‘വൈറ്റമിൻ സി ചർമകാന്തി കൂട്ടും’; ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് മതി.! ഗുണങ്ങള്‍ അറിയാം...
ചർമത്തിനു ഗുണമേകും ഓറഞ്ച് ജ്യൂസ് ∙ വൈറ്റമിൻ സി, എ, ബി, പൊട്ടാസ്യം, മഗ്‌നീഷ്യം, കാൽസ്യം എന്നിവയടങ്ങിയതാണ് ഓറഞ്ച് ജ്യൂസ്. ഇവയെല്ലാം തന്നെ ചർമത്തിന്റെ ആരോഗ്യത്തിനു സഹായിക്കുമെങ്കിലും വൈറ്റമിൻ സിയാണു കൂടുതല്‍ ഗുണം നൽകുന്നത്. ∙ വൈറ്റമിൻ സി മികച്ച ആന്റി ഓക്സിഡന്റ് ആണ്. ഇതു ചർമത്തിലെ ഫ്രീ റാഡിക്കിൾസിനെ

ചർമത്തിനു ഗുണമേകും ഓറഞ്ച് ജ്യൂസ്
∙ വൈറ്റമിൻ സി, എ, ബി, പൊട്ടാസ്യം, മഗ്‌നീഷ്യം, കാൽസ്യം എന്നിവയടങ്ങിയതാണ് ഓറഞ്ച് ജ്യൂസ്. ഇവയെല്ലാം തന്നെ ചർമത്തിന്റെ ആരോഗ്യത്തിനു സഹായിക്കുമെങ്കിലും വൈറ്റമിൻ സിയാണു കൂടുതല്‍ ഗുണം നൽകുന്നത്.
∙ വൈറ്റമിൻ സി മികച്ച ആന്റി ഓക്സിഡന്റ് ആണ്. ഇതു ചർമത്തിലെ ഫ്രീ റാഡിക്കിൾസിനെ ന്യൂട്രലൈസ് ചെയ്യുന്നതുവഴി പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ അകറ്റും.
∙ ചർമത്തിനു ദൃഢത നൽകുന്ന കൊളാജൻ ഉൽപാദനം കൂട്ടാനും വൈറ്റമിൻ സി സഹായിക്കും. ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കാം. പഞ്ചസാര ചേർക്കാതിരിക്കുന്നതാണു നല്ലത്.
∙ വൈറ്റമിൻ സി ചർമകാന്തി കൂട്ടും. ഇരുണ്ട നിറം നൽകുന്ന മെലാനിൻ ഉൽപാദനം കുറയ്ക്കാൻ വൈറ്റമിൻ സി സഹായിക്കുമെന്നതിനാലാണ് ഇങ്ങനെ പറയുന്നത്.
ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ഒരു ജ്യൂസ് രുചിക്കൂട്ട്
കാരറ്റ് - 2 എണ്ണം
ഓറഞ്ച് - 2 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പഞ്ചസാര / തേൻ - ആവശ്യത്തിന്
ഐസ് ക്യൂബ്സ് - ആവശ്യത്തിന്
വെള്ളം - 1 കപ്പ്
തയാറാക്കുന്ന വിധം
കാരറ്റ് തൊലികളഞ്ഞു കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഓറഞ്ച്, തൊലിയും കുരുവും കളഞ്ഞു എടുക്കുക. മിക്സിയുടെ ജാറിലേക്കു കാരറ്റ്, ഓറഞ്ച്, ഇഞ്ചി, പഞ്ചസാര, ഐസ് ക്യൂബ്സ് ,വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഒരു അരിപ്പയിലൂടെ ഇതൊന്നു അരിച്ചെടുക്കുക. അപ്പോൾ നമ്മുടെ കാരറ്റ് ഓറഞ്ച് ജ്യൂസ് റെഡി.