എന്തെങ്കിലും ഒരു ചടങ്ങിനു പോകുമ്പോഴോ വിഷേഷാവസരങ്ങളിലോ മാത്രം മെയ്ക്കപ്പ് ചെയ്തിരുന്ന രീതിയിൽ നിന്ന് സ്ഥിരമായി മെയ്ക്കപ്പ് ഉപയോഗിക്കുന്ന തരത്തിലേക്ക് നമ്മളിൽ പലരും എത്തിക്കഴിഞ്ഞു. ഒരുങ്ങാൻ ഒരു പ്രത്യേക അവസരം നോക്കിയിരിക്കാതെ നമുക്ക് മൂഡുള്ളപ്പോഴൊക്കെ ആവശ്യമെന്ന് തോന്നുമ്പോഴൊക്കെ നമ്മളിന്ന്

എന്തെങ്കിലും ഒരു ചടങ്ങിനു പോകുമ്പോഴോ വിഷേഷാവസരങ്ങളിലോ മാത്രം മെയ്ക്കപ്പ് ചെയ്തിരുന്ന രീതിയിൽ നിന്ന് സ്ഥിരമായി മെയ്ക്കപ്പ് ഉപയോഗിക്കുന്ന തരത്തിലേക്ക് നമ്മളിൽ പലരും എത്തിക്കഴിഞ്ഞു. ഒരുങ്ങാൻ ഒരു പ്രത്യേക അവസരം നോക്കിയിരിക്കാതെ നമുക്ക് മൂഡുള്ളപ്പോഴൊക്കെ ആവശ്യമെന്ന് തോന്നുമ്പോഴൊക്കെ നമ്മളിന്ന് ഒരുങ്ങുന്നു. ഈ ഒരുക്കങ്ങളിലെ പ്രധാന ഘടകം മെയ്ക്കപ്പ് ബ്രഷുകളുമാണ്. എന്നാലോ... മെയ്ക്കപ്പ് ചെയ്തു കഴിഞ്ഞാൽ പിന്നെ ബ്രഷിന്റെ കാര്യം പലരും മറന്ന മട്ടാണ്.

വൃത്തിയില്ലാത്ത ബ്രഷുകൾ കൊണ്ട് വീണ്ടും വീണ്ടും മെയ്ക്കപ് ചെയ്യുമ്പോൾ അവ ചർമത്തിനുണ്ടാക്കുന്ന അപകടങ്ങൾ ഏറെയാണ്. ചർമ സുഷിരങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുക, മുഖക്കുരു വരിക, പാടുകൾ പ്രത്യേക്ഷപ്പെടുക, പൂപ്പൽ മൂലമുള്ള അണുബാധയുണ്ടാകുക, കണ്ണിന് ഇൻഫെക്‌ഷനുകൾ തുടങ്ങി പല തരം പ്രശ്നങ്ങൾ വന്നു തുടങ്ങും. പലപ്പോഴും ഇതൊക്കെ ബ്രഷിന്റെ വൃത്തിക്കുറവു മൂലമാണെന്നു പോലും പലരും തിരിച്ചറിയാറില്ല. 7–10 ദിവസത്തിലൊരിക്കലെങ്കിലും മെയ്ക്കപ്പ് ബ്രഷുകൾ കഴുകി വയ്ക്കുന്നതാണ് ഉത്തമം.

ADVERTISEMENT

ബ്രഷിനു കേടുപാടുകൾ വരാതെ എങ്ങനെ അവ വൃത്തിയാക്കാം എന്നു നോക്കാം:

∙ ഇളം ചൂടുള്ള വെള്ളത്തിൽ ബ്രഷിന്റെ തല മാത്രം മുക്കി മൃദുവായി ഉരസി അവയിലെ പൊടിയും അടുഞ്ഞു കൂടിയ മെയ്ക്കപ്പും കളയാം.

ADVERTISEMENT

∙ ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ അൽപം ബേബി ഷാംപൂവോ ക്ലാരിഫൈയിങ്ങ് ഷാംപൂവോ ഇട്ട് പതപ്പിച്ച ശേഷം ബ്രഷിന്റെ തല അതിൽ മുക്കാം. എന്നിട്ട് ബ്രഷിന്റെ തല കൈപ്പത്തിൽ വട്ടത്തിലുരസുക.

∙ പൈപ്പിനു കീഴിൽ ബ്രഷ് പിടിച്ച് നന്നായി കഴുകിയെടുക്കാം. ഷാംപൂ ഒക്കെ പോയി വെള്ളം തെളിയും വരെ കഴുകുക.

ADVERTISEMENT

∙ പതിയെ പിഴിഞ്ഞ് ബ്രിഷിലെ വെള്ളം മുഴുവൻ കളഞ്ഞിട്ട് കൈവിരലു കൊണ്ട് തന്നെ അതിന്റെ ബ്രിസിലുകൾ പഴയപടിയാക്കുക.

∙ വൃത്തിയുള്ളൊരു ഉണങ്ങിയ ടവൽ കൊണ്ട് ഒപ്പി ബ്രഷിലെ വെള്ളം മുഴുവൻ നീക്കം ചെയ്യാം.

∙ മറ്റൊരു ഉണങ്ങിയ ടവലിൽ നിരത്തി വച്ച് ബ്രഷ് ഉണക്കിയെടുക്കാം.

∙ ബ്രഷിന്റെ പിടി സാനിറ്റൈസിങ്ങ് വൈപ്പുകൊണ്ട് തുടച്ച് വൃത്തിയാക്കാം.

ഇതൊക്കെ ഒഴിവാക്കാം

∙ ബ്രഷിന്റെ തല ഭാഗം മുഴുവനായി വെള്ളത്തിൽ മുക്കി വയ്ക്കാതിരിക്കുക. വെള്ളം ബ്രഷിനകത്തുള്ള പശയെ നിഷ്പ്രഭമാക്കാനിടയുണ്ട്.

∙ കപ്പിലോ ഗ്ലാസിലോ മറ്റൊ കുത്തി നിവർത്തി നിർത്തി ബ്രഷ് ഉണക്കാൻ വയ്ക്കരുത്. വെള്ളം അകത്തേക്കിറങ്ങി പശയെ മോശമാക്കും.

ADVERTISEMENT