എള്ളെണ്ണയും വേപ്പിൻകുരുവും കടുകും ചേര്‍ത്തൊരു ഓയില്‍; കുട്ടികളുടെ തലയിലെ പേന്‍ ശല്യം പൂര്‍ണ്ണമായും മാറും
ശരീരത്തിന്റെ പൊതുവായ ആരോഗ്യം കുറയുന്നതാണ് മുടി പൊട്ടിപ്പോകുന്നതിന്റെ ഒരു കാരണം. മുറുക്കി കെട്ടിവയ്ക്കുന്നതും വരൾച്ചയും മുടി പൊട്ടിപ്പോകാനിടയാക്കും. മുടിയുടെ ആരോഗ്യക്കുറവു കൊണ്ടും താരൻ ശല്യം, വൈറ്റമിൻ അപര്യാപ്തത, തൈറോയ്‍ഡ് ഹോർമോൺ പ്രശ്‌നങ്ങൾ, കാത്സ്യത്തിന്റെ കുറവ് എന്നിങ്ങനെ കാരണങ്ങളാലും മുടി

ശരീരത്തിന്റെ പൊതുവായ ആരോഗ്യം കുറയുന്നതാണ് മുടി പൊട്ടിപ്പോകുന്നതിന്റെ ഒരു കാരണം. മുറുക്കി കെട്ടിവയ്ക്കുന്നതും വരൾച്ചയും മുടി പൊട്ടിപ്പോകാനിടയാക്കും. മുടിയുടെ ആരോഗ്യക്കുറവു കൊണ്ടും താരൻ ശല്യം, വൈറ്റമിൻ അപര്യാപ്തത, തൈറോയ്‍ഡ് ഹോർമോൺ പ്രശ്‌നങ്ങൾ, കാത്സ്യത്തിന്റെ കുറവ് എന്നിങ്ങനെ കാരണങ്ങളാലും മുടി കൊഴിയാം. ശരിയായ കാരണം കണ്ടെത്തിയാണ് മുടിയുടെ പ്രശ്നങ്ങളെ ചികിത്സിക്കേണ്ടത്.
ഓരോരുത്തരുടെയും ശരീരപ്രകൃതത്തിനു യോജിച്ച എണ്ണ പതിവായി തലയിൽ തേച്ചു കുളിച്ചാൽ ശിരസ്സിലെ രക്തയോട്ടം കൂടുകയും ശിരോചർമത്തിലെ വരൾച്ച അകലുകയും മുടി വളർച്ച ത്വരിതപ്പെടുകയും ചെയ്യും.
കുട്ടികൾക്കായി എണ്ണ കാച്ചാം
മൂന്നു വയസ്സു മുതൽ കുട്ടികളെ കാച്ചെണ്ണ തേച്ചു കുളിപ്പിക്കാം. എണ്ണ കാച്ചാനുള്ള കൂട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ അവ നീർവീഴ്ചയുണ്ടാക്കാത്തത് ആകുക എന്നതാണ് പ്രധാനം. അല്ലെങ്കിൽ കുട്ടികൾക്ക് വിട്ടുമാറാത്ത ജലദോഷവും ഒച്ചയടപ്പ്, ചുമ പോലുള്ള പ്രശ്നങ്ങളും വരാം.
∙ 10 ഗ്രാം ചുവന്നുള്ളി, 10 ഗ്രാം ജീരകം, അഞ്ച് ഗ്രാം ചുക്ക് എന്നിവ അരച്ചെടുത്തത് (ഈ കൽക്കം ഏകദേശം രണ്ടു വലിയ സ്പൂൺ ഉണ്ടാകും) 100 മില്ലി വെളിച്ചെണ്ണയും വെള്ളം 400 മില്ലി വെള്ളവും ചേർത്ത് കാച്ചി 100 മില്ലിയാക്കുക. മുടി നന്നായി വളരാനും നീർവീഴ്ച തടയാനും ഈ എണ്ണ നല്ലതാണ്.
∙ കടുക്ക, താന്നിക്ക, നെല്ലിക്ക എന്നിവ തുല്യമായെടുത്ത് ഇടിച്ചു പിഴിഞ്ഞ് 400 മില്ലി നീരെടുക്കണം (വെള്ളം കൂടി ചേർക്കുമ്പോഴുള്ള ആകെ അളവാണ് ഇത്). ഇതും 15 ഗ്രാം നെല്ലിക്ക അരച്ചതും 100 മില്ലി വെളിച്ചെണ്ണയിൽ ചേർത്ത് എണ്ണ കാച്ചാം. മുടി ആരോഗ്യത്തോടെ വളരും.
∙ രാസ്നാദി ചൂർണം ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയിൽ പുരട്ടിയാൽ കുട്ടികളെ സദാ അലട്ടുന്ന ജലദോഷം പോലെയുള്ള പ്രശ്നങ്ങൾ മാറും.
∙ സ്കൂളില്‍ പോകുന്ന മിക്ക കുട്ടികളെയും പേന്‍, ശല്യം ചെയ്തു തുടങ്ങും. 150 മില്ലി എള്ളെണ്ണ, വേപ്പിൻകുരു ചതച്ചത് 15 ഗ്രാം, അഞ്ചു ഗ്രാം കടുകു ചതച്ചത്, 500 മില്ലി വേപ്പില കഷായം എന്നിവ ചേർത്ത് എണ്ണ കാച്ചി 150 മില്ലിയാക്കിയെടുക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ ഇതു തലയിൽ തേച്ചു കുളിക്കാം. പേൻ ശല്യം കുറയുമ്പോൾ എണ്ണ ഉപയോഗം നിർത്തണം.