‘ഓപ്പറേഷൻ സമയത്ത് എല്ലാം നോർമലാക്കുന്നവര്.. അനസ്തീഷ്യ ഡോക്ടറോട് എത്രപേര് നന്ദി പറയും?’; ശ്രദ്ധേയമായി കുറിപ്പ് The Unsung Heroes of the Operation Theater
ഓപ്പറേഷൻ തിയേറ്ററിൽ രോഗികളുടെ ജീവനും ശാരീരിക പ്രവർത്തനങ്ങളും സുരക്ഷിതമായി നിരീക്ഷിക്കുന്ന അനസ്തീഷ്യ ഡോക്ടർമാർ പലപ്പോഴും അഭിനന്ദനങ്ങൾ ലഭിക്കാതെ പോകുന്നുവെന്ന് ഡോ. വിദ്യ വിമൽ ലോക അനസ്തേഷ്യ ദിനത്തിൽ ഓർമ്മിപ്പിക്കുന്നു. സർജൻമാർക്ക് ലഭിക്കുന്ന അംഗീകാരമോ സ്നേഹമോ ഈ ഡോക്ടർമാർക്ക് ലഭിക്കാറില്ലെങ്കിലും, വലിയ സമ്മർദ്ദങ്ങൾക്കിടയിലും അവർ നടത്തുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.

"ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ നന്ദിയുണ്ട് ഡോക്ടറെ നിങ്ങളു രക്ഷിച്ചല്ലോ എന്ന ഓപ്പറേഷൻ ചെയ്യുന്ന സർജനോടു എല്ലാവരും പറയും. പക്ഷേ, അങ്ങനെ ഒരു സാഹചര്യം അനസ്തീഷ്യ ഡോക്ടറോട് നമ്മുടെ മയക്കു ഡോക്ടറോട് എത്ര പേര് പറയും. ആരും പറയില്ല മിക്കവാറും മറന്നുപോയി അല്ലെങ്കിൽ ഓർത്തില്ല."- ലോക അനസ്തേഷ്യ ദിനത്തില് കയ്യടി കിട്ടാതെ പോകുന്ന ചിലരെ ഓര്മിപ്പിക്കുകയാണ് ഡോ. വിദ്യ വിമല്. അനസ്തീഷ്യയെ കുറിച്ചും അനസ്തീഷ്യ ഡോക്ടര്ക്ക് ലഭിക്കാത്ത പരിഗണനയെ കുറിച്ചും ഡോക്ടര് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഡോ. വിദ്യ വിമല് പങ്കുവച്ച കുറിപ്പ് വായിക്കാം;
ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ നന്ദിയുണ്ട് ഡോക്ടറെ നിങ്ങളു രക്ഷിച്ചല്ലോ എന്ന ഓപ്പറേഷൻ ചെയ്യുന്ന സർജനോടു എല്ലാവരും പറയും. പക്ഷേ, അങ്ങനെ ഒരു സാഹചര്യം അനസ്തീഷ്യ ഡോക്ടറോട് നമ്മുടെ മയക്കു ഡോക്ടറോട് എത്ര പേര് പറയും. ആരും പറയില്ല മിക്കവാറും മറന്നുപോയി അല്ലെങ്കിൽ ഓർത്തില്ല.
കർട്ടനു പിറകിൽ ഒരു ജീവൻ മുഴുവൻ ഒരു ശരീരം മുഴുവൻ ഏൽപ്പിച്ച് ഒരു ഓപ്പറേഷൻ യുദ്ധം ചെയ്യാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്ന അനസ്തീഷ്യ ഡോക്ടറെ നമ്മൾ മറന്നു പോകാറുണ്ട്. ഞങ്ങൾ ഒരുമിച്ച് പഠിച്ച കാലത്ത് നീ പീഡിയാട്രിക്സും ഞാൻ അനസ്തീഷ്യയും എടുക്കും എന്നു പറഞ്ഞപ്പോൾ അന്ന് എല്ലാവരും ഒരു താര പരിവേഷം ഇപ്പോഴും നൽകുന്ന സർജറി വിഭാഗത്തോട് വിമൽ എന്താണ് എടുക്കാത്തത് എന്ന് ചോദിച്ചപ്പോൾ, എനിക്ക് അതിന് ഒരു കുഴപ്പവുമില്ല എനിക്കിഷ്ടമാണ് ഈ അനസ്തീഷ്യ വിഭാഗം എന്നാണ് പറഞ്ഞത്.
പക്ഷേ, പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എപ്പോഴെങ്കിലും ഒക്കെ രോഗികളുടെ അംഗീകാരം സ്നേഹം എനിക്ക് കിട്ടുമ്പോൾ അങ്ങനെയുള്ള സ്നേഹ സമ്മാനങ്ങൾ അംഗീകാരങ്ങൾ ഒന്നും തന്നെ ഒരു അനസ്തീഷ്യ ഡോക്ടർ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആശുപത്രിയുടെ പരസ്യങ്ങളിൽ പോലും നിറഞ്ഞുനിൽക്കുന്നത് അവരായിരിക്കില്ല. പക്ഷേ, യുദ്ധം ഓരോ ദിവസവും അവർ എത്ര ചെയ്യുന്നുണ്ടെന്ന് അവരിൽ ഒരാളുടെ പങ്കാളി എന്ന നിലയ്ക്ക് എനിക്കറിയാം.
വേദനയില്ലാതെ ഓപ്പറേഷൻ നൽകുക മാത്രമല്ല അനസ്തീഷ്യ ഡോക്ടർ ചെയ്യുന്നത് നിങ്ങളുടെ രക്തസമ്മർദ്ദം ശരീരത്തിന്റെ പ്രവർത്തനം ഒരു ഓപ്പറേഷൻ സമയത്ത് എല്ലാം നോർമലായി വച്ചാൽ മാത്രമേ സർജറിക്ക് ശേഷം നമുക്ക് സമാധാനത്തിൽ കണ്ണുതുറന്ന് എണീക്കാൻ കഴിയുകയുള്ളൂ.
ഓപ്പറേഷൻ തിയറ്ററിലെ സമ്മർദ്ദം മുഴുവൻ ഒപ്പം ചുമക്കുന്ന അംഗീകാരങ്ങളുടെ കൂമ്പാരങ്ങൾ ഇല്ലാതെ സർജറി കഴിയുമ്പോൾ എനിക്ക് എന്നെ നോക്കിയ അനസ്തീഷ്യ ഡോക്ടറെ കാണണമെന്ന് ഒന്ന് പറഞ്ഞു നോക്കൂ അവരുടെ മുഖത്ത് വിരിയുന്ന ചെറിയൊരു ചിരി നിങ്ങൾക്ക് കാണാം.