‘തൊട്ടറിയാൻ സാധിക്കുന്ന മുഴകൾ പോലും മാമോഗ്രാം ചിത്രങ്ങളിൽ പതിഞ്ഞു കൊള്ളണമെന്നില്ല’: സ്തനാരോഗ്യ ജാഗ്രത, അറിയേണ്ടതെല്ലാം
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് സ്തനാർബുദ സാധ്യതകൾ തിരിച്ചറിയാൻ സഹായിക്കുന്ന വിവിധ പരിശോധനാ മാർഗങ്ങളെക്കുറിച്ചാണ് ലേഖനം വ്യക്തമാക്കുന്നത്. 18 വയസ്സ് മുതൽ സ്ത്രീകൾ സ്വന്തം സ്തനാരോഗ്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതും പുതിയ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് വിദഗ്ധ സഹായം തേടേണ്ടതും പ്രധാനമാണ്. വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്ലിനിക്കൽ സ്തനപരിശോധന, മാമോഗ്രാം, അൾട്രാസൗണ്ട്, എംആർഐ തുടങ്ങിയ ഇമേജിങ് പരിശോധനകൾ രോഗം നേരത്തെ കണ്ടെത്താനും ഫലപ്രദമായ മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കുന്നു.

ലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുൻപേ തന്നെ രോഗസാധ്യത തിരിച്ചറിഞ്ഞു സുരക്ഷിതരാകാനുള്ള മുൻകരുതലെടുക്കാം.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപേ തന്നെ രോഗസാധ്യത തിരിച്ചറിഞ്ഞു സുരക്ഷിതരാകാനുള്ള മുൻകരുതലാണ് സ്തനാർബുദ പരിശോധനകൾ. എല്ലാവർക്കും അനുയോജ്യമായ ഒരൊറ്റ പരിശോധനാ രീതിയില്ല. ഓരോരുത്തർക്കുമുള്ള സ്ക്രീനിങ് രീതി തീരുമാനിക്കേണ്ടത് വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരമാകണം. പ്രായം, കുടുംബപാരമ്പര്യം, മറ്റ് രോഗസാധ്യതകൾ, മാറിടത്തിലെ കോശസാന്ദ്രത എന്നിവ പരിഗണിച്ചാണ് ഇത് തീരുമാനിക്കുന്നത്.
1. സ്തനാരോഗ്യ ജാഗ്രത: ആദ്യപടി
18 വയസ്സു മുതൽ ഓരോ സ്ത്രീയും സ്വന്തം സ്തനാരോഗ്യത്തിൽ ബോധവതിയായിരിക്കണം. ഇത് മാസാമാസമുള്ള കേവലം ചട്ടപ്പടി പരിശോധനയല്ല; മറിച്ച്, സ്വന്തം മാറിടത്തിന്റെ സ്വാഭാവിക ഘടന മനസ്സിലാക്കി പുതിയ മാറ്റങ്ങൾ വേഗത്തിൽ തിരിച്ചറിയാനുള്ള ജാഗ്രതയാണ്. മാറിടത്തിലുണ്ടാകുന്ന ഭൂരിഭാഗം മാറ്റങ്ങളും കാൻസർ ആകണമെന്നില്ല. എങ്കിലും പുതിയതോ തുടർച്ചയായതോ ആയ വ്യത്യാസങ്ങൾ കണ്ടാൽ ഒട്ടും ഭയപ്പെടാതെ, ഒട്ടും വൈകാതെ വിദഗ്ധ വൈദ്യസഹായം തേടുക.
2. ക്ലിനിക്കൽ സ്തനപരിശോധന :
വിദഗ്ധ ഡോക്ടറോ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരോ സ്തനങ്ങൾ, കക്ഷത്തിലെ കഴലകൾ എന്നിവ ശാസ്ത്രീയമായി വിശദമായി പരിശോധിക്കുന്ന രീതിയാണ് ക്ലിനിക്കൽ സ്തനപരിശോധന. ഇരുന്നും കിടന്നുമുള്ള വിവിധ പൊസിഷനുകളിൽ നടത്തുന്ന ഈ വിശദമായ പരിശോധനയിലൂടെ, ചികിത്സ ആവശ്യമുള്ള മുഴകൾ വളരെ നേരത്തെ കണ്ടെത്താൻ സാധിക്കും. ചെലവു കുറഞ്ഞ ഈ പരിശോധനയുടെ കൃത്യത പരിശോധിക്കുന്ന ആളുടെ വൈദഗ്ധ്യത്തെ ആശ്രയിച്ചിരിക്കും. കേവലമൊരു ശാരീരിക പരിശോധനയ്ക്കപ്പുറം, സംശയനിവാരണത്തിനുള്ള കൗൺസലിങ്ങും കൃത്യമായ തുടർനിർദേശങ്ങളും ഇ തിലൂടെ ലഭിക്കുന്നു. അതുകൊണ്ടുതന്നെ, സാധാരണക്കാരായ സ്ത്രീകൾക്കു സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനും സുരക്ഷിതരാകുന്നതിനും ഏറ്റവും വിശ്വസനീയവും പ്രായോഗികവുമായ മാർഗമാണിത്.
