‘അമിത എണ്ണമയം വലിച്ചെടുക്കും, കറുത്തപാടുകള്‍ അകറ്റും’; അരിപ്പൊടി കൊണ്ടൊരു സൂപ്പർ ഫെയ്സ്പാക് Rice Flour: A Natural Remedy for Dark Spots
ചർമത്തിലെ കറുത്തപാടുകള്‍ അകറ്റാൻ അരിപ്പൊടി മികച്ചതാണ്. അരിപ്പൊടിയില്‍ അടങ്ങിയിരിക്കുന്ന അലാന്റോയിൻ, ഫെറൂലിക് ആസിഡ് എന്നിവയാണ് സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നത്. അരിപ്പൊടി പ്രകൃതിദത്തമായ സൺസ്ക്രീൻ പോലെ പ്രവർത്തിക്കും. ചർമത്തിലെ കറുത്തപാടുകൾ, പ്രായമേറുന്തോറും ചർമത്തിനുണ്ടാകുന്ന മാറ്റങ്ങൾ

ചർമത്തിലെ കറുത്തപാടുകള്‍ അകറ്റാൻ അരിപ്പൊടി മികച്ചതാണ്. അരിപ്പൊടിയില്‍ അടങ്ങിയിരിക്കുന്ന അലാന്റോയിൻ, ഫെറൂലിക് ആസിഡ് എന്നിവയാണ് സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നത്. അരിപ്പൊടി പ്രകൃതിദത്തമായ സൺസ്ക്രീൻ പോലെ പ്രവർത്തിക്കും. ചർമത്തിലെ കറുത്തപാടുകൾ, പ്രായമേറുന്തോറും ചർമത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെ പ്രതിരോധിക്കാനും അരിപ്പൊടി സഹായിക്കുന്നു.
ചർമത്തിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ വലിച്ചെടുക്കാനും അരിപ്പൊടിക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ എണ്ണമയമുള്ള ചർമക്കാർക്കും ഈ അരിപ്പൊടി വിദ്യ ധൈര്യമായി പരീക്ഷിക്കാം. അരിപ്പൊടിയിലെ വിറ്റാമിൻ ബി ചർമത്തിൽ പുതിയ കോശങ്ങളുടെ നിർമിതിക്ക് സഹായിക്കും. ഇത് ചർമത്തിന് തിളക്കവും മിനുസവും നല്‍കുന്നു.
അരിപ്പൊടി ഫെയ്സ്പാക് തയാറാക്കേണ്ട വിധം
. രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ തണുത്ത പാൽ, അരസ്പൂൺ മിൽക്ക് ക്രീം, അരസ്പൂൺ കാപ്പിപ്പൊടി എന്നിവയാണ് ഫെയ്സ്പാക് തയാറാക്കാൻ വേണ്ടത്.
. മുകളിൽ പറഞ്ഞ ചേരുവകളെല്ലാം ഒരു ബൗളിലെടുത്ത് നന്നായി ഇളക്കുക. മൃദുവായ ഒരു പേസ്റ്റ് കിട്ടുന്നതുവരെ അതു തുടരുക. കണ്ണിനു തൊട്ടു താഴെയുള്ള ഭാഗം ഒഴിവാക്കി വേണം ഇത് പുരട്ടുവാൻ. 20 മിനിറ്റിനു ശേഷം മിശ്രിതം ഉണങ്ങിക്കഴിയുമ്പോൾ ശുദ്ധമായ തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകാം. ഇതിനുശേഷം മുഖത്ത് ഏതെങ്കിലും മോയ്സചറൈസിങ് ക്രീം പുരട്ടാൻ മറക്കരുത്.
. ചർമത്തിലെ പിഎച്ച് മൂല്യം നിലനിർത്തി പ്രകൃതിദത്തമായ ക്ലെൻസർ പോലെ പ്രവർത്തിക്കാനുള്ള കഴിവ് മിൽക്ക് ക്രീമിനുണ്ട്. ചർമത്തിലെ അനാവശ്യമായ എണ്ണമയത്തെ അരിപ്പൊടി വലിച്ചെടുക്കുമ്പോൾ മിൽക്ക് ക്രീമിലുള്ള മിൽക്ക് ഫാറ്റ് ചർമത്തെ മോയ്സചറൈസ് ചെയ്യുന്നു.
തണുത്ത പാൽ ചർമത്തെ മൃദുവാക്കുന്നതിനൊപ്പം സൂര്യതാപം മൂലമുണ്ടായ ചർമപ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു. കാപ്പിപ്പൊടി രക്തയോട്ടം വർധിപ്പിക്കുകയും അതുവഴി ചർമത്തിന് കൂടുതൽ തിളക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു.