ഒരു വർഷമായി രണ്ടാമത്തെ കുഞ്ഞിനുവേണ്ടി ശ്രമിക്കുന്നു, ഗർഭിണിയാകുന്നില്ല.. എന്തായിരിക്കാം കാരണം? Understanding Secondary Infertility and Its Causes
ഒന്നോ അതിലധികമോ കുട്ടികൾ ഉണ്ടായതിന് ശേഷം വീണ്ടും ഗർഭം ധരിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണ് സെക്കൻഡറി ഇൻഫെർട്ടിലിറ്റി. പുരുഷന്മാരിൽ പ്രായം കൂടുന്നത്, ബീജത്തിന്റെ അളവ് കുറയുന്നത്, വരിക്കോസീൽ, ഹോർമോൺ വ്യതിയാനങ്ങൾ, പുകവലി, മദ്യപാനം തുടങ്ങിയ ജീവിതശൈലി പ്രശ്നങ്ങൾ എന്നിവ ഇതിന് കാരണമാകാം. സ്ത്രീകളിൽ, പ്രായം കൂടുന്നതനുസരിച്ച് അണ്ഡങ്ങളുടെ എണ്ണവും ഗുണമേന്മയും കുറയുന്നത്, പിസിഒഡി പോലുള്ള ഹോർമോൺ പ്രശ്നങ്ങൾ, സിസേറിയൻ, ഡി ആൻഡ് സി, പെൽവിക് അണുബാധ എന്നിവ മൂലമുണ്ടാകുന്ന ഫലോപ്യൻ ട്യൂബ് അടയൽ, ഫൈബ്രോയിഡ്, എൻഡോമെട്രിയോസിസ്, മാനസികസമ്മർദ്ദം തുടങ്ങിയ ഘടകങ്ങളും സെക്കൻഡറി ഇൻഫെർട്ടിലിറ്റിക്ക് വഴിവെക്കും.

Q. എനിക്ക് 33 വയസ്സുണ്ട്. ഭർത്താവിന് 41. മൂത്ത കുഞ്ഞിന് നാല് വയസ്സായി. എനിക്ക് പീരിയഡ്സ് കൃത്യമാണ്. കഴിഞ്ഞ ഒരു വർഷമായി അടുത്ത കുഞ്ഞിനുവേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ഗർഭിണിയാകുന്നില്ല. എന്തായിരിക്കാം കാരണം ?- വർണ, ബേപ്പൂർ
A. സെക്കൻഡറി ഇൻഫെർട്ടിലിറ്റി ആകാനാണ് സാധ്യത. ഒന്നോ അതിലധികമോ കുട്ടികൾ ഉണ്ടായതിനുശേഷം വീണ്ടും ഗർഭം ധരിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. ഇതിനു പല കാരണങ്ങളുണ്ട്.
പുരുഷന്മാരുടെ പ്രായം കൂടുന്നതിനനുസരിച്ച്, പ്രത്യേകിച്ച് 40 വയസ്സിനുശേഷം ബീജത്തിന്റെ എണ്ണവും അണ്ഡത്തിലേക്ക് നീങ്ങിയെത്താനുള്ള കഴിവും കുറയും. Varicocele, ഹോർമോൺ വ്യതിയാനം, പുകവലി, മദ്യപാനം എന്നിങ്ങനെ ജീവിതശൈലിയിലെ പ്രശ്നങ്ങൾ, ചില അണുബാധകൾ, പ്രമേഹം തുടങ്ങിയവ പുരുഷന്മാരിൽ വന്ധ്യതയ്ക്കു കാരണമാകാം.
സ്ത്രീകളിൽ സെക്കൻഡറി ഇൻഫെർട്ടിലിറ്റിയിലേക്കു നയിക്കാവുന്ന പ്രധാന കാരണങ്ങൾ ചുവടെ.
∙ സ്ത്രീകളുടെ പ്രായം കൂടുന്നതിനനുസരിച്ച് അണ്ഡങ്ങളുടെ എണ്ണവും ഗുണനിലവാരവും കുറയും.
∙ ഹോർമോൺ വ്യതിയാനം മൂലം അണ്ഡോൽപാദനം നടക്കാതിരിക്കുക. ഉദാ. പിസിഒഡി, ഹൈപ്പർ പ്രോലാക്ടിനിമിയ.
∙ മുൻപ് നടന്ന സിസേറിയൻ, ഡി ആൻഡ് സി, പെൽവിക് ഇൻഫെക്‌ഷൻ എന്നിവ മൂലം ഫലോപ്പിയൻ ട്യൂബിൽ ഒട്ടലുകളുണ്ടായി അടഞ്ഞിരിക്കുക.
∙ ഫൈബ്രോയിഡ്, പോളിപ്, മുൻകാല ശസ്ത്രക്രിയ, അണുബാധ എന്നിവ മൂലം ഗർഭാശയത്തിന്റെ ഉൾഭിത്തിയിൽ ഒട്ടലുകൾ വരിക (Ashermans syndrome).
∙ ഗർഭാശയത്തിനുള്ളിലെ ലൈനിങ് ആയ എൻഡോമെട്രിയം പല കാരണങ്ങൾ കൊണ്ട് ഗർഭപാത്രത്തിനു വെളിയിൽ വളരുന്ന അവസ്ഥയായ എൻഡോമെട്രിയോസിസ്.
∙ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ, പുകവലി, മദ്യപാനം, അമിതവണ്ണം, മാനസികസമ്മർദം, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ
35 വയസ്സിനു താഴെയുള്ള സ്ത്രീകൾ ഒരു വർഷത്തോളം ശ്രമിച്ചിട്ടും കുട്ടികൾ ഉണ്ടാവുന്നില്ലെങ്കിൽ ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റിനെ കാണുന്നത് ഉചിതമാണ്.