ചർമവും മുടിയും ഒക്കെ ആരോഗ്യത്തോടെ വയ്ക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും വലിയ വിലകൊടുത്ത് പല മാസ്കുകളും ജെല്ലുകളും ഒക്കെ വാങ്ങി പരീക്ഷങ്ങൾ നടത്താറുണ്ട്. പരസ്യം കണ്ടും ഇൻഫ്ലുവൻസേഴ്സിന്റെ വാക്ക് കണ്ണും പൂട്ടി വിശ്വസിച്ചും വാങ്ങുന്ന ഇത്തരം വസ്തുക്കൾ പലതും ഗുണത്തേക്കാളേറെ ദോഷവും ചെയ്യും. ചിലതൊക്കെ ഉടനടി

ചർമവും മുടിയും ഒക്കെ ആരോഗ്യത്തോടെ വയ്ക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും വലിയ വിലകൊടുത്ത് പല മാസ്കുകളും ജെല്ലുകളും ഒക്കെ വാങ്ങി പരീക്ഷങ്ങൾ നടത്താറുണ്ട്. പരസ്യം കണ്ടും ഇൻഫ്ലുവൻസേഴ്സിന്റെ വാക്ക് കണ്ണും പൂട്ടി വിശ്വസിച്ചും വാങ്ങുന്ന ഇത്തരം വസ്തുക്കൾ പലതും ഗുണത്തേക്കാളേറെ ദോഷവും ചെയ്യും.

ചിലതൊക്കെ ഉടനടി ഫലം തരുമെങ്കിലും കുറച്ച് കഴിയുന്നതോടെ ചർമത്തിന്റേയും മുടിയുടേയും സ്വതവേയുള്ള നൈസർഗികത ചോർത്തിക്കളയും. ഇവയിലെ കടുത്ത രാസവസ്തുക്കൾ ചർമത്തിന്റെ ടെക്ചർ തന്നെ അപ്പാടെ മോശമാക്കുകയും ചെയ്യും. 

ADVERTISEMENT

ഇക്കാര്യങ്ങളൊന്നും ഓർത്ത് പേടിക്കാതെ സൗന്ദര്യസംരക്ഷണത്തിൽ താൽപര്യമുള്ളവർ നിർബന്ധമായും കൂടെ കൂട്ടേണ്ട ഒന്നാണ് ചണവിത്ത് (ഫാക്സ് സീഡ്ഡ്).

ഇത് പല രൂപത്തിലാക്കി മുടിയേയും ചർമത്തേയും സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യാൻ സാധിക്കും.. വിത്തായും പൊടിയായും ജെൽ രൂപത്തിലാക്കിയും ഏറെ നാൾ കേടു കൂടാതെ സൂക്ഷിക്കാനാകുമെന്നതു കൂടിയാണ് ചണവിത്തിനെ ആളുകൾക്കിടയിൽ ഏറെ സ്വീകാര്യമാക്കുന്നത്.

ADVERTISEMENT

ഓമേഗ3 ഫാറ്റി ആസിഡ്, ലിഗ്നാൻസ്, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ ചണവിത്തിന് ചർമത്തിലെ വീക്കം കുറയ്ക്കാനും, പ്രായത്തിന്റെ ബാഹ്യലക്ഷണങ്ങളായ ചുളിവുകൾ കുറയ്ക്കാനും, ചർമത്തിന്റെ ഇലാസ്റ്റിസ്റ്റി മെച്ചപ്പെടുത്താനും, മുടിക്കും ചർമത്തിനും തിളക്കം നൽകാനും ഉള്ള കഴിവുണ്ട്.

വിത്തായും അരച്ചും കഴിക്കാം

ADVERTISEMENT

വിത്തായി തന്നെ ഉള്ളിലേക്ക് കഴിക്കുന്നതു വഴിഇതു ചർമത്തിലെ ജലാംശം സന്തുലിതമാക്കി വയ്ക്കുന്നു, ഇതു വഴി ചർമ വരൾച്ചയും തടയുന്നു. ഇതിലടങ്ങിയ ലിഗ്നനുകൾ ഹോർമോൺ ബാലൻസ് നിലനിർത്താനും സഹായകമാണ്. ചണവിത്തിലെ പോഷകങ്ങൾ മുഖക്കുരു വരുന്നത് കുറച്ച് ചർമത്തെ ആരോഗ്യകരമാക്കി വയ്ക്കും.

ചണവിത്തുകൾ അരച്ചു കഴിക്കുന്നതു അതിലെ പോഷകങ്ങൾ ശരീരത്തിലേക്ക് എത്താനുള്ള ആഗിരണ ശേഷി കൂടും . ഇത് യോഗർട്ടിലോ, സ്മൂത്തിയിലോ സാലഡിലോ ഒക്കെ ചേർത്ത് കഴിക്കാം.

ജെൽ ആക്കി മാറ്റാം

രണ്ടു കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ചണവിത്തിട്ട് 10–15 മിനിറ്റു നേരം തിളപ്പിക്കുക. ശേഷം അടുപ്പിൽ നിന്നിറക്കി ചൂടായിരിക്കെ തന്നെ അരിച്ചെടുക്കുക.. ഈ ജെൽ എന്നിട്ട് തണുക്കാൻ വയ്ക്കാം. ഇത് മുടിയിലും മുഖത്തും പുരട്ടാം. ഗ്ലാസ് പോലുള്ള ചർമം സ്വന്തമാക്കാനും തിളക്കമുള്ള മുടിക്കായും ഈ മാസ്ക് ഉപയോഗിക്കാം.