3. ഇമേജിങ് പരിശോധനകൾ (മാമോഗ്രാം, അൾട്രാസൗണ്ട്,എംആർഐ): ക്ലിനിക്കൽ സ്തനപരിശോധനയ്ക്ക് (CBE) ശേഷം, കൂടുതൽ വ്യക്തതയ്ക്കും കൃത്യമായ രോഗനിർണയത്തിനുമായി ഡോക്ടർമാർ നിർദേശിക്കുന്നവയാണ് ഈ പരിശോധനകൾ:
a. മാമോഗ്രാം: പ്രധാന സ്ക്രീനിങ് ആയുധം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനു വർഷങ്ങൾക്കു മുൻപേതന്നെ സ്തനങ്ങളിലെ അസ്വാഭാവിക മാറ്റങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന സ്തനങ്ങളുടെ എക്സ്-റേ പരിശോധനയാണ് മാമോഗ്രാം.
സാധാരണ പരിശോധനയിൽ തൊട്ടറിയാനാകാത്ത ചെറിയ മുഴകളും അതിസൂക്ഷ്മ കാൽസ്യം തരികളും ഇതിലൂടെ കണ്ടെത്താം. അതിനാൽ 50 വയസ്സിനു മുകളിലുള്ള സ്ത്രീകൾ ക്ലിനിക്കൽ സ്തനപരിശോധനയ്ക്ക് ശേഷം ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ ഇടവേളകളിൽ മാമോഗ്രാം ചെയ്യണം.
(പ്രത്യേകം ശ്രദ്ധിക്കുക: 30 വയസ്സിന് താഴെയുള്ളവർ മാമോഗ്രാം പരിശോധന ഒഴിവാക്കണം).
മാമോഗ്രാമിന്റെ പരിമിതികൾ: സ്തനാർബുദം കണ്ടെത്താൻ ഏറ്റവും ഫലപ്രദമാണെങ്കിലും മാമോഗ്രഫി പൂർണമായും കുറ്റമറ്റതല്ല. പ്രത്യേകിച്ച്, സ്തനങ്ങളിൽ കോശ സാന്ദ്രത കൂടിയ സ്ത്രീകളിൽ, ക്ലിനിക്കൽ പരിശോധനയിൽ (CBE) തൊട്ടറിയാൻ സാധിക്കുന്ന മുഴകൾ പോലും ചിലപ്പോൾ മാമോഗ്രാം ചിത്രങ്ങളിൽ വ്യക്തമായി പതിഞ്ഞുകൊള്ളണമെന്നില്ല.
അതുകൊണ്ടു, മാമോഗ്രഫി ഫലം എപ്പോഴും ഡോക്ടറുടെ ക്ലിനിക്കൽ പരിശോധനയോടൊപ്പം (CBE) ചേർത്ത് വിലയിരുത്തേണ്ടത് നിർബന്ധമാണ്.
b. അൾട്രാസൗണ്ട്:
മാമോഗ്രാമിനൊപ്പം കൂടുതൽ വ്യക്തത ഉറപ്പാക്കാനാണ് പലപ്പോഴും അൾട്രാസൗണ്ട് ചെയ്യുന്നത്. ഉയർന്ന കോശസാന്ദ്രത കാരണം മാമോഗ്രാം പര്യാപ്തമാകാത്ത 40 വയസ്സിന് താഴെയുള്ളവരിലും, മാമോഗ്രാം ഒഴിവാക്കേണ്ട 30 വയസ്സിന് താഴെയുള്ള യുവതികളിലും CBE-യ്ക്ക് ശേഷം ആശ്രയിക്കാവുന്ന മികച്ച മാർഗമാണിത്.
c. ബ്രെസ്റ്റ് എംആർഐ:
സ്തനങ്ങളിലെ അതിസൂക്ഷ്മമായ മാറ്റങ്ങൾ പോലും കണ്ടെത്താൻ സഹായിക്കുന്ന പരിശോധനയാണിത്. മാമോഗ്രഫിയിലോ അൾട്രാസൗണ്ടിലോ വ്യക്തമായി കാണാത്ത അസ്വാഭാവിക മാറ്റങ്ങൾ പോലും കണ്ടെത്താൻ എംആർഐക്ക് സാധിക്കും.
കാന്തിക തരംഗങ്ങൾ ഉപയോഗിച്ചുള്ള ഈ പരിശോധന സാധാരണ എല്ലാവർക്കുമുള്ള സ്ക്രീനിങ് രീതിയല്ല. താഴെ പറയുന്ന പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇത് നിർദേശിക്കുന്നത്:
∙ ശക്തമായ കുടുംബപാരമ്പര്യം ഉള്ളവർ.
∙ BRCA1 / BRCA2 പോലുള്ള ജനിതക മാറ്റങ്ങൾ ഉള്ളവർ.
∙ പാരമ്പര്യമായി കാൻസറിലേക്ക് നയിക്കുന്ന മറ്റ് ജനിതക അവസ്ഥകൾ (Hereditary cancer syndromes) ഉള്ളവർ.
∙ മാമോഗ്രാം കൃത്യമായ ഫലം നൽകാത്ത ഉയർന്ന കോശസാന്ദ്രതയുള്ള അവസ്ഥകൾ.
ശ്രദ്ധിക്കുക: ഈ പരിശോധന അതിസൂക്ഷ്മമായതിനാൽ കാൻസറല്ലാത്ത മാറ്റങ്ങളെയും സംശയിക്കാൻ (False alarms) സാധ്യതയുണ്ട്. അതിനാൽ വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചെയ്യുക.
കേവലം പരിശോധനകൾക്കപ്പുറം, കൃത്യമായ ഇടവേളയിൽ മുടങ്ങാതെ നിരീക്ഷിച്ച് മാറ്റങ്ങൾ നേരത്തെ തിരിച്ചറിയുന്നതാണ് കൂടുതൽ ഫലപ്രദം.