പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ മായ്ക്കാനും മുഖക്കുരു അകറ്റാനും അൽപം പാൽ മതി! സിമ്പിള്‍ ബ്യൂട്ടി ടിപ്സ്
അൽപം പാൽ മതി, ഒട്ടുമിക്ക സൗന്ദര്യപ്രശ്നങ്ങൾക്കും പരിഹാരമായി. സൗന്ദര്യസംരക്ഷണത്തിന്റെ പല ഘട്ടങ്ങളിൽ പാല്‍ ഉപയോഗിക്കാനാകും. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് മികച്ച ക്ലെൻസറും ടോണറുമാണ്. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ മായ്ക്കാനും മുഖക്കുരു അകറ്റാനുമൊക്കെ പാൽ ഉപയോഗിക്കാം. തിളപ്പിക്കാത്ത ശുദ്ധമായ

അൽപം പാൽ മതി, ഒട്ടുമിക്ക സൗന്ദര്യപ്രശ്നങ്ങൾക്കും പരിഹാരമായി. സൗന്ദര്യസംരക്ഷണത്തിന്റെ പല ഘട്ടങ്ങളിൽ പാല്‍ ഉപയോഗിക്കാനാകും. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് മികച്ച ക്ലെൻസറും ടോണറുമാണ്. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ മായ്ക്കാനും മുഖക്കുരു അകറ്റാനുമൊക്കെ പാൽ ഉപയോഗിക്കാം. തിളപ്പിക്കാത്ത ശുദ്ധമായ പാലാണു നല്ലത്.
∙ എന്നും രാത്രി പാലിൽ മുക്കിയ പഞ്ഞികൊണ്ടു മുഖം വൃത്തിയാക്കാം. ചർമസുഷിരങ്ങളില്‍ അടിഞ്ഞിരിക്കുന്ന പൊടിയും മറ്റും നീക്കി ചർമം സുന്ദരമാകും.
∙ വെയിലേറ്റു മുഖം കരുവാളിച്ചാൽ പാൽ മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. സൂര്യപ്രകാശമേറ്റു ചർമം ചുവന്നാലും ഈ പറഞ്ഞ കാര്യം ചെയ്താൽ മതി.
∙ വരണ്ട മുഖചർമമുള്ളവർ ഒന്നിടവിട്ട ദിവസങ്ങളിൽ പാൽപാട പുരട്ടി 10 മിനിറ്റിനു ശേഷം തണുപ്പു മാറിയ വെള്ളത്തിൽ കഴുകുക. ചർമത്തിന് സ്വാഭാവിക തിളക്കവും എണ്ണമയവും കിട്ടും.
∙ മികച്ച മോയിസ്ചറൈസറാണു പാൽ. ഒരു ഷീറ്റ് മാസ്ക് തണുത്ത പാലിൽ മുക്കിയ ശേഷം മുഖത്തു 10 മിനിറ്റ് വയ്ക്കുക. മാസ്ക് മാറ്റി ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകിയശേഷം ഒന്നു തൊട്ടുനോക്കൂ, ചർമം എത്ര മൃദുവായെന്ന്. കൈകാലുകളിലെ വരൾചയകറ്റാനും പാൽ പുരട്ടാം.
∙ അഞ്ചു ബദാമും രണ്ട് ഈന്തപ്പഴവും പാലിൽ കുതിർത്തു വയ്ക്കുക. ഇത് അരച്ചു മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം മുഖം ഉരച്ചു കഴുകാം. മൃതകോശങ്ങൾ അകലും, ചർമകാന്തി വർധിക്കും.
∙ മുഖം വാടിയിരുന്നാൽ പാലും ഓട്സും സമം ചേർത്ത ഫെയ്സ് പാക് അണിഞ്ഞ് 15 മിനിറ്റിനു ശേഷം കഴുകാം. ഓജസ്സും തേജസ്സും തിരിച്ചുവരും.
കടപ്പാട്: രഞ്ജു രഞ്ജിമാർ, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, ഡോറ ബ്യൂട്ടി വേൾഡ്, അങ്കമാലി