‘ആദ്യ പ്രസവത്തിനു ശേഷം ആർത്തവ വേദന മാറി; രണ്ടാമത്തെ ഡെലിവറിക്ക് ശേഷം വീണ്ടും പഴയതുപോലെ..’; എന്താണ് ഇങ്ങനെ? Understanding Menstrual Pain
ആർത്തവ സമയത്തുണ്ടാകുന്ന വേദനകളെ ഡിസ്മെനോറിയ എന്ന് പറയുന്നു. ഇതിൽ പ്രൈമറി, സെക്കൻഡറി എന്നിങ്ങനെ രണ്ടു തരങ്ങളുണ്ട്. ഗർഭാശയത്തിനോ മറ്റ് പ്രത്യുൽപാദന അവയവങ്ങൾക്കോ പ്രശ്നങ്ങളില്ലാതെ വരുന്ന വേദനയാണ് പ്രൈമറി ഡിസ്മെനോറിയ, ഇത് പ്രോസ്റ്റാഗ്ലാൻഡ്സിൻ്റെ പ്രവർത്തനത്താൽ ഉണ്ടാകുന്നു. ഫൈബ്രോയിഡ്, എൻഡോമെട്രിയോസിസ് പോലുള്ള രോഗങ്ങൾ മൂലമുണ്ടാകുന്ന വേദന സെക്കൻഡറി ഡിസ്മെനോറിയയാണ്. പ്രസവം കഴിയുമ്പോൾ വേദന കുറയുമെന്ന് പറയാറുണ്ടെങ്കിലും ഇതിന് ശാസ്ത്രീയമായ അടിസ്ഥാനമില്ല. ഇടവിട്ട് വേദന മാറിയ ശേഷം വീണ്ടും വരുന്നത് സെക്കൻഡറി ഡിസ്മെനോറിയ ആകാനാണ് സാധ്യത. അമിതമായ വേദനയുണ്ടെങ്കിലോ ദൈനംദിന കാര്യങ്ങളെ ബാധിക്കുന്നുണ്ടെങ്കിലോ ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തുന്നത് പ്രധാനമാണ്.

Q. 32 വയസ്സ്. ചെറുപ്പം മുതല്‍ ആർത്തവ സമയത്തു വയറുവേദന ഉണ്ടായിരുന്നു. ഒരു പ്രസവം കഴിയുമ്പോൾ വേദന കുറയും എന്നു പലരും പറഞ്ഞിരുന്നു. അതുപോലെതന്നെ സംഭവിച്ചു. 27ാം വയസ്സിൽ ആദ്യ ഡെലിവറിക്ക് ശേഷം വേദന മാറി. പ്രസവശേഷം വേദനകൾ മാറുന്നത് എന്തുകൊണ്ടാണ് എന്നതാണ് ഒരു സംശയം. മുപ്പതാം വയസ്സിലായിരുന്നു രണ്ടാമത്തെ പ്രസവം. ഇപ്പോൾ മെൻസസ് ആകുമ്പോൾ പഴയതുപോലെ വേദനയാണ്. ഇതെന്താണ് ഇങ്ങനെ?- ആനി, റാന്നി
A. ആർത്തവ സമയത്തുണ്ടാകുന്ന വേദനകളെയും അസ്വസ്ഥതകളേയും ഡിസ്മെനോറിയ (Dysmenorrhea) എന്നാണു പറയുന്നത്. 70 ശതമാനത്തിലധികം സ്ത്രീകൾക്കും ആർത്തവകാലത്ത് വേദനകൾ അനുഭവപ്പെടാറുണ്ട്. ഡിസ്മെനോറിയ പ്രധാനമായും രണ്ടു തരത്തിലാണ്.
പ്രൈമറി ഡിസ്മെനോറിയ : ഗർഭാശയത്തിനോ മറ്റു പ്രത്യുൽപാദന അവയവങ്ങൾക്കോ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതെ ഉണ്ടാകുന്ന ആർത്തവവേദനയാണിത്. ആർത്തവസമയത്ത് ശരീരത്തിലുണ്ടാകുന്ന പ്രോസ്റ്റാഗ്ലാൻഡ്സിന്റെ പ്രവർത്തനം മൂലം ഗർഭാശയം സങ്കോചിക്കുന്നതാണ് കാരണം.
സെക്കൻഡറി ഡിസ്മെനോറിയ : ഗർഭാശയത്തിലോ മറ്റ് അവയവങ്ങൾക്കോ ഉണ്ടാകുന്ന ചില രോഗങ്ങൾ മൂലം ഉണ്ടാകുന്ന വേദനയാണിത്. ഫൈബ്രോയിഡ്, എൻഡോമെട്രിയോസിസ്, അണുബാധ (PID), അഡിനോമയോസിസ് എന്നിവയൊക്കെ കാരണമാകാം.
വേദന അതികഠിനമാവുകയോ ദൈനംദിന കാര്യങ്ങളെ ബാധിക്കുകയോ ചെയ്യുകയാണെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കണ്ടു പരിശോധനകൾ നടത്തണം.
പ്രസവം കഴിയുമ്പോൾ ആർത്തവ വേദന കുറയും എന്നു പറയുന്നതിന് ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ല. എന്നിരുന്നാലും നോർമൽ ഡെലിവറി കഴിഞ്ഞവര്‍ ആർത്തവസംബന്ധമായ വയറുവേദനയും മറ്റും കുറഞ്ഞതായി പറയാറുണ്ട്.
ഇടക്കാലത്ത് ഇല്ലാതായ ആർത്തവ വേദന വീണ്ടും വന്നതിനാൽ സെക്കൻഡറി ഡിസ്മെനോറിയ ആകാനാണ് സാധ്യത. ഡോക്ടറെ കണ്ട് മേൽപറഞ്ഞ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നു പരിശോധിക്കുക.