മുഖത്തിന്റെ ഒരു വശത്ത് തുടർച്ചയായി വിറയൽ അനുഭവപ്പെടുന്നത് വെറും കണ്ണുചിമ്മൽ മാത്രമല്ല, ഹെമിഫേഷ്യൽ സ്പാസം എന്ന നാഡീസംബന്ധമായ അവസ്ഥയുടെ ലക്ഷണമാകാം. ഉറക്കക്കുറവ്, ക്ഷീണം, മാനസിക സമ്മർദ്ദം എന്നിവ കാരണം സാധാരണയായി കണ്ണുചിമ്മൽ ഉണ്ടാകുമെങ്കിലും, ഹെമിഫേഷ്യൽ സ്പാസത്തിൽ മുഖത്തിന്റെ ഒരു വശത്തെ പേശികൾ അനിയന്ത്രിതമായി ചുരുങ്ങുന്നു, ഇത് കണ്ണിൽ തുടങ്ങി കവിളിലേക്കും ചുണ്ടിലേക്കും വ്യാപിക്കാം. ഫേഷ്യൽ നാഡിയിൽ രക്തക്കുഴലുകൾ സമ്മർദ്ദം ചെലുത്തുന്നതാണ് ഇതിന്റെ പ്രധാന കാരണം. രോഗനിർണയത്തിനായി MRI സ്കാൻ പോലുള്ള പരിശോധനകളും, ചികിത്സയ്ക്കായി മരുന്നുകൾ, ബോട്ടുലിനം ടോക്സിൻ കുത്തിവയ്പ്പുകൾ, അല്ലെങ്കിൽ മൈക്രോവാസ്കുലാർ ഡീകംപ്രഷൻ ശസ്ത്രക്രിയയും ലഭ്യമാണ്. മുഖം തളർച്ചയുണ്ടെങ്കിൽ ഇത് പക്ഷാഘാതത്തിന്റെ സൂചനയാകാം, അതിനാൽ ശ്രദ്ധയോടെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

മുഖത്തിന്റെ ഒരു വശം മാത്രം വിറയ്ക്കുന്നുണ്ടോ?

“കണ്ണിന്റെ ചെറിയൊരു വിറയൽ” എന്ന് കരുതി അവഗണിക്കരുത്!

ADVERTISEMENT

കാരണം ചിലപ്പോൾ പ്രശ്നം കണ്ണിലല്ല… ഫേഷ്യൽ നാഡിയിലായിരിക്കാം. (Facial Nerve) 

***

ADVERTISEMENT

“കണ്ണിന്റെ ചെറിയൊരു വിറയൽ മാത്രമല്ലേ…”

എന്ന് കരുതി നിങ്ങൾ അത് അവഗണിക്കുന്നുണ്ടോ?

ADVERTISEMENT

ആദ്യം കണ്ണിന് ചുറ്റും മാത്രം ചെറിയൊരു വിറയൽ…

പിന്നീട് കവിളിലും ചുണ്ടിനോടു ചേർന്ന ഭാഗത്തും അതേ വശത്ത് വിറയൽ…

ഇത് വെറും ക്ഷീണം കൊണ്ടുള്ള കണ്ണുവിറയൽ (Eye Twitch) മാത്രമായിരിക്കണമെന്നില്ല.

ചിലരിൽ ഇതിന് പിന്നിൽ ഹെമിഫേഷ്യൽ സ്പാസം (Hemifacial Spasm) എന്ന നാഡീസംബന്ധമായ അവസ്ഥയായിരിക്കാം.

“കണ്ണുവിറയൽ” ആണോ… അതോ നാഡിയുടെ സ്പാസമോ?

