കൗമാരത്തിന്റെ ഇഷ്ടം സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയുന്ന സ്കിൻ കെയർ, ഹെയർ കെയർ പ്രൊഡക്റ്റ്സ് ഏതെല്ലാമായിരിക്കും? ചുറ്റുമുള്ള ടീനേജേഴ്സിനോട് ചോദിച്ചറിഞ്ഞ ചിലതു പറയാം. പല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ വിഡിയോസ് കണ്ട് താരതമ്യപഠനം നടത്തിയാണ് ചിലർ ബ്യൂട്ടി പ്രൊഡക്റ്റ്സ് വാങ്ങുന്നതെങ്കില്‍ മറ്റു

കൗമാരത്തിന്റെ ഇഷ്ടം സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയുന്ന സ്കിൻ കെയർ, ഹെയർ കെയർ പ്രൊഡക്റ്റ്സ് ഏതെല്ലാമായിരിക്കും? ചുറ്റുമുള്ള ടീനേജേഴ്സിനോട് ചോദിച്ചറിഞ്ഞ ചിലതു പറയാം. പല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ വിഡിയോസ് കണ്ട് താരതമ്യപഠനം നടത്തിയാണ് ചിലർ ബ്യൂട്ടി പ്രൊഡക്റ്റ്സ് വാങ്ങുന്നതെങ്കില്‍ മറ്റു

കൗമാരത്തിന്റെ ഇഷ്ടം സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയുന്ന സ്കിൻ കെയർ, ഹെയർ കെയർ പ്രൊഡക്റ്റ്സ് ഏതെല്ലാമായിരിക്കും? ചുറ്റുമുള്ള ടീനേജേഴ്സിനോട് ചോദിച്ചറിഞ്ഞ ചിലതു പറയാം. പല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ വിഡിയോസ് കണ്ട് താരതമ്യപഠനം നടത്തിയാണ് ചിലർ ബ്യൂട്ടി പ്രൊഡക്റ്റ്സ് വാങ്ങുന്നതെങ്കില്‍ മറ്റു

കൗമാരത്തിന്റെ ഇഷ്ടം സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയുന്ന സ്കിൻ കെയർ, ഹെയർ കെയർ പ്രൊഡക്റ്റ്സ് ഏതെല്ലാമായിരിക്കും? ചുറ്റുമുള്ള ടീനേജേഴ്സിനോട് ചോദിച്ചറിഞ്ഞ ചിലതു പറയാം.

പല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ വിഡിയോസ് കണ്ട് താരതമ്യപഠനം നടത്തിയാണ് ചിലർ ബ്യൂട്ടി പ്രൊഡക്റ്റ്സ് വാങ്ങുന്നതെങ്കില്‍ മറ്റു ചിലർക്കു സുഹൃത്തുക്കളാണ് ബ്യൂട്ടി ഗുരു. 

ADVERTISEMENT

മാത്രമല്ല, സ്വന്തം ബുദ്ധിക്കൊപ്പം ഇപ്പോൾ നിർമിത ബുദ്ധിയും കൂട്ടിനുണ്ട്. ഓൺലൈൻ സൈറ്റുകൾ എഐയുടെ സഹായത്തോടെ, ചർമത്തെ വിലയിരുത്തി അതിനിണങ്ങുന്ന സ്കിൻ കെയർ റുട്ടീനും ഉപയോഗിക്കേണ്ട ഉൽപന്നങ്ങളും ചേരുന്ന മേക്കപ്പും ഹെയർ സ്റ്റൈലും നിർദേശിക്കും. ഇത്തരം   അനാലിസിസിന്റെ സാധ്യതകൾ കൂടി പ്രയോജ നപ്പെടുത്തിയാണ് കൗമാരക്കാർ അവർക്കു യോജിച്ച ബ്യൂട്ടി പാക്കേജ് തീരുമാനിക്കുന്നതത്രെ. 

