മുടി വളരാനുള്ള ഹെയർ പാക്... മുടി കൊഴിച്ചിൽ അകറ്റുന്ന എണ്ണ... ഇതൊക്കെയല്ലേ പതിവായി വീട്ടിൽ സ്വയം തയാറാക്കി ഉപയോഗിക്കാറുള്ളത്. ഇനി മുതൽ തല കഴുകാനുപയോഗിക്കുന്ന ഷാംപൂവും മുടിക്കു മൃദുലത നൽകുന്ന കണ്ടീഷനറും തികച്ചും നാചുറൽ ആയി തയാറാക്കാം. ഷാംപൂ ഉണ്ടാക്കാൻ പല വഴികളുണ്ട് ∙ അഞ്ചു ഗ്രാം വീതം റീത്ത (സോപ്

മുടി വളരാനുള്ള ഹെയർ പാക്... മുടി കൊഴിച്ചിൽ അകറ്റുന്ന എണ്ണ... ഇതൊക്കെയല്ലേ പതിവായി വീട്ടിൽ സ്വയം തയാറാക്കി ഉപയോഗിക്കാറുള്ളത്. ഇനി മുതൽ തല കഴുകാനുപയോഗിക്കുന്ന ഷാംപൂവും മുടിക്കു മൃദുലത നൽകുന്ന കണ്ടീഷനറും തികച്ചും നാചുറൽ ആയി തയാറാക്കാം. ഷാംപൂ ഉണ്ടാക്കാൻ പല വഴികളുണ്ട് ∙ അഞ്ചു ഗ്രാം വീതം റീത്ത (സോപ്

മുടി വളരാനുള്ള ഹെയർ പാക്... മുടി കൊഴിച്ചിൽ അകറ്റുന്ന എണ്ണ... ഇതൊക്കെയല്ലേ പതിവായി വീട്ടിൽ സ്വയം തയാറാക്കി ഉപയോഗിക്കാറുള്ളത്. ഇനി മുതൽ തല കഴുകാനുപയോഗിക്കുന്ന ഷാംപൂവും മുടിക്കു മൃദുലത നൽകുന്ന കണ്ടീഷനറും തികച്ചും നാചുറൽ ആയി തയാറാക്കാം. ഷാംപൂ ഉണ്ടാക്കാൻ പല വഴികളുണ്ട് ∙ അഞ്ചു ഗ്രാം വീതം റീത്ത (സോപ്

മുടി വളരാനുള്ള ഹെയർ പാക്... മുടി കൊഴിച്ചിൽ അകറ്റുന്ന എണ്ണ... ഇതൊക്കെയല്ലേ പതിവായി വീട്ടിൽ സ്വയം തയാറാക്കി ഉപയോഗിക്കാറുള്ളത്. ഇനി മുതൽ തല കഴുകാനുപയോഗിക്കുന്ന ഷാംപൂവും മുടിക്കു മൃദുലത നൽകുന്ന കണ്ടീഷനറും തികച്ചും നാചുറൽ ആയി തയാറാക്കാം.

ഷാംപൂ ഉണ്ടാക്കാൻ പല വഴികളുണ്ട്

ADVERTISEMENT

∙ അഞ്ചു ഗ്രാം വീതം റീത്ത (സോപ് നട്സ്), ഷിക്കകായി, ഇരട്ടിമധുരം എന്നിവ 100 മില്ലി വെള്ളത്തിൽ നന്നായി തിളപ്പിക്കുക. ഇതിൽ നിന്നു 20 മില്ലി മാറ്റിവച്ച ശേഷമുള്ളതിൽ ആവശ്യത്തിനു വെള്ളം ചേർത്തു തല കഴുകാൻ ഉപയോഗിക്കാം. മാറ്റി വച്ച വെള്ളത്തിലേക്ക് 20 ഗ്രാം കറ്റാർവാഴ കാമ്പ്, ഒരു മുട്ടയുടെ വെള്ള എന്നിവ ചേർത്തു യോജിപ്പിക്കുക. ഇതാണ് കണ്ടീഷനർ. ഷാംപൂ ഉപയോഗിച്ചു തല കഴുകിയശേഷം കണ്ടീഷനർ തലയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകാം. മുടിയുടെ വരൾച്ച എങ്ങോ അകലും.

∙ 25 ഗ്രാം ഷിക്കകായി, 50 ഗ്രാം റീത്ത, 25 ഗ്രാം വീതം നെല്ലിക്ക, ചെമ്പരത്തിപ്പൂവ്, ആരിവേപ്പില, തുളസി, ഉലുവ, ചെറുപയറുപൊടി, ബ്രഹ്മി (ചേരുവകൾ ഉണക്കിപ്പൊടിച്ചെടുത്തശേഷമുള്ള അളവ്) എന്നിവ യോജിപ്പിക്കുക. തല കഴുകേണ്ടപ്പോൾ ഈ പൊടിയിൽ നിന്ന് ആവശ്യത്തിന് എടുത്തു നനവുള്ള മുടിയിൽ തേച്ചു കുളിക്കാം.

ADVERTISEMENT

∙ ആറു വീതം ഷിക്കകായിയും ഉണങ്ങിയ നെല്ലിക്കയും എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഇതു തിളപ്പിച്ചശേഷം അരിച്ചെടുത്തു ഷാംപൂവായി ഉപയോഗിക്കാം.

