പലതരം രുചികളിൽ ലഭിക്കുന്ന ഗോലി സോഡകളും സോഫ്റ്റ് ഡ്രിങ്കുകളും ദാഹമകറ്റാൻ ആളുകൾ ആശ്രയിക്കാറുണ്ടെങ്കിലും, ഇവ ശരീരത്തിന് ദോഷകരമായ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. പോഷകങ്ങളുടെ അഭാവം, പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കൽ, പ്ലാസ്റ്റിക് കുപ്പികളിൽ നിന്നുള്ള ബിസ്ഫെനോൾ എ (BPA) പോലുള്ള വിഷ രാസവസ്തുക്കൾ ശരീരത്തിൽ എത്തൽ, ശരീരഭാരം കൂട്ടൽ, എല്ലുകളുടെ ബലക്ഷയം, പല്ലിന് കേടുവരുത്തൽ, നിർജ്ജലീകരണം എന്നിവ സോഡയുടെ പ്രധാന ദോഷങ്ങളാണ്. ഡയറ്റ് സോഡകളിൽ ഉപയോഗിക്കുന്ന കൃത്രിമ മധുരങ്ങൾ തലച്ചോറിനെ ബാധിക്കുകയും മൾട്ടിപ്പിൾ സ്ക്ലീറോസിസ്, ഇമോഷണൽ ഡിസോർഡേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യാം. ചുരുക്കത്തിൽ, രുചി നൽകുന്നു എന്നതൊഴിച്ചാൽ സോഡകൾക്ക് യാതൊരു ഗുണവുമില്ല, മറിച്ച് ആരോഗ്യത്തിന് ഹാനികരമായ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

പല രുചികളിലുള്ള ഗോലി സോഡകളുടെ കാലമാണിത്. ദാഹമകറ്റാന്‍ സോഡ അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ വാങ്ങിക്കുടിക്കുന്നവരും കുറവല്ല. എന്നാൽ ഇതെല്ലാം നമ്മുടെ പാവം ശരീരത്തെയാണ് സങ്കടത്തിലാക്കുന്നത് എന്നോർത്താൽ നല്ലത്. കിഡ്നി, കരള്‍ എന്നിവയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും സോഡ വില്ലനാണ്.

സോഡ ഒഴിവാക്കണമെന്നു പറയുന്നതിന് ചില കാരണങ്ങൾ

ADVERTISEMENT

∙ പോഷകങ്ങളുടെ അഭാവം

കൊഴുപ്പു കുറഞ്ഞ പാൽ, ഫ്രഷ് ആയ പഴച്ചാറുകൾ തുടങ്ങിയ ആരോഗ്യപാനീയങ്ങൾക്കു പകരം സോഡ കുടിക്കുന്നവർക്ക് ജീവകങ്ങളോ ധാതുക്കളോ (കാൽസ്യം, മഗ്നീഷ്യം) ലഭിക്കുന്നില്ല.

ADVERTISEMENT

∙ പ്രമേഹം വരാം 

സോഡകളിൽ ഹൈഫ്രക്ടോസ് കോൺ സിറപ്പ് ഉണ്ട്. ഇത് ഫ്രീറാഡിക്കലുകളുടെ ഉൽപാദനം കൂട്ടുന്നു, ഇത് കലകളെ (tissue) നശിപ്പിക്കുന്നു. ക്രമേണ പ്രമേഹം നിങ്ങളെ ബാധിക്കും. 

ADVERTISEMENT

∙ പ്ലാസ്റ്റിക് എന്ന വില്ലൻ 

വെള്ളത്തിന്റെയും സോഡയുടെയുമെല്ലാം പ്ലാസ്റ്റിക് കുപ്പികളിൽ ബിസ്ഫെനോൾ എ (BPA) എന്ന ടോക്സിക് ആയ രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് കുപ്പികളിൽനിന്നു സോഡയിലേക്ക് അരിച്ചിറങ്ങും. ഇത് കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിലും എത്തും. നിരവധി രോഗങ്ങൾക്കും ഇത് കാരണമാകും. ബിപിഎ അടങ്ങിയ ഒരു ഉൽപന്നവും കുട്ടികൾക്ക് നൽകാതെ ശ്രദ്ധിക്കണം. 

∙ ഭാരം കൂട്ടും 

ഡയറ്റ് സോഡ ശരീരഭാരം കൂട്ടും. ഓരോ ദിവസവും കുടിക്കുന്ന ഓരോ കുപ്പി സോഡയും അമിതഭാരവും പൊണ്ണത്തടിയും ഉണ്ടാകാനുള്ള സാധ്യത 41 ശതമാനം കൂട്ടും. മധുരം കഴിക്കുമ്പോൾ അത് ഫാറ്റായും അന്നജമായും ശരീരത്തിൽ ശേഖരിക്കപ്പെടും. 

