ചർമം വരണ്ടും തിളക്കമില്ലാതെ മങ്ങിയുമിരിക്കുന്ന അവസ്ഥയാണു വരണ്ട ചർമം. വെളുത്ത പൊടി പോലെ ചർമത്തിൽ കാണപ്പെടുകയും ചെയ്യും. ചൊറിച്ചിലും അനുഭവപ്പെടാം. കാലുകൾ, കൈകൾ, മുഖം എന്നീ ഭാഗങ്ങളിലാണു വരണ്ട ചർമം കൂടുലായി അലട്ടുക. പരിഹാരം അലർജി മൂലമോ മറ്റു രോഗങ്ങളോട് അനുബന്ധിച്ചോ വരുന്ന വരണ്ട ചർമം അല്ല എന്നു ഡോക്ടറെ

ചർമം വരണ്ടും തിളക്കമില്ലാതെ മങ്ങിയുമിരിക്കുന്ന അവസ്ഥയാണു വരണ്ട ചർമം. വെളുത്ത പൊടി പോലെ ചർമത്തിൽ കാണപ്പെടുകയും ചെയ്യും. ചൊറിച്ചിലും അനുഭവപ്പെടാം. കാലുകൾ, കൈകൾ, മുഖം എന്നീ ഭാഗങ്ങളിലാണു വരണ്ട ചർമം കൂടുലായി അലട്ടുക.  

പരിഹാരം

ADVERTISEMENT

അലർജി  മൂലമോ മറ്റു രോഗങ്ങളോട് അനുബന്ധിച്ചോ വരുന്ന വരണ്ട ചർമം അല്ല എന്നു ഡോക്ടറെ കണ്ട് ഉറപ്പുവരുത്തിയതിനു ശേഷമാണ് ചികിത്സ ആരംഭിക്കേണ്ടത്. 

ഏലാദി കേര തൈലം, ദിനേശ വല്യാദി കേര തൈലം, ദശപുഷ്പ കേര തൈലം, പിണ്ഡ തൈലം എന്നിവ ചർമത്തിന്റെ ഘടനയ്ക്കനുസരിച്ചു ഡോക്ടറുടെ നിർദേശാ  നുസരണം പുറമേ പുരട്ടി കുളിക്കാവുന്നതാണ്.

ADVERTISEMENT

അധികം ചൂടുള്ളതോ തണുപ്പുള്ളതോ ആയ വെള്ളം ചർമവരൾച്ച അധികമാക്കുന്നതിനാൽ ഇളം ചൂടു വെള്ളത്തിൽ കുളിക്കുക. കുളിക്കുന്ന സമയം പത്തു മിനിറ്റിൽ കൂടേണ്ട. അധികം മണമുള്ളതും പതയുള്ളതുമായ സോപ്പും ക്ലെൻസറും ഒഴിവാക്കുക. 

തേങ്ങാപ്പിണ്ണാക്ക്, ഓട്മീൽ, പയറുപൊടി എന്നിവ നന്നായി പൊടിച്ചു വെള്ളത്തിൽ കുഴച്ചു സോപ്പിനു പകരം  ഉപയോഗിക്കാവുന്നതാണ്. ഇളം ചൂടുവെള്ളത്തിൽ കുളിക്കാം. 

ADVERTISEMENT

അതിനു ശേഷം മോയിസ്ചറൈസറോ ഏലാദി ക്രീമോ പുരട്ടാം. സൺസ്ക്രീൻ പതിവായി ഉപയോഗിക്കുക.

ആഹാരത്തിൽ ആന്റി ഓക്സിഡന്റ്സ്, ഒമേഗ 3 എന്നിവ ധാരാളം ഉൾപ്പെടുത്തണം. 

ഇളം ചൂടു കഞ്ഞിയിൽ നെയ്യ് ചേർത്തു കഴിക്കാവുന്നതാണ്. ധാരാളം വെള്ളം കുടിക്കാനും ഓർക്കുക.  

പരിപാലന കൂട്ടുകൾ

∙ വെളിച്ചെണ്ണയിൽ  കറ്റാർവാഴയുടെ കാമ്പു യോജിപ്പിച്ചു ദേഹത്തു പുരട്ടി 20 മിനിറ്റിനു ശേഷം കുളിക്കാം. 

∙ ഒരു അവക്കാഡോ അരച്ചതിൽ ഒരു വലിയ സ്പൂൺ ഉരുക്കു വെളിച്ചെണ്ണയും അര വലിയ സ്പൂൺ തേനും ചേർത്തു മാസ്ക് ആക്കി ഉപയോഗിക്കാവുന്നതാണ്. 

ADVERTISEMENT