∙ അഞ്ച് സോപ് നട്സും ഒരു വലിയ സ്പൂൺ ഉലുവയും തുണിയിൽ കിഴി കെട്ടി വെള്ളത്തിലിട്ടു തിളപ്പിക്കുക. ഇനി കിഴി നന്നായി ഞെരടി വെള്ളത്തിലേക്കു യോജിപ്പിക്കുക. ശിരോചർമം വൃത്തിയാക്കാനായി ഈ വെള്ളം ഉപയോഗിക്കാം.

ADVERTISEMENT

∙ ഹെർബൽ ഹെയർ വാഷ് തയാറാക്കിയാലോ. നാല് - അഞ്ച് സോപ് നട്സ്, ആറ് - എട്ട് വീതം ഷിക്കകായി, ഉണങ്ങിയ നെല്ലിക്ക, ഒരു വലിയ സ്പൂൺ ഉലുവ എന്നിവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക.

പിറ്റേന്ന് ഒരു പിടി ആരിവേപ്പിലയും കൂടി ചേർത്ത് 10 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. ചൂടാറിയശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.

∙ മൂന്ന് - നാല് ചെമ്പരത്തിപ്പൂവ് അരക്കപ്പ് വെള്ളം ചേർത്ത് 20 മിനിറ്റ് വയ്ക്കുക. ഇതിലേക്ക് കാൽ കപ്പ് കറ്റാർവാഴ കാമ്പും ചേർത്തടിക്കുക. തല കഴുകുമ്പോൾ ഇതു തലയിൽ തേച്ചു കുളിക്കാം.

∙ ഒരു പിടി കറിവേപ്പില ചൂടുവെള്ളത്തിലിട്ട് ഒരു രാത്രി മുഴുവൻ വയ്ക്കുക. പിന്നീടു വെള്ളം മാത്രം അരിച്ചെടുക്കുക. രണ്ടു വലിയ സ്പൂൺ അലോവെര ജെല്ലും ചേർത്തു യോജിപ്പിച്ചശേഷം തല കഴുകാനായി ഉപയോഗിക്കാം.

∙ മൂന്നു വലിയ സ്പൂൺ ഷിക്കകായി പൗഡർ, രണ്ടു വലിയ സ്പൂൺ ഉലുവ പൊടിച്ചത്, രണ്ടു വലിയ സ്പൂൺ ചെമ്പരത്തിപ്പൂവ് പൊടിച്ചത്, ഒരു വലിയ സ്പൂൺ നെല്ലിക്ക പൊടിച്ചത് ഇവ യോജിപ്പിച്ചാൽ ഷാംപൂ പൗഡർ റെഡി.

∙ കുറച്ചു കൂട്ടുകൾ കൊണ്ടു പെട്ടെന്നു തയാറാക്കാവുന്ന നാച്ചുറൽ ഷാംപൂ ആണിത്. നാലു ചെമ്പരത്തിപ്പൂവ്, 10 ചെമ്പരത്തിയില, ഒരു പിടി തുളസിയില എന്നിവ അൽപം വെള്ളം ചേർത്തു ഞെരടിയെടുക്കുക. ഇതു തലയിൽ തേച്ചു കുളിക്കുക.

രാസഘടകങ്ങളില്ലാത്ത കണ്ടീഷനർ

പ്രകൃതിദത്ത ഷാംപൂ ഉപയോഗിച്ചു തല കഴുകിയില്ലേ... ഇനി നാചുറൽ കണ്ടീഷനറുകൾ ഉപയോഗിക്കാം. മൃദുലമായ മുടി ഗ്യാരന്റി.

∙ കാൽ കപ്പ് വീതം പച്ചരി വേവിച്ചതും കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അര ചെറിയ സ്പൂ ൺ എണ്ണയും മൂന്നു തുള്ളി റോസ്മേരി ഓയിലും ചേർത്തിളക്കി മുടിയിഴകളിൽ പുരട്ടാം. 10 മിനിറ്റിനുശേഷം കഴുകാം.

∙ കാൽ കപ്പ് ഫ്ലാക്സ് സീഡ് വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ജെൽ മാത്രം അരിച്ചെടുക്കുക. ഇതിലേക്ക് അര ചെറിയ സ്പൂൺ ഒലിവ് ഓയിലും തേനും ചേർക്കുക. ഇഷ്ട സുഗന്ധമുള്ള മൂന്നു തുള്ളി എസൻഷൽ ഓയിൽ കൂടി ഒഴിച്ചു യോജിപ്പിച്ചു തലമുടിയിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകുക.

∙ കാൽ കപ്പ് വീതം തേങ്ങാപ്പാലും വെള്ളവും ഒരു ബൗളിലാക്കുക. ഇതിലേക്കു രണ്ടു ചെറിയ സ്പൂണ്‍ ഷിയ ബട്ടർ ഉരുക്കിയതും ഒരു ചെറിയ സ്പൂൺ ഹൊഹോബ ഓയിലും നാലു തുള്ളി റോസ്മേരി ഓയിലും ചേർത്തു യോജിപ്പിക്കുക. ഈ മിശ്രിതം ഒരു കുപ്പിയിലാക്കി വയ്ക്കാം. ഇതു പുരട്ടിയശേഷം മുടി കഴുകണമെന്നില്ല.

വിവരങ്ങൾക്കു കടപ്പാട് : ഡോ. ഗൗരി. എം, കോ ഫൗണ്ടർ, സീക്രട്ട് ഹ്യൂസ് എൽഎൽപി, ചീഫ് കൺസൽറ്റന്റ്, സീക്രട്ട് ഹ്യൂസ് ആയുർവേദിക് കോസ്മറ്റോളജി ക്ലിനിക്, ‌തിരുവനന്തപുരം

ADVERTISEMENT