കുന്നത്. ഭക്ഷണത്തിൽ അടങ്ങിയ പ്യൂരിൻസ് (purines) ആണ് യൂറിക് ആസിഡ് ഉണ്ടാക്കുന്നത്. ബീഫ് പോലുള്ള റെഡ് മീറ്റ് ഇനങ്ങൾ, കടൽവിഭവങ്ങൾ, ബിയർ തുടങ്ങിയവയെല്ലാം യൂറിക് ആസിഡിന്റെ അളവു കൂട്ടും.

സാധാരണ ഗതിയിൽ ശരീരത്തിലുണ്ടാകുന്ന യൂറിക് ആസിഡിനെ കിഡ്നി മൂത്രം വഴി പുറന്തള്ളാറുണ്ട്. എന്നാൽ അമിതമായി യൂറിക് ആസിഡ് ഉണ്ടാവുമ്പോൾ ചെറിയ കൂർത്ത അ റ്റമുള്ള ക്രിസ്റ്റൽ പരുവത്തിൽ യൂറിക് ആസിഡ് സന്ധികളിൽ അടിഞ്ഞു കൂടി വേദനയുണ്ടാക്കുന്നു.

ADVERTISEMENT

ഗൗട്ട് വരാതിരിക്കാൻ ഭക്ഷണത്തിൽ അൽപം ക്രമീകരണം നടത്തണം. മദ്യം, മധുരമുള്ള ഭക്ഷണം, പ്യൂരിൻ അധികമുള്ള ഇറച്ചി, മുട്ട, കടൽവിഭവങ്ങൾ, പയർവർഗങ്ങൾ എന്നിവ കഴിക്കുന്നതിന്റെ അളവുകൾ ഗണ്യമായി കുറയ്ക്കണം. കോളിഫ്ളവർ, കൂൺ, ചീര, പീസ്, ആസ്പരാഗസ് തുടങ്ങിയവയിലും ധാരാളം പ്യൂരിൻ അടങ്ങിയിട്ടുണ്ട്.

ചില ഭക്ഷണങ്ങൾ ഗൗട്ട് വരാതിരിക്കാനും ഗൗട്ടിന്റെ വേദന കുറയ്ക്കാനും സഹായിക്കും.

ADVERTISEMENT

വെള്ളം: ദിവസേന 10–12 ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിലുള്ള വിഷാംശങ്ങൾ, യൂറിക് ആ സിഡ് ഉൾപ്പെടെയുള്ളവ മൂത്രത്തിലൂടെയാണ് പുറന്തള്ളപ്പെടുന്നത്.

ചെറി: ഇവയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ എന്ന ഘടകം യൂറിക് ആസിഡിന്റെ അളവു കുറയ്ക്കും. യൂറിക് ആസിഡ് പരൽരൂപത്തിലായി അടിയാതിരിക്കാനും ചെറി സഹായിക്കും. ശരീരത്തിലെ ആസിഡിന്റെ അളവു കുറച്ച് വേദനയും നീരും കുറയ്ക്കുകയും ചെയ്യും. ദിവസേന 200 ഗ്രാം എന്ന തോതിൽ ചെറി കഴിക്കുന്നതു യൂറിക് ആസിഡിന്റെ അളവു കുറയ്ക്കും.

പഴങ്ങൾ: സ്ട്രോബെറി, ബ്ലൂബെറി പോലെ ബെ റി ഇനത്തിൽ പെട്ട പഴങ്ങൾ നീരു കുറയ്ക്കും. ആപ്പിളിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് യൂറിക് ആസിഡിനെ നിർവീര്യമാക്കാനും സഹായിക്കും. An apple a day keep the symptoms of gout away.

നാരങ്ങാനീര്: നാരങ്ങയിലുള്ള സിട്രിക് ആസിഡ് യൂറിക് ആസിഡിനെ അലിയിച്ചു കളയും. ഒരു ഗ്ലാസ് വെള്ളത്തിൽ പകുതി നാരങ്ങയുടെ നീരു പിഴിഞ്ഞൊഴിച്ചതു ദിവസേന രണ്ടു നേരം കഴിക്കുന്നത് ഉത്തമം. നെല്ലിക്ക, പേരയ്ക്ക, കിവി, മുസംബി, ഓറഞ്ച്, കാപ്സിക്കം എന്നിവയും ഗു ണം ചെയ്യും.

ആപ്പിൾ സിഡർ വിനിഗർ: എട്ട് ഔൺസ് െവള്ളത്തി ൽ മൂന്നു ചെറിയ സ്പൂൺ ആപ്പിൾ സിഡർ വിനിഗർ ചേർത്തു ദിവസം രണ്ടോ മൂന്നോ തവണ കഴിക്കുന്നതും യൂറിക് ആസിഡ് അകറ്റാൻ സ ഹായിക്കും.

നാരു കൂടിയ ഭക്ഷണം: ഓട്സ്, ബ്രോക്ക്‌ലി, ആ പ്പിൾ, ഓറഞ്ച്, ബാർലി തുടങ്ങി നാര് കൂടുതൽ അടങ്ങിയ ഭക്ഷണം രക്തത്തിൽ നിന്ന് അധികമുള്ള യൂറിക് ആസിഡ് വലിച്ചെടുക്കാൻ സഹായിക്കും.

ഗ്രീൻ ടീ: ദിവസേന ഗ്രീൻടീ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവു കുറയ്ക്കാൻ സഹായിക്കും.

ഒമേഗാ ത്രീ: ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഫ്ലാക്സ്‌സീഡ്, വോൾനട്ട് തുടങ്ങിയവ യൂറിക് ആസിഡ് അളവു കുറയ്ക്കും.

ഒലിവ് ഓയിൽ: ഭക്ഷണം പാകം ചെയ്യാനും ബേക്കിങ്ങിനും മറ്റും ഒലിവ് ഓയിൽ ഉപയോഗിക്കുക. ആന്റിഓക്സിഡന്റ് സ്വഭാവമുണ്ടെന്നു മാത്രമല്ല, നീരു കുറയ്ക്കാനും സഹായിക്കും.

എല്ലാറ്റിനും ഉപരി ശരീരഭാരം നിയന്ത്രിക്കുകയും വേണം. വണ്ണം കുറയ്ക്കുന്നതു യൂറിക് ആസിഡ് നില കുറയ്ക്കും. പക്ഷേ, പെട്ടെന്നു വണ്ണം കുറയുമ്പോൾ യൂറിക് ആസിഡ് അൽപം കൂടാനും ഇടയാകും.

Dietary Management for Gout Relief:

Gout is a form of arthritis that affects joints, characterized by sudden, severe pain, swelling, and redness, often starting in the big toe. This inflammation occurs when uric acid crystallizes and accumulates in the joints, a process linked to dietary purines found in red meat, seafood, and beer. Managing gout involves dietary adjustments by significantly reducing consumption of alcohol, sugary foods, high-purine meats, eggs, seafood, and certain vegetables like cauliflower and mushrooms. Conversely, incorporating specific foods can help prevent gout and alleviate its symptoms. Staying hydrated by drinking 10-12 glasses of water daily aids in flushing out toxins and uric acid. Cherries, berries, apples, and citrus fruits like lemon offer anti-inflammatory properties and can help neutralize uric acid. High-fiber foods, green tea, omega-3 fatty acids from flaxseeds and walnuts, and olive oil also contribute to lowering uric acid levels. Maintaining a healthy body weight is crucial, though rapid weight loss should be avoided as it can temporarily increase uric acid.