കെ– ബ്യൂട്ടി പ്രൊഡക്റ്റ്സ് 

ADVERTISEMENT

കൗമാരം സമം കൊറിയൻ ക്രേസ് എന്നെഴുതിയാൽ ഒട്ടുമിക്ക ടീനേജേഴ്സും സമ്മതിച്ചുതരും. കെ – ബ്യൂട്ടി, കെ – ഡ്രാമ, കെ – പോപ്, കെ – ബോയ്സ്, കെ – ഗേൾസ് ഇങ്ങനെ കൊറിയയിൽ പിറന്ന എന്തിനോടും ഇവർക്ക് ക്രേസാണ്. അതിൽ കൊറിയൻ സ്കിൻ കെയറും ബ്യൂട്ടി പ്രൊ‍ഡക്റ്റ്സും ഒന്നാമതു തന്നെയുണ്ട്. 

കെ – ഡ്രാമയിലെ നായികയുടെയും നായകന്റെയും പോലെ പാടുകൾ തൊടാത്ത, തിളങ്ങുന്ന ഗ്ലാസ് സ്കിൻ സ്വന്തമാക്കാൻ കൊതിച്ചു കെ-ബ്യൂട്ടി പ്രൊഡ്ക്റ്റ്സ് സ്വന്തമാക്കുന്നുണ്ട് ‘കേരള കൗമാരക്കാർ’. റൈസ് വാട്ടർ ചേർന്നുള്ള ബ്യൂട്ടി പ്രൊഡ‍്ക്റ്റ്സിനോടായിരുന്നു ആദ്യം കമ്പം. ഇപ്പോഴത് സ്നെയില്‍ മ്യൂസിനിൽ വന്നുനിൽക്കുന്നു. ടീനേജേഴ്സിന്റെ പക്കലുള്ള ഫെയ്സ് വാ ഷ്, ടോണർ, സീറം, മോയിസ്ചറൈസർ എ ന്നിങ്ങനെയുള്ള ഉൽപന്നങ്ങളിൽ ഒരെണ്ണമെങ്കിലും കൊറിയൻ മെയ്ഡ് ആകും.

ADVERTISEMENT

ഷീറ്റ് ഫെയ്സ് മാസ്ക്

‍ഹൈഡ്രേറ്റിങ്, പ്യൂരിഫൈയിങ്, ബ്രൈറ്റനിങ്, ഡീ ടോക്സിഫൈയിങ്.... ഇങ്ങനെ ചർമത്തിന്റെ ഏതു പ്രശ്നത്തിനും പരിഹാരമായി ഷീറ്റ് മാസ്ക് ഉണ്ട്. കൗമാരക്കാർ ഈ ഷീറ്റ് മാസ്കുകളുടെ വൻ ഫാനാണ്. 

കരിവാളിപ്പ് അകറ്റാൻ കടലമാവും തൈരും യോ ജിപ്പിച്ചു മുഖത്തു പുരട്ടുന്നതിലും എത്രയോ എളുപ്പമാണ് ഡീ ടാന്‍ ഷീറ്റ് മാസ്ക് അണിയുന്നത്. രാത്രി ഷീറ്റ് മാസ്ക് മുഖത്തു വച്ചു 20–30 മിനിറ്റ് കാത്തിരുന്നാൽ പിറ്റേന്ന് ആശിച്ച ഗുണം കിട്ടുമെന്നാണ് ടീനേജിന്റെ വിശ്വാസം. ഇതിൽ ചെറിയ കാര്യവുമുണ്ട് കേട്ടോ. രണ്ടു മൂന്നു ദിവസം വരെ ഇവയുടെ ഗുണം നിലനിൽക്കും. ആഴ്ചയിൽ ഒരു ദിവസം ചർമപരിപാലനത്തിന്റെ ഭാഗമായി ഷീറ്റ് മാസ്ക് അണിഞ്ഞാൽ നാളുകളോളം ഫലമുണ്ടാകാം. ഓവർനൈറ്റ് ഫെയ്സ് മാസ്കുകളുമുണ്ട്. ഇവ മുഖത്തണിഞ്ഞു കിടന്നുറങ്ങാം. രാവിലെ നീക്കം ചെയ്താൽ മതി.

