‘40 വയസ്സിനു മുൻപ് ആർത്തവവിരാമം, 41നു ശേഷം പ്രസവം’: സ്ത്രീകളുടെ ആരോഗ്യം, അറിയേണ്ട കാര്യങ്ങള് Early Menopause and Midlife pregnancy
ഗർഭകാലത്തും ഫൈബ്രോയിഡ് ഉണ്ടാകുന്നത് സാധാരണമാണെങ്കിലും, ഭൂരിഭാഗം സ്ത്രീകളിലും ഇത് സങ്കീർണ്ണതകളില്ലാതെ കടന്നുപോകുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ കഠിനമായ വേദന, മാസം തികയാതെയുള്ള പ്രസവം, ഗർഭം അലസാനുള്ള സാധ്യത, അല്ലെങ്കിൽ പ്രസവസമയത്തെ ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകാം. സ്റ്റിച്ച് ഇടുന്നത് ഗർഭാശയമുഖത്തെ ബലഹീനതയെ ആശ്രയിച്ചിരിക്കും. ഇത്തരം ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ നിരീക്ഷണം ആവശ്യമാണ്. 40 വയസ്സിന് താഴെയുള്ളവരിൽ ആർത്തവവിരാമം സംഭവിക്കുന്ന അവസ്ഥയാണ് പ്രീ മെച്വർ ഓവേറിയൻ ഇൻസഫിഷ്യൻസി (POI), ഇതിന് ജനിതക തകരാറുകൾ, കീമോതെറാപ്പി, പുകവലി തുടങ്ങിയ വിഷാംശങ്ങൾ, അണ്ഡാശയത്തെ ബാധിക്കുന്ന അണുബാധകൾ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നിവ കാരണമാകാം. FSH ടെസ്റ്റ്, അൾട്രാസൗണ്ട് സ്കാൻ എന്നിവയിലൂടെയാണ് ഇത് കണ്ടെത്തുന്നത്. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി (HRT) വഴി ഇതിൻ്റെ ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കാനാകും.

41 വയസ്സാണ് എനിക്ക്. 17 വയസ്സുള്ള മകളുണ്ട്. ഇപ്പോൾ ഞാൻ രണ്ടര മാസം ഗർഭിണിയാണ്. സ്കാനിങ്ങിൽ ചെറിയ ഫൈബ്രോയ്ഡ്സ് ഉള്ളതായി കണ്ടു. ഇതു പ്രശ്നമാണോ? കുഞ്ഞ് വലുതാകുമ്പോൾ ഫൈബ്രോയ്ഡും വലുതാകുമെന്നും മൂന്നു മാസമാകുമ്പോൾ സ്റ്റിച്ച് ഇടേണ്ടിവരുമെന്നും അല്ലെങ്കിൽ ഏഴാം മാസം കുഞ്ഞു താഴേക്ക് ഇറങ്ങിപ്പോരുമെന്നും ഡോ ക്ടർ പറഞ്ഞു.- എലിസബത്, ഫോർട് കൊച്ചി
മൂന്നു മുതൽ 10% സ്ത്രീകളിൽ ഗർഭത്തോടൊപ്പം ഫൈബ്രോയിഡ് കാണാറുണ്ട്. ഇതിൽ ഭൂരിഭാഗം പേരിലും സുരക്ഷിതമായ ഗർഭകാലവും സാധാരണ പ്രസവവും സാധ്യമാണ്. എന്നാൽ, ചിലരിൽ സങ്കീർണതകൾ ഉണ്ടാകാം.
∙ ഫൈബ്രോയിഡിലേക്കുള്ള രക്തചംക്രമണത്തിലെ വ്യതിയാനം മൂലം അടിവയറ്റില്‍ ശക്തമായ വേദന വരാം.
∙ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകളുടെ നില ഗർഭകാലത്തു കൂടുതലായതിനാൽ ചിലരിൽ ഫ്രൈബ്രോയ്ഡുകൾ വളരാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് മൂന്നു സെന്റിമീറ്ററിനു താഴെയുള്ളവ. ഇതു വേദനയ്ക്കും മറ്റു പ്രശ്നങ്ങൾക്കും കാരണമാകാം. പ്രസവശേഷം 90% ഫൈബ്രോയ്ഡുകളും പൂർവസ്ഥിതിയിലാകും.
∙ ഫൈബ്രോയ്ഡുകൾ വലുതായാൽ ഗർഭപാത്രത്തിനകത്ത് സ്ഥലം തികയാതെ വന്നു മാസം തികയാതെ പ്രസവിക്കാനിടയുണ്ട്.
∙ ഫൈബ്രോയ്ഡ്സ് ഗർഭാശയഭിത്തിയോടു ചേർന്നാണെങ്കിൽ (Submucous Fibroid) അബോർഷൻ സാധ്യത കൂടുതലാണ്.
∙ പ്രസവത്തിനു മുൻപു മറുപിള്ള വിട്ടുപോകുന്ന അവസ്ഥ, മറുപിള്ള താഴേക്കു വളരുന്ന അവസ്ഥ.
∙ കുഞ്ഞിന്റെ അസാധാരണമായ കിടപ്പ് (Malpresentation).
∙ പ്രസവസമയത്തെ സങ്കോചങ്ങൾക്കുണ്ടാകുന്ന വ്യതിയാനം മൂലം നോർമൽ ഡെലിവറി സാധ്യമാകാതെ വരാം.