∙ പഞ്ചസാര എത്രയാ? 

ഒരു കുപ്പി സോഡയിൽ 10 ടീസ്പൂൺ പഞ്ചസാര ഉണ്ട്. ദ്രാവകരൂപത്തിൽ ഇത്രയും പഞ്ചസാര ശരീരത്തിലെത്തുമ്പോൾ പ്രമേഹം, ശരീരഭാരം കൂടുക, ഇൻസുലിൻ പ്രതിരോധം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇവയെല്ലാം ഉണ്ടാവാം. 

∙ ഫോസ്ഫോറിക് ആസിഡ് 

സോഡയിൽ ഫോസ്ഫോറിക് ആസിഡ് ഉണ്ട്. ഇത് കാൽസ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടയുന്നു. കാൽസ്യം ആവശ്യത്തിനു കിട്ടാതെ വരുമ്പോൾ അത് എല്ലുകളുടെ ശക്തി കുറയാനും ഓസ്റ്റിയോ പോറോസിസിനും പല്ലിൽ പോടു വരാനും കാരണമാകും. ഇത് വയറിലെ ആസിഡുമായി കലരുമ്പോൾ പോഷകങ്ങളുടെ ആഗിരണം തടയപ്പെടുന്നു, ദഹനം സാവധാനത്തിലാകുന്നു.

∙ നിർജ്ജലീകരണം 

പഞ്ചസാര, സോഡിയം, കഫീൻ ഇവ അധികമായതിനാൽ ഡീഹൈഡ്രേഷനു കാരണമാകും. ചിലരാകട്ടെ ഭക്ഷണത്തോടൊപ്പം പോലും സോഡ കുടിക്കും. വെള്ളത്തിനു പകരം സോഡ കുടിക്കുന്നവരും ഉണ്ട്. 

∙ കൃത്രിമ മധുരം 

ഡയറ്റ് സോഡയിൽ  പഞ്ചസാരയ്ക്കു പകരം കൃത്രിമ മധുരമായ അസ്പാർടെം ഉണ്ട്. ഇത് ശരീരത്തിന് കൂടുതൽ അപകടകരമാണ്. ബ്രെയ്ൻ ട്യൂമർ, മൾട്ടിപ്പിൾ സ്ക്ലീറോസിസ്, ഇമോഷണൽ ഡിസോർഡേഴ്സ് തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.

∙ പോഷകങ്ങൾ വട്ടപൂജ്യം

സോഡയുടെ പോഷകഗുണം എത്രയെന്നോ? പൂജ്യം. നാവിന് രുചി തോന്നിക്കും എന്നല്ലാതെ ഒരു ഗുണവും സോഡ കുടിച്ചാൽ കിട്ടില്ല. 

∙ പല്ലിന്റെ കാര്യം പോക്കാ

പതിവായി സോഡ കുടിക്കുന്നത് പല്ലിൽ പ്ലേക്ക് അടിയാനും ക്രമേണ പല്ലിന് പോടും മോണരോഗങ്ങളും ഉണ്ടാകാനും കാരണമാകും. വായിലെ ബാക്ടീരിയ സോഡയിലെ പഞ്ചസാര ഭക്ഷണമാക്കുമ്പോൾ ആസിഡ് ആയി മാറുന്നു. ഇത് പല്ലിന് കേടു വരുത്തുന്നു. 

The Hidden Dangers of Your Favorite Soda:

Soda poses significant health risks, impacting kidneys and liver health due to its lack of nutrients and high sugar content. It can lead to diabetes from high-fructose corn syrup, damage tissues, and increase free radical production. Plastic bottles leach Bisphenol A (BPA), a toxic chemical linked to numerous diseases, especially harmful to children. Regular soda consumption, including diet varieties, contributes to weight gain and obesity by storing sugar as fat and carbohydrates. A single bottle contains around 10 teaspoons of sugar, exacerbating issues like insulin resistance and other health problems. Phosphoric acid in soda hinders calcium absorption, weakening bones and causing dental issues, while also disrupting digestion. The high sugar, sodium, and caffeine content can cause dehydration, and artificial sweeteners like aspartame in diet sodas are linked to severe health problems including brain tumors. Ultimately, sodas offer no nutritional value, only taste, and contribute to plaque buildup, tooth decay, and gum disease by converting sugar into acid.

ADVERTISEMENT