സൺസക്രീൻ സ്റ്റിക്, വാക്സിങ് സ്പ്രേ

ശരീരത്തിലെ രോമം നീക്കാൻ വാക്സിങ്ങും സൂര്യരശ്മികളിൽ നിന്നു രക്ഷ നേടാൻ സൺസ്ക്രീനും സൗന്ദര്യപരിപാലനത്തിനായി ഏറെ നാളായി കൂട്ടിനുണ്ട്. ഇവയുെട ന്യൂ ജെൻ പതിപ്പിനോടാണു കൗമാരത്തിന് ഇഷ്ടം. അതിനു കാരണവുണ്ട്.

ക്രീം രൂപത്തിലുള്ള വാക്സ് ശ്രദ്ധയോടെ കാലിൽ പുരട്ടാൻ സമയം കുറച്ചു മെനക്കെടുത്തണം. സൺസ്ക്രീൻ ക്രീമോ ജെല്ലോ വിരലിലെടുത്തു മുഖത്ത് എല്ലായിടത്തും ഒരുപോലെ എത്തുംവിധം പുരട്ടാനും ശ്രദ്ധയും സമയവും വേണം. എന്നാൽ ഇവയുടെ പുതിയ വേർഷൻ അങ്ങനെയല്ല. വാക്സിങ് സ്പ്രേ കാലിലും കയ്യിലും സ്പ്രേ ചെയ്യാൻ എളുപ്പവുമാണ് നല്ല കവറേജും ലഭിക്കും. നിശ്ചിതസമയം കാത്തിരുന്നശേഷം ഇതു തുടച്ചുനീക്കുന്നതിനൊപ്പം രോമവും പോകും.

സൺസക്രീൻ സ്റ്റിക് കയ്യിലുണ്ടെങ്കിൽ കണ്ണാടി പോലും നോക്കാതെ മുഖത്തു പുരട്ടാം. കോളജിലേക്ക് തിരക്കിട്ട് ഓടുന്നതിനിടയിൽ എന്തെളുപ്പം !

പിംപിൾ പാച്ച്, നോസ് സ്ട്രിപ്

ടീനേജ് ഗ്ലോ അപ്പിന് മുഖക്കുരുവിനെയും ബ്ലാക് ഹെഡ്സിനെയും  ഗെറ്റ് ഔട്ട് അടിച്ചേ മതിയാകൂ. ഇവ രണ്ടുമാണല്ലോ കൗമാരത്തിന്റെ പ്രധാന തലവേദന.

മുഖക്കുരു മായ്ക്കാൻ പല വഴികളുണ്ട്. സ്കിൻ കെയർ റുട്ടീനിൽ വരുത്തേണ്ട മാറ്റം മുതൽ ക്ലിനിക്കൽ കോസ്മറ്റിക് ട്രീറ്റ്മെന്റ് വരെ സീനിലുണ്ട്. പക്ഷേ, മുഖക്കുരു മായ്ക്കാൻ കൗമാരം കണ്ണു വയ്ക്കുന്നത്, പിംപിൾ പാച്ചിലാണ്. മുഖക്കുരുവിന്റെ മേൽ വയ്ക്കുന്ന ചെറിയ വൃത്താകൃതിയിലുള്ള ബാൻഡേജ് ആ ണിത്. ഈ ബാൻഡേജിലുള്ള ഘടകങ്ങൾ പഴുത്തു പൊട്ടാൻ നിൽക്കുന്ന മുഖക്കുരുവിനെ ശാന്തമാക്കും. പഴുപ്പു പോകുന്നതോടെ മുഖക്കുരു ചുരുങ്ങും. കുത്തിപ്പൊട്ടിച്ചു പഴുപ്പു കളഞ്ഞാൽ പാടായി മാറാം. പക്ഷേ, പിംപിള്‍ പാച്ച് ഒട്ടിച്ചാൽ ആ പ്രശ്നമില്ലല്ലോ. 

