നെയ്യിൽ ജീരകവും ചുവന്നുള്ളിയും മൂപ്പിച്ച സ്വാദും ഗന്ധവും..; ആരോഗ്യം ഉറപ്പാക്കും ആറു തരം കഞ്ഞിക്കൂട്ടുകള് 6 Nutritious Porridge Recipes for Optimal Health
ആരോഗ്യം ഉറപ്പാക്കുന്നതിനായി വിവിധ തരം കഞ്ഞികൾക്കുള്ള പാചകക്കുറിപ്പുകൾ ഈ ലേഖനം വിശദീകരിക്കുന്നു. ഞവരക്കഞ്ഞി, ദാൽ പഞ്ചമേൽ കഞ്ഞി, ഉലുവാക്കഞ്ഞി, നുറുക്കു ഗോതമ്പ് ബാർലിക്കഞ്ഞി, ബ്ലാക്ക് റൈസ്-റാഗിക്കഞ്ഞി, പാൽക്കഞ്ഞി എന്നിങ്ങനെ ആറ് വ്യത്യസ്ത വിഭവങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഓരോ കഞ്ഞിയുടെയും പ്രധാന ചേരുവകളും അവ തയ്യാറാക്കേണ്ട രീതികളും വ്യക്തമായി വിവരിച്ചിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന പരമ്പരാഗത പാചകരീതികളെ പ്രോത്സാഹിപ്പിക്കുന്നു.

ആരോഗ്യം ഉറപ്പാക്കും ആറു തരം കഞ്ഞി
>> ഞവരക്കഞ്ഞി
1. ഞവര അരി – 100 ഗ്രാം
2. വെള്ളം – 500 മില്ലി
3. നെയ്യ് – 20 മില്ലി
4. ജീരകം – 10 ഗ്രാം
ചുവന്നുള്ളി – 50 ഗ്രാം
5. കല്ലുപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ഞവര അരി നന്നായി കഴുകുക. വെള്ളം തെളിയും വരെ കഴുകണം. വെള്ളം വാലാൻ വയ്ക്കുക.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് അരി ചേർത്തു മെല്ലേ ഇളക്കണം.
∙ അരി നന്നായി വെന്തു മുക്കാൽഭാഗത്തോളം വെള്ളം വറ്റും വരെ ചെറുതീയിൽ വേവിക്കുക.
∙ നെയ്യിൽ ജീരകവും ചുവന്നുള്ളിയും മൂപ്പിച്ചു കഞ്ഞിയിൽ ചേർത്തിളക്കുക.
∙ പാകത്തിനുപ്പും ചേർത്ത് ഏതാനും മിനിറ്റ് കൂടി വേവിക്കുക. ചൂടോടെ വിളമ്പാം.
>> ദാൽ പഞ്ചമേൽ കഞ്ഞി
1. പൊടിയരി – 50 ഗ്രാം
ചെറുപയർ പരിപ്പ് – 25 ഗ്രാം
മസൂർപരിപ്പ് – 25 ഗ്രാം
തുവരപ്പരിപ്പ് – 25 ഗ്രാം
കടലപ്പരിപ്പ് – 25 ഗ്രാം
ഉഴുന്ന് – 25 ഗ്രാം
നുറുക്കു ഗോതമ്പ് – 25 ഗ്രാം
2. നെയ്യ്/എണ്ണ – രണ്ട്–മൂന്നു വലിയ സ്പൂൺ
3. ജീരകം – 15 ഗ്രാം
4. വെളുത്തുള്ളി – 20 ഗ്രാം
പച്ചമുളക് – 20 ഗ്രാം
മഞ്ഞൾപ്പൊടി – 10 ഗ്രാം
5. കല്ലുപ്പ് – പാകത്തിന്
6. മല്ലിയില – 30 ഗ്രാം
പാകം െചയ്യുന്ന വിധം
∙ അരിയും പരിപ്പും വെവ്വേറെ നന്നായി കഴുകണം. പരിപ്പു വർഗങ്ങൾ 30–45 മിനിറ്റ് കുതിർത്തു വയ്ക്കണം.
∙ കഴുകിയ അരിയും കുതിർത്ത പരിപ്പുകൂട്ടും പ്രഷര്‍ കുക്കറിലാക്കി പാകത്തിനു വെള്ളം ചേർത്ത് ഇടത്തരം തീയിൽ വയ്ക്കുക.
∙ നാല്–അഞ്ചു വിസിൽ വന്ന ശേഷം വാങ്ങിവയ്ക്കണം.
∙ പാനിൽ എണ്ണ/നെയ്യ് ചൂടാക്കി ജീരകം മൂപ്പിച്ചശേഷം നാലാമത്തെ ചേരുവ വഴറ്റുക.
∙ ഇതു കുക്കറിലുള്ള മിശ്രിതത്തിൽ ചേര്‍ത്തിളക്കി ചെറുതീയിൽ ഏതാനും മിനിറ്റ് വേവിച്ചു വാങ്ങണം. അടിയിൽ പിടിക്കാതെ ഇടയ്ക്കിടെ ഇളക്കണം.
