‘വിരലുകളിൽ ഉറുമ്പ് നടക്കുന്നതു പോലെ, ഷർട്ടിന്റെ ബട്ടൺ ഇടാൻ ബുദ്ധിമുട്ട്’; കഴുത്തിലെ തേയ്മാനം, കൂടുതലറിയാം Understanding Cervical Spondylosis and Hand Weakness
കൈകളിൽ ഉണ്ടാകുന്ന ബലക്കുറവും സാധനങ്ങൾ താഴെ വീഴുന്നതും പലപ്പോഴും വെറും കൈയുടെ ബലക്കുറവായി തള്ളിക്കളയാറുണ്ട്. എന്നാൽ പ്രായാധിക്യം മൂലം കഴുത്തിലെ അസ്ഥികൾക്കും ഡിസ്കുകൾക്കും ഉണ്ടാകുന്ന തേയ്മാനമായ സെർവിക്കൽ സ്പോണ്ടിലോസിസ് സുഷുമ്നാനാഡിയിൽ സമ്മർദ്ദം ചെലുത്തുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് സെർവിക്കൽ മയലോപ്പതി എന്ന അവസ്ഥയിലേക്ക് നയിക്കുകയും കൈകളുടെ സൂക്ഷ്മചലനങ്ങളെയും നടക്കാനുള്ള കഴിവിനെയും ബാധിക്കുകയും ചെയ്യും. കഴുത്തുവേദന ഇല്ലെങ്കിൽ പോലും കൈകളിൽ മരവിപ്പ്, ബട്ടൺ ഇടാനുള്ള ബുദ്ധിമുട്ട്, നടക്കുന്നതിലെ അപാകതകൾ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അവഗണിക്കാതെ നാഡീവ്യൂഹ പരിശോധനയും എം.ആർ.ഐ സ്കാനും ചെയ്ത് കൃത്യമായ രോഗനിർണയം നടത്തേണ്ടതാണ്.

കൈയിൽ നിന്ന് സാധനങ്ങൾ വീഴുന്നുണ്ടോ? വെറും കൈയുടെ ബലക്കുറവായിരിക്കണമെന്നില്ല! കഴുത്തിലെ തേയ്മാനം / സെർവിക്കൽ സ്പോണ്ടിലോസിസ് (Cervical Spondylosis), സെർവിക്കൽ മയലോപ്പതി (Cervical Myelopathy) എന്നിവയെക്കുറിച്ച് മനസ്സിലാക്കാം.
***
“ഡോക്ടറെ… കൈയ്ക്ക് ചെറിയൊരു ബലക്കുറവുണ്ട്.
ഷർട്ടിന്റെ ബട്ടൺ ഇടാൻ ബുദ്ധിമുട്ടുന്നു.
എഴുതുമ്പോൾ കൈ പഴയതുപോലെ വഴങ്ങുന്നില്ല.
നടക്കുമ്പോൾ കാലുകൾ ശരിയായി സഹകരിക്കുന്നില്ല…”
“പ്രായം കൂടുന്നതിന്റെ ഭാഗമായിരിക്കും” എന്ന് കരുതി ഇത്തരം മാറ്റങ്ങൾ അവഗണിക്കരുത്.
ചിലപ്പോൾ ഇതിന് കാരണം കൈയിലെ പേശികളുടെ പ്രശ്നമല്ല — കഴുത്തിലെ സുഷുമ്നാനാഡിക്ക് (Spinal Cord) ഉണ്ടാകുന്ന സമ്മർദ്ദമായിരിക്കാം.
കഴുത്തിലൂടെ കാലുകളിലേക്കും പോകുന്ന പ്രധാന സന്ദേശപാത
തലച്ചോറിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചലനത്തിന്റെയും അനുഭൂതിയുടെയും സന്ദേശങ്ങൾ കൈമാറുന്ന പ്രധാന നാഡീപാതയാണ് സുഷുമ്നാനാഡി (Spinal Cord).
