അമിതരക്തസ്രാവം നിയന്ത്രിക്കാനും മാസമുറ നീട്ടിവയ്ക്കാനും നൽകുന്നത് ഒരേ മരുന്ന്; ഇതെന്താണ് ഇങ്ങനെ ?
ആർത്തവചക്രത്തിന്റെ അവസാനം സ്ത്രീ ഗർഭം ധരിക്കാതെ വരുമ്പോൾ പ്രൊജസ്ട്രോൺ അളവ് കുറയുന്നതോടെ ഗർഭാശയഉൾഭിത്തി അടർന്നുപോകുന്നതു മൂലമാണ് മാസമുറ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ മാസമുറ നീട്ടിവയ്ക്കാനുള്ള മാർഗം പ്രൊജസ്ട്രോൺ ഹോർമോണിന്റെ അളവ് ഒരു പരിധിയിയിലധികം താഴ്ന്നു പോകാതെ നിലനിർത്തുക എന്നതാണ്. അതിനു വേണ്ടിയാണ് Norethisterone നൽകുന്നത്.

ഗൈനക്കോളജിസ്റ്റിനെ കണ്ടിറങ്ങിയപ്പോൾ റോസ്‌ലിൻ കൺഫ്യൂസ്ഡ് ആയി. അമിതരക്തസ്രാവം മൂലം ചെന്നപ്പോഴും ഇപ്പോൾ മാസമുറ നീട്ടി വയ്ക്കാനുള്ള മരുന്നിനായി ചെന്നപ്പോഴും Norethisterone എന്ന കണ്ടന്റ് ഉള്ള ഗുളികയാണ് തന്നിരിക്കുന്നത്. ഇതെന്താണ് ഇങ്ങനെ ? മരുന്നുമായി റോസ്‌ലിൻ ഡോക്ടറുടെ അരികിലേക്കു ചെന്ന് തന്റെ സംശയം പറഞ്ഞു. മറുപടിയായി ഡോക്ടർ വിശദീകരിച്ചു.
‘സ്ത്രീ ഹോർമോണായ പ്രൊജസ്ട്രോണിന്റെ കൃത്രിമ രൂപമാണ് Norethisterone. അണ്ഡോൽപാദനത്തിനുശേഷം ഗർഭാശയത്തിന്റെ ഉൾഭിത്തിയായ എൻഡോമെട്രിയം കട്ടിയുള്ളതും പോഷകസമൃദ്ധവുമാക്കി മാറ്റുന്നത് പ്രൊജ്സ്ട്രോണാണ്. ഈ ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ മാസമുറയുടെ കൃത്യതയേയും രക്തസ്രാവത്തെയും ബാധിക്കും.
അമിത ഗർഭാശയരക്തസ്രാവത്തിനു Norethisterone നൽകാറുണ്ട്. ഗർഭാശയഭിത്തിയുടെ അമിതവളർച്ച തടഞ്ഞ് ഹോർമോണൽ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന ഗർഭാശയരക്തസ്രാവത്തെ നിയന്ത്രിക്കാനാണിത്.
ആർത്തവചക്രത്തിന്റെ അവസാനം സ്ത്രീ ഗർഭം ധരിക്കാതെ വരുമ്പോൾ പ്രൊജസ്ട്രോൺ അളവ് കുറയുന്നതോടെ ഗർഭാശയഉൾഭിത്തി അടർന്നുപോകുന്നതു മൂലമാണ് മാസമുറ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ മാസമുറ നീട്ടിവയ്ക്കാനുള്ള മാർഗം പ്രൊജസ്ട്രോൺ ഹോർമോണിന്റെ അളവ് ഒരു പരിധിയിയിലധികം താഴ്ന്നു പോകാതെ നിലനിർത്തുക എന്നതാണ്. അതിനു വേണ്ടിയാണ് Norethisterone നൽകുന്നത്.
ഗർഭനിരോധനം, അസാധാരണമായ രക്തസ്രാവം, എൻഡോമെട്രിയോസിസ് മൂലമുള്ള വേദനയും രക്തസ്രാവവും, മാസങ്ങളായി മാസമുറ വരാതിരിക്കുന്നവരിൽ ചികിത്സയായും ഗർഭാശയ തകരാറുകൾ വിലയിരുത്താനും, ഗർഭാശയഉൾഭിത്തിയുടെ അമിത വളർച്ച, പിസിഒഡി തുടങ്ങിയ സാഹചര്യങ്ങളിലും Norethisterone ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.
ഓക്കാനം, ഛർദി, തലവേദന, മുഖക്കുരു എന്നീ പാർശ്വഫലങ്ങള്‍ ചിലർക്കുണ്ടാകാം. രക്തം കട്ടി പിടിക്കുന്ന അവസ്ഥ, കരൾ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ വളരെ വിരളമായി കാണാറുണ്ട്.’
വിവരങ്ങൾക്കു കടപ്പാട് : ഡോ. ജിജി എ, അസോ. പ്രഫസർ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഗവ. ടി.ഡി മെഡിക്കൽ കോളജ്, ആലപ്പുഴ