മെഡിക്കൽ ഗ്രേഡ് സിലിക്കോൺ കൊണ്ട് നിർമ്മിക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ മെൻസ്ട്രൽ കപ്പുകളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഈ ലേഖനത്തിൽ നൽകിയിരിക്കുന്നത്. ഇത് ഗർഭാശയമുഖത്തേക്ക് പ്രവേശിക്കില്ലെന്നും യോനിയിലെ പേശികളുടെ ഇലാസ്തികത നഷ്ടപ്പെടുത്തുന്നില്ലെന്നും ലേഖനം വ്യക്തമാക്കുന്നു. പ്രായത്തിനും പ്രസവാനുഭവത്തിനും അനുസരിച്ച് ശരിയായ സൈസ് കപ്പ് തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം, ശുചിത്വ മാനദണ്ഡങ്ങൾ, ഉപയോഗരീതികൾ, ഡോക്ടറെ സമീപിക്കേണ്ട സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചും പറയുന്നു.

എനിക്ക് 22 വയസ്സാണ്. മെൻസ്ട്രൽ കപ് ഉപയോഗിക്കാൻ ആഗ്രഹമുണ്ടെങ്കിലും യൂട്രസിനുള്ളിൽ കുടുങ്ങിപ്പോകുമോ എന്നു ഭയമാണ്. അങ്ങനെ സംഭവിക്കുമോ? എല്ലാ മാസവും മെൻസ്ട്രൽ കപ്പ് വയ്ക്കുന്നതുകൊണ്ടു വജൈനൽ ഓപ്പണിങ്ങിന്റെ മുറുക്കം നഷ്ടപ്പെടുമോ? - മെലീസ, പാതിരാമണൽ

പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ ആർത്തവ സംരക്ഷണ രീതിയാണ് മെൻസ്ട്രൽ കപ് ഉപയോഗം. മെഡിക്കൽ ഗ്രേഡ് സിലിക്കോൺ കൊണ്ടു നിർമിക്കുന്നതാണ് ഇവ. അതുകൊണ്ടു തന്നെ അലർജി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്ന മെച്ചവുമുണ്ട്. 

ADVERTISEMENT

യോനിയിലേക്കു സി ഫോൾഡ് & പഞ്ച് ഡൗൺ രീതിയിലാണ് കപ്പ് നിക്ഷേപിക്കുന്നത്. ഇതു ഗർഭാശയ മുഖത്തോടു ചേർന്നിരിക്കുകയും ആർത്തവരക്തം സംഭരിക്കുകയും ചെയ്യും. യോനിയിൽ നിക്ഷേപിക്കുന്ന കപ്പ് ഗർഭപാത്രത്തിലേക്ക് കയറി പോകാനുള്ള സാധ്യതയില്ല. കാരണം ഗർഭാശയമുഖം (സെർവിക്സ്) സാധാരണ അവസ്ഥയിൽ അടഞ്ഞാണിരിക്കുന്നത്. 

സ്മോൾ, മീഡിയം, ലാർജ് എന്നീ സൈസുകളിൽ മെൻസ്ട്രൽ കപ്പ് ലഭ്യമാണ്. 18 വയസ്സിനു താഴെയുള്ള കുട്ടിക ൾ സ്മോൾ കപ്പ് ഉപയോഗിക്കാനാണ് നിർദേശിക്കാറുള്ളത്. 18–30 വയസ്സിനിടയിലുള്ള പ്രസവിക്കാത്ത സ്ത്രീകൾക്ക് മീഡിയം കപ്പാണ് അനുയോജ്യം. നോർമൽ ഡെലിവറി ചെയ്തവർക്കും 30 വയസ്സിനു മുകളിലുള്ളവർക്കും ലാർജ് കപ്പ് വേണ്ടി വരും. 

ADVERTISEMENT

യോനിയിലെ പേശികൾക്ക് ഇലാസ്റ്റിക് സ്വഭാവമുള്ളതുകൊണ്ട് മെൻസൽ കപ്പ് ഉപയോഗിക്കുമ്പോൾ അൽപനേരത്തേക്കു വികസിക്കുകയും നീക്കം ചെയ്യുമ്പോൾ പൂർവസ്ഥിതിയിലാവുകയും ചെയ്യും. അതല്ലാതെ മാസാമാസം മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതുകൊണ്ട് യോനീകവാടം/വൾവയുടെ ഇലാസ്തികത നഷ്ടപ്പെടില്ല. 

പ്രായത്തിന് അനുയോജ്യമായ കപ്പ് തിരഞ്ഞെടുക്കാ ൻ ശ്രദ്ധിക്കുക. മാസമുറയ്ക്കു മുൻപും ശേഷവും മെൻസ്ട്രൽ കപ്പ് സ്റ്റെറിലൈസ് ചെയ്യണം. കപ്പ് വയ്ക്കുന്നതിനും തിരിച്ചെടുക്കുന്നതിനു മുൻപ് കൈകൾ വൃത്തിയാക്കേണ്ടതാണ്. ആറുമണിക്കൂർ കൂടുമ്പോൾ മെൻസ്ട്രൽ കപ്പ് എടുത്ത് കഴുകിയ ശേഷം തിരികെ വയ്ക്കാം. 

ADVERTISEMENT

ഡിസ്ചാർജ്, ചൊറിച്ചിൽ, അടിവയറിൽ വേദന എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കാണണം. കപ്പ് തിരിച്ചെടുക്കാൻ ചിലർക്ക്, പ്രത്യേകിച്ച് ഉപയോഗിച്ചു തുടങ്ങുന്നവർക്ക് പ്രയാസം തോന്നാം. വല്ലാതെ ബുദ്ധിമുട്ടു തോന്നിയാൽ ഡോക്ടറുടെ സേവനം തേടാം.

Menstrual Cup Safety and Usage:

Menstrual cups are an eco-friendly menstrual hygiene product made from medical-grade silicone, minimizing allergy risks. They are inserted into the vagina using a 'C-fold & punch down' method and collect menstrual blood without entering the cervix, which remains closed. The vaginal muscles' elasticity ensures they return to their original shape after removal, meaning regular use won't cause loss of vaginal opening tightness. Size selection is crucial: small for under 18, medium for non-pregnant women aged 18-30, and large for women over 30 or who have had a normal delivery. Proper sterilization before and after each period, hand hygiene, and regular emptying (every six hours) are essential. Consult a doctor if experiencing discharge, itching, or abdominal pain, or if difficulty removing the cup arises.