കഴുത്തിലൂടെ കടന്നുപോകുന്ന സുഷുമ്നാനാഡിയാണ് കൈകളിലേക്കും ശരീരത്തിന്റെ താഴ്ഭാഗങ്ങളിലേക്കും ഈ സന്ദേശങ്ങൾ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. അതിനാൽ കഴുത്തിലെ സുഷുമ്നാനാഡിക്ക് സമ്മർദ്ദമുണ്ടാകുമ്പോൾ കൈകളുടെ സൂക്ഷ്മചലനങ്ങളെയും കാലുകളുടെ ചലനത്തെയും നടക്കാനുള്ള കഴിവിനെയും ബാധിക്കാം.
സെർവിക്കൽ സ്പോണ്ടിലോസിസും സെർവിക്കൽ മൈലോപ്പതിയും തമ്മിലുള്ള ബന്ധം എന്താണ്?
സെർവിക്കൽ സ്പോണ്ടിലോസിസ് (Cervical Spondylosis) എന്നത് കഴുത്തിലെ അസ്ഥികൾ, ഡിസ്കുകൾ, സന്ധികൾ എന്നിവയിൽ പ്രായാധിക്യത്തോടെയോ തേയ്മാനത്തോടെയോ ഉണ്ടാകുന്ന മാറ്റങ്ങളാണ്.
ഈ മാറ്റങ്ങൾ മൂലം സുഷുമ്നാനാഡിക്ക് (Spinal Cord) സമ്മർദ്ദം ഉണ്ടാകുമ്പോഴാണ് സെർവിക്കൽ മയലോപ്പതി (Cervical Myelopathy) ഉണ്ടാകുന്നത്.
ചുരുക്കത്തിൽ:
സെർവിക്കൽ സ്പോണ്ടിലോസിസ് → സുഷുമ്നാനാഡിക്ക് സമ്മർദ്ദം → സെർവിക്കൽ മയലോപ്പതി.
എന്നാൽ എല്ലാ സെർവിക്കൽ സ്പോണ്ടിലോസിസ്-ഉം മയലോപ്പതി ആകണമെന്നില്ല.
ഈ 6 മാറ്റങ്ങൾ ശ്രദ്ധിക്കുക
1️⃣ കൈവിരലുകളുടെ സൂക്ഷ്മ ചലനങ്ങൾ കുറയുന്നു. നാണയം എടുക്കുക, താക്കോൽ ഉപയോഗിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ബുദ്ധിമുട്ടാകുന്നു.
2️⃣ ബട്ടൺ ഇടാനും എഴുതാനും ബുദ്ധിമുട്ട്. മുമ്പ് എളുപ്പത്തിൽ ചെയ്തിരുന്ന കാര്യങ്ങളിൽ കൈയുടെ കൃത്യത കുറയുന്നു.
3️⃣ സാധനങ്ങൾ കൈയിൽ നിന്ന് ഇടയ്ക്കിടെ വീഴുന്നു. കപ്പും മൊബൈലും പേനയും പോലുള്ള വസ്തുക്കൾ പിടിക്കുന്നതിൽ പഴയ നിയന്ത്രണം ഇല്ലാതാകുന്നു.
4️⃣ കൈകളിൽ മരവിപ്പോ ഇക്കിളിയോ വിരലുകളിൽ “ഉറുമ്പ് നടക്കുന്നതുപോലെ” തോന്നാം.
5️⃣ നടക്കുമ്പോൾ സമതുലിതാവസ്ഥ കുറയുന്നു. നടക്കുമ്പോൾ കാലുകൾ തമ്മിൽ സഹകരിക്കാത്തതുപോലെ തോന്നുകയോ ഇടയ്ക്കിടെ ഇടറുകയോ ചെയ്യാം.
6️⃣ കാലുകളിൽ മുറുക്കമോ ഭാരമോ അനുഭവപ്പെടാം. നടക്കാൻ കൂടുതൽ ബുദ്ധിമുട്ടും പരിശ്രമവും വേണ്ടിവരാം.
ഒരു പ്രധാന കാര്യം
കഴുത്തുവേദന ഇല്ലാത്തതുകൊണ്ട് സുഷുമ്നാനാഡിക്ക് പ്രശ്നമില്ലെന്ന് ഉറപ്പിക്കാനാവില്ല.