∙ സിസേറിയനുള്ള അധിക സാധ്യത.
∙ പ്രസവശേഷമുള്ള അമിത രക്തസ്രാവം.
മാസം തികയാതെ പ്രസവിക്കേണ്ടിവരുന്ന സാഹചര്യത്തെ മറികടക്കാൻ സ്റ്റിച്ച് ഇട്ടതുകൊണ്ടു കാര്യമില്ല. ഗർഭാശയമുഖത്ത് സെർവിക്കൽ ഇൻസഫിഷൻസിയുണ്ടെങ്കിലാണ് സ്റ്റിച്ച് ഇടാറുള്ളത്. ഡോക്ടറോടു ഇക്കാര്യത്തെക്കുറിച്ചു വിശദമായി സംസാരിക്കുക.
ക്ലിനിക്കൽ പരിശോധനയിലൂടെയും അൾട്രാസൗണ്ട് എക്സാമിനേഷനിലൂടെയും കുഞ്ഞിന്റെയും ഫൈബ്രോയ്‍ഡിന്റെയും വളർച്ച നിരീക്ഷിക്കാവുന്നതാണ്. ഗർഭകാലത്ത് അതികഠിനമായ വേദനയോ ബ്ലീഡിങ്ങോ ഉണ്ടായാൽ എത്രയും വേഗം ഡോക്ടറെ സമീപിക്കണം.
40 വയസ്സിനു മുൻപ് ആർത്തവവിരാമം സംഭവിക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി വായിച്ചു. എന്താണിതിനു കാരണം ?- കാർത്തിക, പൂജപ്പുര
40 വയസ്സിനു താഴെ പ്രായമുള്ളവരിൽ ആർത്തവവിരാമം സംഭവിക്കുന്ന അവസ്ഥയെ പ്രീ മെച്വർ ഓവേറിയൻ ഇൻസഫിഷ്യൻസി (POI) എന്നു പറയും. 70% പേരിലും ഇതിന്റെ കാരണം കണ്ടുപിടിക്കാൻ സാധിക്കാറില്ല.
എന്നിരുന്നാലും ഈ അവസ്ഥയിലേക്കു നയിക്കാവുന്ന ചില കാരണങ്ങൾ നോക്കാം.
∙ കോശങ്ങളിലെ സെക്സ് ക്രോമസോം XX–നെ ബാധിക്കുന്ന ജനിതക വൈകല്യങ്ങൾ, അണ്ഡകോശങ്ങളുടെ വളർച്ചയേയും എണ്ണത്തേയും അവയുടെ പ്രവർത്തനത്തിനു സഹായിക്കുന്ന ഹോർമോണുകളേയും പ്രതികൂലമായി ബാധിക്കാം. അണ്ഡകോശങ്ങളുടെ എണ്ണം കുറഞ്ഞ് POI–യ്ക്ക് കാരണമാകാം. ഉദാ. ടർണർ സിൻഡ്രം. മറ്റു ക്രോമസോമുകളുടെ ജനിതക വ്യതിയാനങ്ങൾ മൂലവും ആർത്തവവിരാമം നേരത്തേയുണ്ടാകാം.
∙ അണ്ഡാശയത്തെ ബാധിക്കുന്ന ടോക്സിനുകൾ – കാൻസർ മരുന്ന്, കീമോതെറപ്പി, പുകവലി.
∙ Mumps, Cyto Megalovirus എന്നിങ്ങനെ അണ്ഡാശയത്തെ ബാധിക്കുന്ന അണുബാധ.
∙ ഓട്ടോ ഇമ്യൂൺ ഡിസോഡർ വിഭാഗത്തിൽപ്പെടുന്ന അ ഡ്രിനൽ ഗ്രന്ഥിയെ ബാധിക്കുന്ന Addison’s disease, തൈറോയ്ഡ് രോഗം, ടൈപ് വൺ പ്രമേഹം തുടങ്ങിയ രോഗങ്ങളിലുള്ളവരിൽ POI കൂടുതലായി കാണുന്നു.
∙ ശസ്ത്രക്രിയ വഴി അണ്ഡാശയം നീക്കം ചെയ്യുകയോ അതിസങ്കീർണമായ ശസ്ത്രക്രിയകൾ മൂലം അണ്ഡാശയത്തിന്റെ പ്രവർത്തനം നിലയ്ക്കുകയോ ചെയ്താൽ.
FSH ടെസ്റ്റ്, അൾട്രാസൗണ്ട് സ്കാൻ എന്നിവ വഴിയാണ് ഈ അവസ്ഥ സാധാരണയായി കണ്ടുപിടിക്കുന്നത്. POI സംഭവിക്കുന്നവരിൽ എല്ലുകളുടെ തേയ്മാനം, ഹൃദ്രോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ കൂടുതലായി വരും. വിദഗ്ധ പരിശോധനയ്ക്കു ശേഷം ഡോക്ടറുടെ നിർദേശപ്രകാരം എച്ച്ആർടി (ഹോർമോൺ റീപ്ലേസ്മെന്റ് തെറപി) എടുക്കേണ്ടതാണ്. എച്ച്ആർടി വഴി ഈസ്ട്രജനും പ്രൊജസ്ട്രോണും നൽകി ആരോഗ്യപ്രശ്നങ്ങളെ ഒരുപരിധി വരെ നിയന്ത്രണത്തിലാക്കാം.