മറ്റൊന്നാണു മൂക്കിലെ ബ്ലാക് ഹെഡ്സ് നീക്കാനുള്ള ക്ലാരിഫൈയിങ് നോസ് സ്ട്രിപ്സ്. ഒരു വശത്തു പശയുള്ള നോസ് സ്ട്രിപ്സ് നനവുള്ള മൂക്കിൽ ഒട്ടിച്ചു നിശ്ചിത സമയത്തിനുശേഷം പറിച്ചെടുക്കുമ്പോൾ ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും ഇതിൽ ഒട്ടിപ്പിടിച്ചിരിക്കും. ബ്ലാക് ഹെഡ്സും മറ്റും പൂർണമായി നീക്കാനാകുമോ, ഇതു ശരിയായ രീതിയാണോ തുടങ്ങിയ ചോദ്യങ്ങൾ ബാക്കിയാണ്. എങ്കിലും ടീനേജ് ബ്യൂട്ടികെയർ പർച്ചേസ് ലിസ്റ്റിൽ നോസ് സ്ട്രിപ്സ് ഉണ്ട്. സെൻസിറ്റീവ് ചർമമുള്ളവർ നോസ് സ്ട്രിപ്സ് ഉപയോഗിക്കാത്തതാണ് നല്ലത്.

ടാറ്റൂ കെയര്‍ പ്രൊഡക്റ്റ്സ്

കൗമാരക്കാരുടെ കയ്യിലും കരളിലും ടാറ്റൂ മോഹം കയറിക്കൂടിയിട്ട് നാളേറെയായി. കാഴ്ചപ്പാടിന്റെ കയ്യൊപ്പായും വ്യക്തിത്വത്തിന്റെ അടയാളമായും ടാറ്റൂവിനെ കാണുന്ന ചെറുപ്പക്കാർ ഏറെയാണ്. ‘ടാറ്റൂ ഒന്ന് എക്സ്പീരിയൻസ് ചെയ്യണമല്ലോ’ എന്നു ചിന്തിച്ചു ടാറ്റൂ അടിക്കുന്നവരുമുണ്ട്. ഇവരെല്ലാം തന്നെ ടാറ്റൂ ആഫ്റ്റര്‍ കെയറിലും ശ്രദ്ധിക്കുന്നവരാണ്. 

ടാറ്റൂ ചെയ്തശേഷമുള്ള തൊട്ടടുത്ത നാളുകളിൽ ഉപയോഗിക്കേണ്ട ഓയിൻമെന്റും ബാമും ഉണ്ട്. ഇതുകൂടാതെ ടാറ്റൂവിന് തിളക്കവും നിറവും ഏറെനാൾ നീണ്ടുനിൽക്കാൻ സഹായിക്കുന്ന ടാറ്റൂ വാഷ്, ടാറ്റൂ ഷൈനർ എന്നിവയും വിപണിയിലുണ്ട്.

സ്കാൽപ് മസാജർ & ഷാംപൂ ബ്രഷ്

തലയിൽ ഷാംപൂ പുരട്ടി കൈകൊണ്ടു തേച്ചുപതപ്പിച്ചു കുളിച്ച നയന്റീസ് കിഡ്സേ, ഒരേ സമയം മുടിയിഴകളിലെ അഴുക്ക് നീക്കാനും ശിരോചർമത്തിനു മസാജിന്റെ ഗുണം നൽകാനും കഴിയുന്ന സ്കാൽപ് മസാജർ & ഷാംപൂ ബ്രഷ് ജെൻ സി പിള്ളേരുടെ കയ്യിലുണ്ട്. 