കൈകളിലെ സൂക്ഷ്മചലനങ്ങളിലോ നടക്കുന്നതിലോ ഉണ്ടാകുന്ന പുതിയതും ക്രമേണ വർധിക്കുന്നതുമായ മാറ്റങ്ങൾ ഉണ്ടെങ്കിൽ വൈദ്യപരിശോധന ആവശ്യമാണ്.
-ലക്ഷണങ്ങൾ എപ്പോൾ തുടങ്ങി എന്ന് ശ്രദ്ധിക്കുക
- ഒന്നോ രണ്ടുകൈകളിലോ എന്ന് നോക്കുക
- നടക്കുന്നതിലെ മാറ്റം ശ്രദ്ധിക്കുക
- ക്രമേണ കൂടുകയാണെങ്കിൽ പരിശോധന വൈകിക്കരുത്
സെർവിക്കൽ മയലോപ്പതി (Cervical Myelopathy) സംശയിക്കുന്ന സാഹചര്യത്തിൽ നാഡീവ്യൂഹ പരിശോധന വളരെ പ്രധാനമാണ്. ആവശ്യമായാൽ MRI പോലുള്ള പരിശോധനകൾ സുഷുമ്നാനാഡിയിലെ സമ്മർദ്ദവും മറ്റ് കാരണങ്ങളും കണ്ടെത്താൻ സഹായിക്കും.
എപ്പോഴാണ് അടിയന്തര സഹായം തേടേണ്ടത്
ലക്ഷണങ്ങൾ പെട്ടെന്ന് ആരംഭിക്കുകയോ വേഗത്തിൽ വഷളാകുകയോ ചെയ്യുകയാണെങ്കിൽ, കൈയിലോ കാലിലോ പെട്ടെന്ന് ബലക്കുറവ് ഉണ്ടാകുക, നടക്കാൻ കഴിയാതെ വരിക, ബാലൻസ് പെട്ടെന്ന് നഷ്ടപ്പെടുക, മൂത്രമോ മലമോ നിയന്ത്രിക്കാൻ കഴിയാതെ വരിക, അല്ലെങ്കിൽ ശരീരത്തിന്റെ ഒരു ഭാഗത്ത് പെട്ടെന്ന് മരവിപ്പ് അനുഭവപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ ഉടൻ അടിയന്തര വൈദ്യസഹായം തേടുക.
ചെറിയൊരു മാറ്റം… വലിയൊരു സൂചനയായേക്കാം!
കൈയിൽ നിന്ന് സാധനങ്ങൾ വീഴുന്നത് മാത്രം കണ്ടാൽ അത് സുഷുമ്നാനാഡിയുടെ രോഗമാണെന്ന് അർത്ഥമില്ല. പല നാഡീസംബന്ധമായ രോഗങ്ങൾക്കും സമാനമായ ലക്ഷണങ്ങൾ ഉണ്ടാകാം. അതുകൊണ്ട് സ്വയം രോഗനിർണയം നടത്താതെ, കാരണം കണ്ടെത്തുകയാണ് പ്രധാനം.
പക്ഷേ, പുതുതായി തുടങ്ങുന്ന കൈകളിലെ കഴിവുകുറവ് + മരവിപ്പ് + നടക്കുന്നതിലെ മാറ്റം എന്നിവ ഒരുമിച്ച് കാണുന്നുവെങ്കിൽ അത് അവഗണിക്കരുത്. ശരീരം നൽകുന്ന ചെറിയ സൂചനകൾ ശ്രദ്ധിക്കുന്നതാണ് നേരത്തെയുള്ള രോഗനിർണയത്തിലേക്കുള്ള ആദ്യപടി.
കൈകളുടെ പ്രവർത്തനശേഷിയിലും നടക്കുന്നതിലും ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുക. പ്രശ്നം കൈകളിൽ മാത്രം അന്വേഷിക്കരുത്. കാരണം, ചിലപ്പോൾ ശരീരം നൽകുന്ന ഈ ചെറിയ സൂചനകൾക്ക് പിന്നിൽ കഴുത്തിലെ സുഷുമ്നാനാഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കാം.
എഴുത്ത്: Dr Arun Oommen, Neurosurgeon