കണ്ണിനു ചുറ്റും കറുപ്പുള്ളവരുടെ എണ്ണം കൂടി വരുന്നതിനു പിന്നിൽ മാറിയ കാലത്തിന്റെ തെറ്റായ ജീവിതശൈലി തന്നെയാണ് വില്ലൻ. എട്ടു മണിക്കൂർ നന്നായി ഉറങ്ങണം. ഉറക്കമിളച്ചിരുന്നു മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഏറെ വൈകി ലാപ്ടോപ്പിൽ ജോലി ചെയ്യുന്നതും കണ്ണുകളെ ആയാസപ്പെടുത്തുന്നുണ്ട്. സ്ക്രീൻ ഉപയോഗം കുറയ്ക്കുന്നതു

കണ്ണിനു ചുറ്റും കറുപ്പുള്ളവരുടെ എണ്ണം കൂടി വരുന്നതിനു പിന്നിൽ മാറിയ കാലത്തിന്റെ തെറ്റായ ജീവിതശൈലി തന്നെയാണ് വില്ലൻ. 

എട്ടു മണിക്കൂർ നന്നായി ഉറങ്ങണം. ഉറക്കമിളച്ചിരുന്നു മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഏറെ വൈകി ലാപ്ടോപ്പിൽ ജോലി ചെയ്യുന്നതും കണ്ണുകളെ ആയാസപ്പെടുത്തുന്നുണ്ട്. 

ADVERTISEMENT

സ്ക്രീൻ ഉപയോഗം കുറയ്ക്കുന്നതു കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാൻ സഹായിക്കും. അയൺ ഡെഫിഷൻസി മൂലമുണ്ടാകുന്ന വിളർച്ച കാരണം കണ്ണിനു ചുറ്റും കറുപ്പു വരാം. അതിനാൽ കണ്ണിനു ചുറ്റും  കറുപ്പു വന്നാൽ താൽക്കാലിക പരിഹാരമല്ല തേടേണ്ടത്. ‍ഡോക്ടറെ കണ്ടു ജീവിതശൈലി ശരിയാക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ ചികിത്സയും തേടുക.

∙ കണ്ണിനു വേണ്ടിയുള്ള വ്യായാമങ്ങൾ ചെയ്യുന്നതു കണ്ണിനും ചുറ്റുമുള്ള പേശികൾക്കും ഉന്മേഷം നൽകും. കണ്ണിനു ചുറ്റും കറുപ്പും ചുളിവുകളും വരുന്നത് തടയുകയും ചെയ്യും.

ADVERTISEMENT

∙ ത്രിഫലപ്പൊടി വെള്ളത്തിലിട്ടു തിളപ്പിച്ചതിനുശേഷം ഇതിൽ ഓരോ കഷണം കോട്ടൻ തുണി മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. 10 മിനിറ്റിനുശേഷം ഈ തുണി മാറ്റി കണ്ണു കഴുകാം.

∙ രക്തചന്ദനമോ ചന്ദനപ്പൊടിയോ റോസ് വാട്ടറിൽ കുഴച്ചു കണ്ണിനു ചുറ്റും പുരട്ടി 15 മിനിറ്റിനുശേഷം കഴുകുന്നതു കണ്ണിനടിയിലെ കറുപ്പ് അകറ്റും. 

ADVERTISEMENT

∙ ചുണ്ടുകളിലുണ്ടാകുന്ന കരിവാളിപ്പു ചികിത്സിക്കേണ്ടതും കാരണം കണ്ടെത്തിയ ശേഷമാണ്. ശരീരത്തിൽ വേണ്ടവിധം ജലാംശം ഇല്ലാത്തതു ചുണ്ടുകളെ വരണ്ടതാക്കും. നിറം കെടുത്തുകയും ചെയ്യും. വൈറ്റമിൻ ബി 12 കുറവാണെങ്കിലും ചുണ്ടിനു കരിവാളിപ്പു വരാം. 

∙ നാരങ്ങാനീരും പഞ്ചസാരയും ചേർത്തു മൃദുവായി മസാജ് ചെയ്തു കഴുകിയശേഷം അൽപം ഗ്ലിസറിൻ പുരട്ടുന്നതു ചുണ്ടിന്റെ കരിവാളിപ്പ് കുറയ്ക്കും.

∙ ചുണ്ടിൽ തേൻ പുരട്ടുന്നതു നല്ലതാണെങ്കിലും ചിലരിൽ കരിവാളിപ്പു കൂടുന്നതായും കാണാറുണ്ട്.   

Understanding the Causes of Dark Circles:

Dark circles under eyes are increasingly common due to modern lifestyle habits like insufficient sleep and excessive screen time. Addressing these underlying causes through lifestyle changes, proper nutrition, and seeking medical advice is crucial for effective and long-term relief.

ADVERTISEMENT