തണുപ്പായാൽ മുടിക്ക് കൂട്ടായി താരൻ എത്താതിരിക്കാൻ... വീട്ടിൽ കരുതാം കറ്റാർ വാഴയും ആപ്പിൾ സിഡാർ വിനീഗറും Tips to Prevent and Manage Dandruff
ഏത് ഉടുപ്പെടുത്താലും അതിലൊക്കെ ഇങ്ങനെ വെളുത്ത പൊടി... എപ്പോഴും കൈ തലയിൽ തന്നെ... ചൊറിച്ചിലോടെ ചൊറിച്ചിൽ... തണുപ്പുകാലമായാൽ ഇതേപോലെ പലർക്കും താരന്റെ പ്രശ്നങ്ങൾ രൂക്ഷമാകും. അതേവരെ തലയിൽ താരനില്ലാത്തവരുടെ തലയിൽ പോലും അത് പ്രത്യക്ഷപ്പെടാനും തുടങ്ങും. തണുപ്പും വരണ്ട വായുവും വീട്ടിനം ചൂടാക്കുന്നതും ഒക്കെ

ഏത് ഉടുപ്പെടുത്താലും അതിലൊക്കെ ഇങ്ങനെ വെളുത്ത പൊടി... എപ്പോഴും കൈ തലയിൽ തന്നെ... ചൊറിച്ചിലോടെ ചൊറിച്ചിൽ... തണുപ്പുകാലമായാൽ ഇതേപോലെ പലർക്കും താരന്റെ പ്രശ്നങ്ങൾ രൂക്ഷമാകും. അതേവരെ തലയിൽ താരനില്ലാത്തവരുടെ തലയിൽ പോലും അത് പ്രത്യക്ഷപ്പെടാനും തുടങ്ങും. തണുപ്പും വരണ്ട വായുവും വീട്ടിനം ചൂടാക്കുന്നതും ഒക്കെ താരന്റെ സാന്നിധ്യം വർദ്ധിപ്പിക്കാറുണ്ട്.
താരനുണ്ടാകാനുള്ള കാരണങ്ങൾ
പുറത്തെ തണുത്തതും വരണ്ടതുമായ വായു തലയോട്ടിയിലെ എണ്ണമയം ഊറ്റിക്കളയും.
തലമുടിയിലുപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെ അടിഞ്ഞു കൂടൽ തലയിലെ ചെറുസുഷിരങ്ങളെ മൂടിക്കളയും.
ആവശ്യത്തിന് വെയിലു കൊള്ളാത്തത് വൈറ്റമിൻ ഡിയുടെ അഭാവമുണ്ടാക്കും ഇത് തലയോട്ടിയുടെ ആരോഗ്യം മോശമാക്കും.
തലയിൽ വെയ്ക്കുന്ന തൊപ്പികളുടെ വൃത്തിക്കുറവ്.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ഇളം ചൂടുവെള്ളം വേണം തലയിലൊഴിക്കാൻ അല്ലാതെ ചൂടുകൂടിയതല്ല.
താരനകറ്റാനുള്ള ഷാംപൂ ഇട്ട ശേഷം ഷിയാ ബട്ടറോ കൊക്കോ ബട്ടറോ ഒക്കെ അടങ്ങിയ നല്ല മോയസ്ച്വറൈസിങ്ങ് കിട്ടുന്ന കണ്ടീഷ്ണറുകൾ ഇടാൻ മറക്കരുത്.
ധാരാളം വെള്ളം കുടിക്കുക.
തലയിൽ ആൽക്കഹോൾ അടങ്ങിയ രൂക്ഷമായ പ്രോഡക്റ്റുകൾ ഉപയോഗിക്കാതിരിക്കുക.
തലയിണയുടെ കവറുകൾ രണ്ടാഴ്ച്ച കൂടുമ്പോൾ മാറ്റാം.
ചില വീട്ടു പരിഹാരങ്ങൾ
ഓരോരുത്തരുടേയും മുടിയുടെ നീളമനുസരിച്ച് വേണ്ട വെളിച്ചെണ്ണയെടുക്കാം. അതിലേക്ക് അൽപ്പം നാരങ്ങാ നീര് ചേർത്ത് നന്നായി ഒരുമിപ്പിച്ചിട്ട് അത് തലയിൽ തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം തല കഴുകാം.
കഴിവതും കുപ്പിയിൽ വരുന്നതല്ലാതെ ശരിക്കുള്ള കറ്റാർ വാഴയുടെ ജെല്ലിയെടുത്ത് അരച്ച് തലയിൽ പുരട്ടി വയ്ക്കാം. 20–30 മിനിറ്റിനു ശേഷം കഴുകി കളയാം. ചൊറിഞ്ഞു പൊട്ടിയ തലയോട്ടിക്ക് വരെ ഇത് ആശ്വാസം നൽകും.
തുല്യ അളവിൽ ആപ്പിൾ സിഡാർ വിനാഗിരിയും വെള്ളവും ചേർത്തു വയ്ക്കുക. ഷാംപൂ ചെയ്തു കഴിഞ്ഞ് ഈ മിശ്രിതം തലയിൽ ഒഴിച്ച് അൽപ നേരം വച്ചിട്ട് തല കഴുകാം.
ആര്യവേപ്പിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് ആ വെള്ളം തലയിലൊഴിച്ചു കഴുകാം. ഇതിന്റെ ആന്റീബാക്ടീരിയൽ സ്വഭാവം താരനകറ്റാൻ സഹായിക്കും.
സാധാരണ തലയിൽ തേക്കാൻ ഉപയോഗിക്കുന്ന എണ്ണയിലേക്ക് രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയിൽ ഇട്ട് കലർത്തി അതു തലയിൽ തേക്കുന്നത് താരൻ കുറയ്ക്കാൻ നല്ലതാണ്.