ഉറക്കക്കുറവ്, ക്ഷീണം, മാനസിക സമ്മർദ്ദം, കഫീൻ തുടങ്ങിയ കാരണങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സാധാരണ കണ്ണുവിറയൽ (Eye Twitch) പലപ്പോഴും കണ്ണിന് ചുറ്റുമുള്ള ചെറിയ പേശികളിൽ മാത്രം ഉണ്ടാകുകയും താൽക്കാലികമായി മാറുകയും ചെയ്യുന്നു.

എന്നാൽ ഹെമിഫേഷ്യൽ സ്പാസത്തിൽ (Hemifacial Spasm) മുഖത്തിന്റെ ഒരു വശത്തെ പേശികൾ ആവർത്തിച്ച് അനിയന്ത്രിതമായി ചുരുങ്ങുന്നതാണ് പ്രധാന സവിശേഷത.

പലപ്പോഴും ഇത് ഒരു കണ്ണിന്റെ ചുറ്റുമുള്ള പേശികളിൽ തുടങ്ങി, പിന്നീട് അതേ വശത്തെ കവിൾ, ചുണ്ട്, താടി തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിക്കാം.

"ക്രമേണ കൂടുതൽ ആവർത്തിക്കുകയും മുഖത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന ഒരുവശത്തെ വിറയൽ ശ്രദ്ധിക്കേണ്ടതാണ്." 

ഇതിന് പിന്നിൽ എന്താണ് സംഭവിക്കുന്നത്?

മുഖത്തെ പേശികളുടെ ചലനം നിയന്ത്രിക്കുന്ന പ്രധാന നാഡിയാണ് ഫേഷ്യൽ നാഡി (Facial Nerve).

തലച്ചോറിന്റെ അടിഭാഗത്ത് നിന്ന് ഈ നാഡി പുറത്തുവരുന്ന ഭാഗത്ത്, ചിലരിൽ ഒരു രക്തക്കുഴൽ (Blood Vessel) നാഡിയുമായി നിരന്തരം സമ്പർക്കത്തിലോ സമ്മർദ്ദത്തിലോ ആയിരിക്കാം. എന്നാൽ എല്ലാ രോഗികളിലും ഒരേ കാരണം കണ്ടെത്തണമെന്നില്ല.

ഇത് നാഡിയുടെ സാധാരണ വൈദ്യുത പ്രവർത്തനത്തിൽ അസാധാരണമായ ഉത്തേജനം ഉണ്ടാക്കുകയും, അതിന്റെ ഫലമായി മുഖത്തിന്റെ ഒരു വശത്തെ പേശികൾ അനിയന്ത്രിതമായി ചുരുങ്ങുകയും ചെയ്യാം.

ഇതാണ് ഹെമിഫേഷ്യൽ സ്പാസത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

രോഗനിർണയത്തിൽ MRI എന്തിന്?

രോഗലക്ഷണങ്ങളും നാഡീവ്യവസ്ഥയുടെ പരിശോധനയും വളരെ പ്രധാനമാണ്. ഫേഷ്യൽ നാഡി തലച്ചോറിൽ നിന്ന് പുറപ്പെടുന്ന ഭാഗം (Facial Nerve Root Exit Zone) ഉൾപ്പെടെ വിശദമായി വിലയിരുത്തുന്ന MRI ആവശ്യമായേക്കാം. MRA ചില സാഹചര്യങ്ങളിൽ രക്തക്കുഴലുകളുടെ ഘടനയും അവയുടെ ബന്ധവും വിലയിരുത്താൻ സഹായിക്കും.

ഫേഷ്യൽ നാഡിക്ക് സമീപം രക്തക്കുഴലിന്റെ അസാധാരണമായ സമ്പർക്കമോ സമ്മർദ്ദമോ ഉണ്ടോ എന്നും മറ്റ് അപൂർവ കാരണങ്ങളുണ്ടോ എന്നും വിലയിരുത്താൻ ഇത് സഹായിക്കും.

മരുന്നുകൾ സഹായിക്കുമോ?

