‘ലൈംഗികതയോട് ഭയമില്ല; പക്ഷേ, ശ്രമിക്കുംതോറും വേദന..’; സെക്‌ഷ്വൽ ഇന്റർകോഴ്സ് സാധ്യമാകാതെ 28 വയസ്സുകാരി! Painful Sexual intercourse
‘‘വയസ്സ് 28. വിവാഹം കഴിഞ്ഞ് ആറുമാസമായി. ഇതുവരെ സെക്‌ഷ്വൽ ഇന്റർകോഴ്സ് സാധ്യമായിട്ടില്ല. ശ്രമിക്കുംതോറും വേദനയാണ്. ലൈംഗികതയോട് ഭയമുള്ള വ്യക്തിയല്ല ഞാൻ. പിന്നെ, എന്തുകൊണ്ടാണ് ഇങ്ങനെ.’’- മായ, ആര്യനാട് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിക്കുമെങ്കിലും വേദന മൂലവും യോനീകവാടം വേണ്ടവിധം തുറന്നു കിട്ടാത്തതിനാലും

‘‘വയസ്സ് 28. വിവാഹം കഴിഞ്ഞ് ആറുമാസമായി. ഇതുവരെ സെക്‌ഷ്വൽ ഇന്റർകോഴ്സ് സാധ്യമായിട്ടില്ല. ശ്രമിക്കുംതോറും വേദനയാണ്. ലൈംഗികതയോട് ഭയമുള്ള വ്യക്തിയല്ല ഞാൻ. പിന്നെ, എന്തുകൊണ്ടാണ് ഇങ്ങനെ.’’- മായ, ആര്യനാട്
ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിക്കുമെങ്കിലും വേദന മൂലവും യോനീകവാടം വേണ്ടവിധം തുറന്നു കിട്ടാത്തതിനാലും ഇന്റർകോഴ്സ് സാധ്യമാകാതെ പോകുന്ന പ്രശ്നം ചിലരിൽ കാണാറുണ്ട്. പ്രധാന കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
∙ വജൈനസ്മസ് : ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ യോനിയിലെ പേശികൾ അനിയന്ത്രിതമായി സങ്കോചിക്കുന്ന അവസ്ഥയാണിത്. മാനസിക സമ്മർദം, മുൻപുണ്ടായ വേദനാജനകമായ അനുഭവങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, അണുബാധ എന്നിവയൊക്കെ കൊണ്ട് വജൈനസ്മസ് അനുഭവപ്പെടാം.
∙ മയോഫേഷ്യൽ പെൽവിക് പെയിൻ സിൻഡ്രം : അടിവയറ്റിലെ പേശികൾ (പെൽവിക് ഫ്ലോർ മസിൽ) ആണ് ഗർഭപാത്രത്തെയും മൂത്രസഞ്ചിയേയും താങ്ങി നിർത്തുന്നത്. ഈ പേശികളുടെ അമിതമായ മുറുക്കവും കഠിനമായ വേദനയും മയോഫേഷ്യൽ പെൽവിക് പെയിൻ സിൻഡ്രമിന്റെ ലക്ഷണങ്ങളാണ്. തന്മൂലം ശാരീരികബന്ധത്തിലേർപ്പെടുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെടാം.
∙ വൾവോഡൈനിയ : ബാഹ്യ ലൈംഗിക അവയവമായ വൾവ (യോനി കവാടം)യിൽ ലൈംഗീകബന്ധത്തിൽ ഏർപ്പെടുമ്പോഴോ ടാംപൂൺ ഉപയോഗിക്കുമ്പോഴോ അനുഭവപ്പെടുന്ന വേദന.
∙ എൻഡോമെട്രിയോസിസ്, പെൽവിക്ക് ഇൻഫെക്ഷൻ, ഹോർമോണൽ കോൺട്രാസെപ്റ്റീവിന്റെ ഉപയോഗം, യോനിയിലെ ജന്മനായുള്ള വൈകല്യങ്ങൾ എന്നിവയും കാരണമാകാം.
ഗൈനക് പരിശോധനയിലൂടെ കാരണം കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിക്കും. യോനിയിലെ പേശികളെ റിലാക്സ് ചെയ്യുന്ന വ്യായാമങ്ങൾ, മരുന്നുകൾ, സർജറി തുടങ്ങിയ ചികിത്സാരീതികൾ കാരണത്തിനനുസരിച്ച് ഡോക്ടർക്കു നിർദേശിക്കാനാകും. ചിലർക്ക് കൗൺസലിങ്ങും വേണ്ടി വരാം.