‘ഇനി കഴുത്ത് കണ്ടാൽ പ്രായം തോന്നില്ല’; ചുളിവുകൾ മാറി ഭംഗി നിലനിർത്താൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
മുഖത്തിനു നൽകുന്ന അതേ പരിചരണം കഴുത്തിനും നൽകിയില്ലെങ്കിൽ പ്രായമേറുമ്പോൾ ചുളിവുകൾ വീഴാനിടയുണ്ട്. കഴുത്തിലെ ചർമത്തിന്റെ ഇലാസ്തികതയും ഭംഗിയും നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ... ∙ ബദാമിലടങ്ങിയ വൈറ്റമിൻ ഇ ചർമത്തിലെ ചുളിവുകളകറ്റാൻ സഹായിക്കും. പതിവായി ഒരു പിടി ബദാം കഴിക്കുക. കുളിക്കുന്നതിന്

മുഖത്തിനു നൽകുന്ന അതേ പരിചരണം കഴുത്തിനും നൽകിയില്ലെങ്കിൽ പ്രായമേറുമ്പോൾ ചുളിവുകൾ വീഴാനിടയുണ്ട്. കഴുത്തിലെ ചർമത്തിന്റെ ഇലാസ്തികതയും ഭംഗിയും നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
∙ ബദാമിലടങ്ങിയ വൈറ്റമിൻ ഇ ചർമത്തിലെ ചുളിവുകളകറ്റാൻ സഹായിക്കും. പതിവായി ഒരു പിടി ബദാം കഴിക്കുക. കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് ഒരു ചെറിയ സ്പൂൺ ബദാം എണ്ണ കഴുത്തിൽ പുരട്ടുന്നതു ചുളിവുകൾ തടയാനും കഴുത്തിലെ ചർമത്തിന്റെ മൃദുലത നിലനിർത്തുന്നതിനും ഗുണകരമാണ്.
∙ സാലഡ് വെള്ളരിയിലെ ഘടകങ്ങൾ ചർമത്തിലെ ജലാംശം നില നിർത്താൻ ഗുണകരമാണ്. ഒരു വലിയ കഷണം സാലഡ് വെള്ളരി അരച്ചെടുത്തതിൽ രണ്ടു വലിയ സ്പൂൺ തൈരും ഒരു ചെറിയ സ്പൂൺ ബദാം ഓയിലും ചേർത്തു യോജിപ്പിക്കുക. ഈ കൂട്ട് കഴുത്തിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞു വൃത്തിയാക്കണം. തുടർന്നു മോയ്സ്ചറൈസർ പുരട്ടുക.
∙ ഒരു വലിയ കഷണം വാഴപ്പഴം ഉടച്ചതിൽ രണ്ടു വലിയ സ്പൂൺ തൈരും ഒരു വലിയ സ്പൂൺ തേനും ചേർത്തു യോജിപ്പിച്ചു കഴുത്തിൽ പുരട്ടുക. അരമണിക്കൂർ കഴിഞ്ഞു കഴുകി വൃത്തിയാക്കണം.