ചില രോഗികളിൽ മരുന്നുകൾ ഉപയോഗിച്ച് വിറയലിന്റെ തീവ്രത കുറയ്ക്കാൻ സാധിച്ചേക്കാം.

പ്രത്യേകിച്ച് രോഗത്തിന്റെ തുടക്കത്തിൽ ലഘുവായ ലക്ഷണങ്ങളുള്ള ചിലരിൽ, രോഗലക്ഷണങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും വിലയിരുത്തിയ ശേഷം ഡോക്ടർ വായിലൂടെ കഴിക്കുന്ന മരുന്നുകൾ പരിഗണിക്കാം.

എന്നാൽ ഒരു പ്രധാന കാര്യം:

മരുന്നുകൾക്ക് എല്ലാവരിലും ഒരേ ഫലം ലഭിക്കണമെന്നില്ല.

ലഭിക്കുന്ന ആശ്വാസം ചിലപ്പോൾ പരിമിതമായിരിക്കാം. ചില മരുന്നുകൾക്ക് ഉറക്കം, തലചുറ്റൽ, ക്ഷീണം, പേശികളുടെ ബലക്കുറവ് തുടങ്ങിയ ചെറിയ പാർശ്വഫലങ്ങളും ഉണ്ടാകാം.

അതുകൊണ്ട് സ്വയം മരുന്ന് ആരംഭിക്കരുത്.

രോഗത്തിന്റെ തീവ്രത, ദൈർഘ്യം, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തോത് എന്നിവ വിലയിരുത്തിയ ശേഷമാണ് മരുന്ന് മതിയോ, ബോട്ടുലിനം ടോക്സിൻ (Botulinum toxin) ചികിത്സയോ, ശസ്ത്രക്രിയയോ വേണ്ടതെന്ന് തീരുമാനിക്കുന്നത്.

പ്രധാനമായി ഓർക്കുക:

മരുന്നുകൾ സാധാരണയായി ലക്ഷണങ്ങൾ നിയന്ത്രിക്കാനാണ് സഹായിക്കുന്നത്; നാഡിക്ക് മേലുള്ള രക്തക്കുഴലിന്റെ സമ്മർദ്ദം പോലുള്ള അടിസ്ഥാന കാരണം അവ മാറ്റണമെന്നില്ല.

അതുകൊണ്ട് നേരത്തെ രോഗനിർണയം നടത്തുകയും, അനുയോജ്യമായ ചികിത്സ നേരത്തെ ആരംഭിക്കുകയും ചെയ്യുന്നതാണ് പ്രധാനം.

നിയന്ത്രിക്കാം… പലർക്കും നല്ല ആശ്വാസം ലഭിക്കും

ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ബോട്ടുലിനം ടോക്സിൻ (Botulinum toxin) കുത്തിവയ്പ്പ് ഫലപ്രദമായ ഒരു ചികിത്സാരീതിയാണ്.

ബാധിച്ച മുഖപേശികളുടെ അമിതമായ ചുരുക്കം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.

എന്നാൽ ഇതിന്റെ ഫലം സ്ഥിരമായിരിക്കണമെന്നില്ല; അതിനാൽ നിശ്ചിത ഇടവേളകളിൽ ചികിത്സ ആവർത്തിക്കേണ്ടി വരാം.

രക്തക്കുഴലിന്റെ സമ്മർദ്ദമാണ് പ്രധാന കാരണം എന്ന് കണ്ടെത്തുകയും രോഗിയുടെ സാഹചര്യത്തിൽ ശസ്ത്രക്രിയ അനുയോജ്യമാണെന്ന് വിലയിരുത്തുകയും ചെയ്യുന്ന പക്ഷം മൈക്രോവാസ്കുലാർ ഡീകംപ്രഷൻ (Microvascular Decompression) പരിഗണിക്കാം.

ഈ ശസ്ത്രക്രിയയിൽ ഫേഷ്യൽ നാഡിക്ക് മേലുള്ള രക്തക്കുഴലിന്റെ സമ്മർദ്ദം ഒഴിവാക്കുകയാണ് ലക്ഷ്യം.

പക്ഷേ ഒരു കാര്യം ഒരിക്കലും അവഗണിക്കരുത്!

മുഖം വിറയ്ക്കുന്നതും മുഖം തളരുന്നതും ഒരേ കാര്യമല്ല.

പെട്ടെന്ന് മുഖത്തിന്റെ ഒരു വശം തളരുക, ചിരിക്കുമ്പോൾ ഒരു വശം താഴേക്ക് പോകുക, ഒരു കൈയ്ക്കോ കാലിനോ ബലക്കുറവ് ഉണ്ടാകുക, സംസാരിക്കാൻ ബുദ്ധിമുട്ട്, കാഴ്ചയിലെ പെട്ടെന്നുള്ള മാറ്റം, നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് സ്ട്രോക്കിന്റെ (Stroke) മുന്നറിയിപ്പായിരിക്കാം.

അത്തരം സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായം തേടണം.

മാറിപ്പോകുമല്ലോ…” എന്ന് കരുതി കാത്തിരിക്കരുത്

മുഖത്തിന്റെ ഒരു വശത്ത് മാത്രം ആവർത്തിച്ച് വിറയൽ ഉണ്ടാകുന്നു…

ആദ്യം കണ്ണിൽ തുടങ്ങി പിന്നീട് കവിളിലേക്കോ ചുണ്ടിലേക്കോ വ്യാപിക്കുന്നു…കാലക്രമേണ അതിന്റെ ആവർത്തനമോ തീവ്രതയോ കൂടുന്നു…

എങ്കിൽ അതിനെ വെറും “കണ്ണിന്റെ ചെറിയ വിറയൽ” എന്ന് കരുതി അവഗണിക്കരുത്.

എല്ലാ കണ്ണുവിറയലും ഹെമിഫേഷ്യൽ സ്പാസം (Hemifacial Spasm) അല്ല.

കണ്ണ് വിറയ്ക്കുന്നു എന്നത് മാത്രമല്ല പ്രധാനം… അത് എവിടെ നിന്നാണ് തുടങ്ങുന്നത്, എങ്ങനെ വ്യാപിക്കുന്നു, എത്രകാലമായി തുടരുന്നു—അതാണ് ശ്രദ്ധിക്കേണ്ടത്.

തുടർച്ചയായി ആവർത്തിക്കുന്ന ഒരുവശത്തെ മുഖവിറയലിന് കാരണം കണ്ടെത്തേണ്ടതുണ്ട്.

ഒരു ചെറിയ വിറയൽ… ചിലപ്പോൾ ഒരു നാഡിയുടെ പ്രധാന സൂചനയായിരിക്കാം. കാരണം നേരത്തെ കണ്ടെത്തിയാൽ, ശരിയായ ചികിത്സ നേരത്തെ ആരംഭിക്കാം. നിങ്ങളുടെ ശരീരം നൽകുന്ന ചെറിയ സൂചനകളെ അവഗണിക്കരുത്.

എഴുത്ത്: Dr Arun Oommen, Neurosurgeon 

Understanding Hemifacial Spasm: More Than Just an Eye Twitch:

Hemifacial spasm is a neurological disorder characterized by involuntary, repetitive contractions of muscles on one side of the face, often starting around the eye and spreading to the cheek and lips. Unlike common eye twitches caused by fatigue or stress, this condition stems from irritation of the facial nerve, frequently due to compression by a blood vessel. Diagnosis involves neurological exams and potentially MRI scans to identify the cause, while treatment options range from medications and botulinum toxin injections to surgical decompression for severe cases. Early diagnosis and appropriate treatment are crucial for managing symptoms and improving quality of life, emphasizing that persistent one-sided facial twitching should not be ignored as a mere eye twitch.

ADVERTISEMENT