സിലിക്കോൺ നിർമിതമായ ബ്രഷ് ആണിത്. ശിരോചർമത്തില്‍ അടിഞ്ഞിരിക്കുന്ന പൊടിയും അഴുക്കും നീക്കും, താരൻ അകറ്റും, രക്തയോട്ടം വർധിപ്പിച്ചു മുടിയുടെ വളർച്ച കൂട്ടും ഇവയാണ് സ്കാൽപ് മസാജർ & ഷാംപൂ ബ്രഷ് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ. ഷാംപൂ പുരട്ടി ഈ ബ്രഷ് കൊണ്ടു മസാജ് ചെയ്യുക. ഷാംപൂ നന്നായി പതപ്പിച്ചശേഷം കഴുകാം.   കഴുകുമ്പോഴും ഷാംപൂ ബ്രഷ് ഉപയോഗിക്കണം.

ഗ്വാ ഷാ സ്റ്റോൺ മസാജർ

മുഖം മസാജ് ചെയ്തു സുന്ദരമാക്കേണ്ട ആവശ്യമൊന്നും കൗമാരകാരപ്രായത്തിൽ ഇല്ല. പ ക്ഷേ, ‘ഡിഫൈൻഡ് ജോ ലൈനി’നോടുള്ള ഇഷ്ടമാണ് ഇവരെ ഗ്വാ ഷാ സ്റ്റോണിന്റെ ആരാധകരാക്കുന്നത്. ആകൃതിയൊത്ത താടിയെല്ലിനു സൗന്ദര്യം കൂടു തലാണെന്നാണു കൗമാരത്തിന്റെ അഭിപ്രായം. 

ത്രീ ഡി മസാജർ, ജെയ്ഡ് റോളർ, ഐസ് റോളർ എന്നിങ്ങനെ പലതരം ഫെയ്സ് മസാജേഴ്സ് വിപണിയിലുണ്ട്. ഇവയൊക്കെ പരീക്ഷിക്കാന്‍ കൗമാരം ഒരുക്കവുമാണ്. പക്ഷേ, ഓർക്കുക വിദഗ്ധനിർദേശത്തോടെ മസാജർ ഉപയോഗിക്കുന്നതാണു നല്ലത്. തെറ്റാ        യ മസാജിങ് ചർമത്തെ ദോഷമായി ബാധിക്കാം.

മാനിക്യൂർ– പെഡിക്യൂർ കിറ്റ്

കയ്യും കാലും ഭംഗിയായും വൃത്തിയായും സൂക്ഷിക്കാൻ കൊതിക്കുന്നവരാണ് ഇന്നത്തെ കൗമാരം. സെൽഫ് ലവ് ആണ് അവരുടെ മോട്ടോ. സ്വയം പരിപാലിച്ച് അതിൽ സന്തോഷിക്കാൻ അവർക്കറിയാം. 

ടീനേജിന്റെ മനസ്സറിഞ്ഞ് അവരുടെ ഇഷ്ടനിറങ്ങളിലും സൂപ്പർ ക്യൂട്ട് ഡിസൈനിലും മാനിക്യൂർ, പെഡിക്യൂർ കിറ്റ് വിപണിയിലുണ്ട്. ഇതുപയോഗിച്ചു

വിരലും നഖവും സുന്ദരമാക്കി വയ്ക്കാം. വീട്ടിൽ ത ന്നെ എങ്ങനെ പെഡിക്യൂറും മാനിക്യൂറും ചെയ്യാമെന്നു പറഞ്ഞുതരുന്ന നൂറുകണക്കിനു വിഡിയോകൾ കൂടി കൂട്ടിനുള്ളപ്പോൾ പിന്നെന്തു പ്രശ്നം.  നെയിൽ ആർട്ടിനു വേണ്ടിയുള്ള കിറ്റുകളും ലഭിക്കും.

ADVERTISEMENT