‘അയഞ്ഞ ചർമം മുറുകും, ചുളിവുകൾ വീഴാതെ സംരക്ഷിക്കും’; സൗന്ദര്യം വർധിപ്പിക്കാന്‍ റെഡ് വൈൻ Red Wine for Anti-Aging: A Natural Solution
പ്രായം ചെറുത്തു ചർമത്തിന്റെ ചെറുപ്പം കൂടുതൽ കാലം നിലനിർത്താൻ റെഡ് വൈൻ സഹായിക്കും. വണ്ണം കുറയ്ക്കാനും ആയുരാരോഗ്യം വർധിപ്പിക്കാനും സൗന്ദര്യം വർധിപ്പിക്കാനും ചുവന്ന വീഞ്ഞിനു വീട്ടിൽ ഇടം നൽകൂ. പ്രായത്തെ തോൽപ്പിക്കാം വീഞ്ഞിലടങ്ങിയിട്ടുള്ള ഫ്ലവനോയ്‍ഡ്, റെസ്‌വെറാട്രോൾ, ടാനിൻ എന്നിവ ചർമത്തിലെ കൊളാജൻ,

പ്രായം ചെറുത്തു ചർമത്തിന്റെ ചെറുപ്പം കൂടുതൽ കാലം നിലനിർത്താൻ റെഡ് വൈൻ സഹായിക്കും. വണ്ണം കുറയ്ക്കാനും ആയുരാരോഗ്യം വർധിപ്പിക്കാനും സൗന്ദര്യം വർധിപ്പിക്കാനും ചുവന്ന വീഞ്ഞിനു വീട്ടിൽ ഇടം നൽകൂ.
പ്രായത്തെ തോൽപ്പിക്കാം
വീഞ്ഞിലടങ്ങിയിട്ടുള്ള ഫ്ലവനോയ്‍ഡ്, റെസ്‌വെറാട്രോൾ, ടാനിൻ എന്നിവ ചർമത്തിലെ കൊളാജൻ, ഇലാസ്റ്റിക് ഫൈബറുകളെ സംരക്ഷിക്കും. ഇതിലൂടെ അയഞ്ഞ ചർമം മുറുകും. ചർമത്തിൽ ചുളിവുകൾ വീഴാതെ സംരക്ഷിക്കുകയും ചെയ്യും.
∙ രണ്ടു വലിയ സ്പൂൺ യോഗർട്ട്, രണ്ടു വലിയ സ്പൂൺ റെഡ് വൈൻ, ഒരു വലിയ സ്പൂൺ തേൻ എന്നിവ ചേർത്താൽ ഉഗ്രൻ ഫെയ്സ് മാസ്ക് റെഡി. ഈ മാസ്ക് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.
∙ അൽപം കറ്റാർവാഴ ജെൽ, ഒന്നോ രണ്ടോ തുള്ളി എസൻഷൽ ഓയിൽ, റെഡ് വൈൻ എന്നിവ യോജിപ്പിച്ചു മുഖം മസാജ് ചെയ്യാവുന്നതാണ്.
∙ രണ്ടു വലിയ സ്പൂൺ റെഡ് വൈൻ, ഒരു വലിയ സ്പൂൺ കൊക്കോ പൗഡർ, രണ്ടു–മൂന്നു തുള്ളി ഒലിവെണ്ണ എന്നിവ പാകത്തിനു വെള്ളത്തിൽ ചാലിച്ചു കുഴമ്പു രൂപത്തിലാക്കാം. ഇതു മുഖത്തു പുരട്ടി 10–15 മിനിറ്റ് ഉണങ്ങാനനുവദിക്കുക. അതിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകണം. ആഴ്ചയിലൊരിക്കൽ ഇതു ചെയ്യുന്നത് മുഖത്തിന്റെ തിളക്കം വർധിപ്പിക്കും.
∙ പകുതി കുക്കുമ്പർ അരച്ചു കുഴമ്പാക്കിയതിലേക്ക് ഒരു വലിയ സ്പൂൺ റെഡ് വൈൻ, ഒരു വലിയ സ്പൂൺ ഗോതമ്പുപൊടി എന്നിവ ചേർത്തു യോജിപ്പിക്കുക. ഈ മിശ്രിതം പുരട്ടി 10 മിനിറ്റ് മുഖം നന്നായി മസാജ് ചെയ്യുക. 10 മിനിറ്റ് കൂടി കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകണം.
ആഴ്ചയിലൊരിക്കൽ ഈ ഫെയ്സ് മാസ്ക് ഉപയോഗിക്കാം. ചർമം ചെറുപ്പമായി നിലനിർത്താൻ ഇത് ഏറെ സഹായിക്കും.
പാടുകൾ മായ്ക്കാം
മികച്ച ടോണറാണ് റെഡ് വൈൻ. ചർമത്തിലെ കറുത്ത പാടുകൾ, മങ്ങൽ എന്നിവയൊക്കെ അകലാൻ അൽപം റെഡ് വൈൻ പഞ്ഞിയിൽ മുക്കി മുഖത്തു പുരട്ടിയാൽ മതി.
∙ രാത്രി ഉറങ്ങും മുൻപ് റെഡ് വൈൻ മുഖത്തു പുരട്ടി മൃദുവായി മസാജ് ചെയ്യണം. ഉറക്കമുണരുമ്പോള്‍ കഴുകിക്കളയാം.
∙ തരിയായി പൊടിച്ച അരിപ്പൊടിയോ ഓട്സോ അൽപം റെഡ് വൈനുമായി യോജിപ്പിച്ച് വൃത്താകൃതിയിൽ മുഖം സ്ക്രബ് ചെയ്തു കഴുകാം.
∙ ഒന്നര വലിയ സ്പൂൺ അരിപ്പൊടിയും ഒരു വലിയസ്പൂൺ റെഡ് വൈനും യോജിപ്പിച്ച് ബോഡി സ്ക്രബ് തയാറാക്കാവുന്നതാണ്.
താരനകറ്റാം
താരൻ കുറയ്ക്കാനും ശിരോചർമത്തില്‍ രക്തയോട്ടം വർധിപ്പിക്കാനും റെഡ്‍വൈൻ സഹായിക്കും. തിളക്കവും ഉ ള്ളുമുള്ള മുടിയിഴകൾക്കായി ഒരു കപ്പ് റെഡ് വൈൻ കുടിക്കുന്നതു നിത്യേന ശീലമാക്കാം.
∙ മുടി കഴുകിയ ശേഷം അൽപം റെഡ് വൈൻ പുരട്ടുന്നത് പ്രൊട്ടക്ടീവ് ലെയർപോലെ മുടിക്ക് സംരക്ഷണം നൽകും
∙ ഒരു വലിയ സ്പൂൺ നാരങ്ങാനീരും മൂന്നു–നാലു വലി യ സ്പൂൺ റെഡ് വൈനും ചേർത്തു യോജിപ്പിക്കുക. ഇതിൽ പഞ്ഞി മുക്കി മുഖവും ശിരോചർമവും തുടയ്ക്കാം. മുഖം മിനുക്കുന്ന നല്ല ക്ലെൻസറാണിത്. ശിരോചർമം വൃത്തിയാകുമ്പോൾ താരൻ അകലും.
വിവരങ്ങൾക്കു കടപ്പാട്: സബിത സാവരിയ, കോസ്മറ്റോളജിസ്റ്റ്, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്