തണുപ്പുകാലമിങ്ങെത്തി ഒപ്പം പൊട്ടിയടരുന്ന ചുണ്ടുകളും... പരിഹരിക്കാനുള്ള എളുപ്പവഴികൾ നോക്കാം... Lip Care During The Winter Season
എന്തെങ്കിലും ഇച്ചിരി എരിവും ഉപ്പും കഴിക്കാമെന്നോർത്താൽ പൊട്ടിയ ചുണ്ടുകൾ കാരണം ആ ആഗ്രഹം മാറ്റി വയ്ക്കേണ്ടി വന്നിട്ടുണ്ടോ? തണുപ്പു തുടങ്ങിയതും നമ്മില്‍ പലരും നേരിടുന്ന പ്രശ്നമാണ് പൊളിഞ്ഞടരുന്ന ചോര പൊടിയുന്ന വിണ്ടുകീറുന്ന ചുണ്ടുകൾ... ഇവയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന

എന്തെങ്കിലും ഇച്ചിരി എരിവും ഉപ്പും കഴിക്കാമെന്നോർത്താൽ പൊട്ടിയ ചുണ്ടുകൾ കാരണം ആ ആഗ്രഹം മാറ്റി വയ്ക്കേണ്ടി വന്നിട്ടുണ്ടോ? തണുപ്പു തുടങ്ങിയതും നമ്മില്‍ പലരും നേരിടുന്ന പ്രശ്നമാണ് പൊളിഞ്ഞടരുന്ന ചോര പൊടിയുന്ന വിണ്ടുകീറുന്ന ചുണ്ടുകൾ... ഇവയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ച് ലിപ് കെയർ ടിപ്പുകൾ നോക്കാം...
∙ തണുപ്പാകുമ്പോൾ പലരും ഇടയ്ക്കിടയ്ക്കു പോയി മൂത്രമൊഴിക്കാനുള്ള മടി കൊണ്ട് വെള്ളം കുടിക്കുന്നത് കുറയ്ക്കാറുണ്ട്. ഇതാണ് ചുണ്ടിനെ വരണ്ടതാക്കി മാറ്റാനുള്ള പ്രധാന കാരണം. ആവശ്യത്തിന് വെള്ളം കുടിക്കാൻ (എട്ട് ഗ്ലാസ്/ദിവസം എങ്കിലും) ശ്രദ്ധിക്കുക.
∙ തുപ്പൽ കൊണ്ട് നനയ്ക്കാതിരിക്കുക. ചുണ്ടു പൊട്ടിയിരിക്കുമ്പോൾ പെട്ടന്ന് നനവു വരുത്താൻ പലരും ചുണ്ട് തുപ്പൽ കൊണ്ട് നനയ്ക്കാറുണ്ട് ഇത് ചുണ്ടുകൾ കൂടുതൽ വരണ്ടു പോകാനിടയാക്കും.
∙ ദിവസവും രാത്രി കിടക്കും മുൻപേ ലിപ് ബാം നല്ല കട്ടിയായി ഇട്ടിട്ട് ഉറങ്ങാൻ കിടക്കാം. ലിപ് ബാം പുരട്ടാൻ ഇഷ്ടമല്ലാത്തവർ നെയ്യ് പുരട്ടിയാലും മതി. പകലും ലിപ് ബാം കയ്യിൽ കരുതാം. ആവശ്യമെങ്കിൽ ഇടയ്ക്ക് പുരട്ടാം.
∙ ലിപ് ബാം തിരഞ്ഞെടുക്കുമ്പോൾ കുത്തുന്ന തരത്തിലുള്ള മണമുള്ളതും കൃത്രിമ നിറങ്ങളുള്ളതും കഴിവതും ഒഴിവാക്കുക. ഷിയാ ബട്ടറോ, പെട്രോളിയം ജെല്ലിയോ പോലുള്ള അധികം ‘ആർഭാഢമില്ലാത്തവ’ തിരഞ്ഞെടുക്കുന്നതാണ് ആരോഗ്യകരം.
∙ ആഴ്ച്ചയിലൊരിക്കൽ തേനും പഞ്ചസാരയും ചേർത്തോ കാപ്പിപ്പൊടിയും വെളിച്ചണ്ണയും ചേർത്തതോ അല്ലെങ്കിൽ ചുണ്ടിനുള്ള സ്ക്രബ് വാങ്ങി അതുകൊണ്ടോ സ്ക്രബ് ചെയ്യാം. മൃതകോശങ്ങൾ പോകാൻ ഇത് സഹായിക്കും. അതു കഴിഞ്ഞും ലിപ് ബാം പുരട്ടാൻ മറക്കണ്ട.
∙ തണുപ്പാണെങ്കിലും പകൽ പുറത്തിറങ്ങുമ്പോൾ നല്ല വെയിലാണ്. പകൽ ഇറങ്ങുമ്പോൾ ചുണ്ടിനുള്ള സൺസ്ക്രീൻ ഇടുന്നതും ഗുണം ചെയ്യും.
∙ ചില ടൂത്ത് പെയ്സ്റ്റുകൾ ചുണ്ടുകളിൽ തുളച്ചു കയറും പോലുള്ള വികാരമുണ്ടാക്കും. അത്തരം പെയ്സ്റ്റുകൾ ഒഴിവാക്കി, മറ്റൊന്ന് വാങ്ങുക.
∙ ചുണ്ട് പൊട്ടിയോ പൊളിഞ്ഞോ ഇരിക്കുമ്പോൾ അടരുന്ന ചർമം വലിച്ച് ഇളക്കി കളയുന്ന ശീലം പലർക്കുമുണ്ട്. ഇതപ്പാടെ ഒഴിവാക്കാം. ഇത് വന്ന മുറിവുകളെ കൂടുതൽ ആഴത്തിലുള്ളവയാക്കും കൂടാതെ പുതിയ മുറിവുകളും ഉണ്ടാക്കും.
∙ ചുണ്ടിൽ തേച്ചാൽ പൊള്ളുന്ന തരമുള്ള എന്ത് ഉൽപ്പന്നവും കഴിവതും ഒഴിവാക്കുക.
∙ ചുണ്ടിനെ കറുപ്പിക്കുന്നതും വരണ്ടതുമായ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കാം. ലിപ്സ്റ്റിക് അത്യാവശ്യം നല്ല ബ്രാന്റിന്റേത് തന്നെ നോക്കി വാങ്ങാം.
ചുണ്ട് വരണ്ടു വിണ്ട് പൊട്ടി അതിൽ നിന്നും സ്ഥിരമായി രക്തമൊലിക്കുന്നെങ്കിൽ താമസിയാതെ ചർമരോഗവിദഗ്ധരുടെ സഹായം തേടുക.