പുളിയുള്ള പഴങ്ങൾ കഴിച്ചോളൂ, ഉപ്പിന്റെ ഉപയോഗം കുറയ്ക്കാം; മൂത്രത്തിൽ കല്ലു വന്നവർ ശ്രദ്ധിക്കാൻ ! Understanding Kidney Stones
ശരീരത്തിലെ നിർജലീകരണം മൂലമുണ്ടാകുന്ന കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എന്നത് മുൻപ് വേനൽക്കാലത്ത് സാധാരണയായി കണ്ടുവന്നിരുന്ന ഒന്നായിരുന്നു. എന്നാൽ ഇന്ന് മഴക്കാലത്തും ഇത്തരത്തിലുള്ള രോഗികളുടെ എണ്ണം വർധിക്കുന്നതായി ഡോക്ടർമാർ പറയുന്നു. ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിൽ രൂപപ്പെടുന്ന ചെറുകല്ലുകൾ (ക്രിസ്റ്റലുകൾ) മൂത്രത്തിലൂടെ പുറന്തള്ളപ്പെടാതെ വൃക്കയിലോ മൂത്രനാളിയിലോ അടിഞ്ഞുകൂടുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്. നടുവേദന, വയറുവേദന, മൂത്രതടസ്സം, മൂത്രത്തിൽ രക്തം കാണുക, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കല്ലിന്റെ വലുപ്പത്തിനനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്; ചെറിയ കല്ലുകൾക്ക് മരുന്നുകൾ മതിയാകും, എന്നാൽ വലിയ കല്ലുകൾക്ക് ലേസർ ശസ്ത്രക്രിയയോ കീഹോൾ സർജറിയോ വേണ്ടിവരും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആവശ്യത്തിന് വെള്ളം കുടിക്കുക, ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, പ്രോട്ടീൻ നിയന്ത്രിക്കുക, സിട്രേറ്റ് അടങ്ങിയ പഴങ്ങൾ കഴിക്കുക എന്നിവ നിർദ്ദേശിക്കപ്പെടുന്നു.

പണ്ടൊക്കെ വേനൽക്കാല അസുഖമായിരുന്നു കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. ശരീരത്തിലെ നിർജലീകരണം കൊണ്ടുണ്ടാവുന്ന അസുഖം. എന്നാൽ ഇന്നു മഴക്കാലത്തും കിഡ്നി സ്റ്റോൺ രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് ഡോക്ടർമാർ.
എന്താണ് കിഡ്നി സ്റ്റോൺ?
കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിൽ ധാരാളം ചെറുകല്ലുകൾ (ക്രിസ്റ്റൽസ്) രൂപപ്പെടുന്നു. ഇവ മൂത്രത്തിലൂടെ പുറംതള്ളുകയാണ് പതിവ്. എന്നാൽ ഇത്തരം ക്രിസ്റ്റലുകൾ പുറത്തു പോവാതിരിക്കുകയും വൃക്കയിലോ മൂത്രനാളിയിലോ അടിഞ്ഞു കൂടുകയും ചെയ്യുമ്പോഴാണ് രോഗമുണ്ടാവുന്നത്. നടുഭാഗത്തോ വയറിന്റെ ഒരു വശത്തോ തീവ്രമായ വേദന, മൂത്രതടസ്സം, മൂത്രത്തിൽ രക്തത്തിന്റെ അംശം, ഛർദി എന്നിവ ലക്ഷണങ്ങൾ.
അളവിനനുസരിച്ച് ചികിത്സ
വൃക്കയിൽ രൂപപ്പെട്ട കല്ലിന്റെ അളവിനനുസരിച്ചായിരിക്കും ചികിത്സ. അഞ്ച് മില്ലിമീറ്ററിൽ താഴെയാണെങ്കിൽ മരുന്നിലൂടെ ഭേദമാക്കാം. ഒരു സെന്റിമീറ്ററിൽ കൂടുതലാണെങ്കിൽ ലേസർ ശസ്ത്രക്രിയയിലൂടെ കല്ല് പൊടിക്കേണ്ടി വരും. മൂന്ന് സെന്റിമീറ്ററിൽ കൂടുതലാണെങ്കിൽ താക്കോൽദ്വാര ശസ്ത്രക്രിയ വേണ്ടിവരും.
പ്രതിരോധം എങ്ങനെ?
∙ ഒരിക്കൽ വന്നാൽ അടുത്ത പത്തു വർഷത്തിനുള്ളിൽ 50 ശതമാനം പേരിലും സ്റ്റോൺസ് വീണ്ടും വരാറുണ്ട്.
∙ ദിവസം 2 ലീറ്റർ മൂത്രം പോകണം. ഈ അളവിൽ മൂത്രം പോകാൻ വേനൽകാലത്ത് 3– 4 ലീറ്റർ വെള്ളവും തണുപ്പ് കാലാവസ്ഥയിൽ 3 ലീറ്റർ വെള്ളവും കുടിക്കണം.
∙ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. ഇവയിലെ സോഡിയം കല്ലുണ്ടാക്കാൻ സാധ്യതയുണ്ട്.
∙ മീൻ, മുട്ട, ഇറച്ചി എന്നിവയെല്ലാം കൂടി ദിവസം 100 ഗ്രാമിൽ കൂടുതൽ കഴിക്കരുത്. യൂറിക് ആസിഡ് നില കൂട്ടുന്ന റെഡ് മീറ്റ് ഒഴിവാക്കാം.
∙ ഓറഞ്ച്, മുസമ്പി, നാരങ്ങ തുടങ്ങിയ പുളിയുള്ള പഴങ്ങൾ കഴിച്ചോളൂ. സിട്രേറ്റ് കുറയുന്നതും കല്ലുണ്ടാകാൻ കാരണമാകാറുണ്ട്.
∙ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ മാംസം, മൽസ്യം, തക്കാളി, ചോക്ലേറ്റ്, ചായ തുടങ്ങിയ ആഹാര പാനീയങ്ങൾ നിയന്ത്രിക്കണം.