∙ പാകത്തിനുപ്പു ചേർത്തിളക്കി മല്ലിയില കൊണ്ടലങ്കരിച്ചു ചൂടോടെ വിളമ്പാം.
>> ഉലുവാക്കഞ്ഞി
1. ഉലുവ – 50 ഗ്രാം
പൊടിയരി – 100 ഗ്രാം
2. വെള്ളം – 500 മില്ലി
3. നെയ്യ് – രണ്ടു വലിയ സ്പൂൺ
4. ജീരകം – 15 ഗ്രാം
5. ചുവന്നുള്ളി – 50 ഗ്രാം
6. കല്ലുപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ അരിയും ഉലുവയും യോജിപ്പിച്ചു വെള്ളം തെളിയും വരെ കഴുകണം.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ വെള്ളം തിളപ്പിച്ച ശേഷം അരിയും ഉലുവയും ചേർത്തു ചെറുതീയിൽ വച്ചു വേവിക്കുക.
∙ അരി വെന്തു കുറുക്കു പോലെയാകണം.
∙ നെയ്യിൽ ജീരകം മൂപ്പിച്ച ശേഷം ചുവന്നുള്ളി ചേർത്തു വഴറ്റണം. ഇതു കഞ്ഞിയിൽ ചേർത്തിളക്കുക. പാകത്തിനുപ്പും ചേർത്ത് ഏതാനും മിനിറ്റ് കൂടി തിളപ്പിക്കുക.
∙ ചൂടോടെ വിളമ്പാം.
>> നുറുക്കു ഗോതമ്പ് ബാർലിക്കഞ്ഞി
1. നുറുക്കു ഗോതമ്പ് – 50 ഗ്രാം
ബാർലി – 50 ഗ്രാം
2. വെള്ളം – 500 മില്ലി
3. തേങ്ങാപ്പാൽ – 50 മില്ലി
4. കല്ലുപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ നുറുക്കു ഗോതമ്പും ബാർലിയും തണുത്ത വെള്ളത്തിൽ നന്നായി കഴുകണം. വെള്ളം തെളിയും വരെ കഴുകുക.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഗോതമ്പും ബാർലിയും ചേർത്തിളക്കി ചെറുതീയിൽ വച്ചു വേവിക്കണം.
∙ ഇടയ്ക്കിടെ ഇളക്കണം. ആവശ്യമെങ്കിൽ വെള്ളം ചേർത്തു കൊടുക്കണം.
∙ നന്നായി വെന്തശേഷം തേങ്ങാപ്പാൽ ചേർത്തിളക്കി വാങ്ങുക.
∙ പാകത്തിനുപ്പു ചേർത്തിളക്കി വിളമ്പാം.
>> ബ്ലാക്ക് റൈസ്- റാഗിക്കഞ്ഞി
1. ബ്ലാക്ക് റൈസ് – 50 ഗ്രാം
2. വെള്ളം – 500 മില്ലി
3. റാഗിപ്പൊടി – 50 ഗ്രാം
4. വെള്ളം – പാകത്തിന്
5. തേങ്ങാപ്പാൽ – 50 മില്ലി
6. കല്ലുപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ബ്ലാക്ക് റൈസ് നന്നായി കഴുകി ഊറ്റുക.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് അരി ചേർത്തിളക്കുക. ചെറുതീയിൽ വച്ചു വേവിക്കണം. ഇടയ്ക്കിടെ ഇളക്കുക.
∙ മറ്റൊരു പാനിൽ വെള്ളം തിളപ്പിച്ച് അതിലേക്കു റാഗിപ്പൊടി ചേർത്തു മെല്ലേ ഇളക്കി നന്നായി യോജിപ്പിക്കുക. കട്ടകെട്ടാതെ ശ്രദ്ധിക്കണം. ഒന്ന് – രണ്ടു മിനിറ്റ് വേവിക്കണം.
∙ വെന്ത റാഗിക്കുറുക്ക് അരി വേവുന്നതിൽ ചേർത്തിളക്കുക.
∙ തേങ്ങാപ്പാലും പാകത്തിനുപ്പും ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.
>> പാൽക്കഞ്ഞി
1. പൊടിയരി – 100 ഗ്രാം
2. വെള്ളം – 500 മില്ലി
3. തേങ്ങാപ്പാൽ – 50 മില്ലി
4. കല്ലുപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ അരി വെള്ളം തെളിയും വരെ നന്നായി കഴുകി ഊറ്റുക.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ വെള്ളം തിളപ്പിച്ച ശേഷം അരി ചേർത്തു വേവിക്കുക.
∙ നന്നായി വെന്തശേഷം തേങ്ങാപ്പാൽ അൽപം വീതം ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ കഞ്ഞി എത്രത്തോളം കുറുകിയോ നീട്ടിയോ എടുക്കണം എന്നതനുസരിച്ച് ആവശ്യാനുസരണം തേങ്ങാപ്പാൽ ചേർക്കാം.
∙ ചൂടോടെ വിളമ്പാം.
പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: ഷെഫ് അരുൺ രാമുണ്ണി നായർ, കോഴിക്കോട്