പുറമെ എത്ര ബ്ലെഷ് പുരട്ടിയാലും എത്ര മെയ്ക്കപ്പ് ഇട്ടാലും ആരോഗ്യകരമായി ചർമത്തിന് കിട്ടുന്ന തുടിപ്പു കിട്ടാൻ അതൊന്നും പോരാ. ഒറ്റ കഴുകലിൽ മുഖത്തെ മെയ്ക്കപ്പൊക്കെ ഒലിച്ചു പോകാം. എന്നാൽ എത്ര കഴുകിയാലും തുടച്ചാലും ഒലിച്ചു പോകാത്ത തരം തിളങ്ങുന്ന ചർമത്തിനായി ശരീരത്തിനകത്തേക്കു എത്തുന്ന ഭക്ഷണത്തിലും ശ്രദ്ധ

പുറമെ എത്ര ബ്ലെഷ് പുരട്ടിയാലും എത്ര മെയ്ക്കപ്പ് ഇട്ടാലും ആരോഗ്യകരമായി ചർമത്തിന് കിട്ടുന്ന തുടിപ്പു കിട്ടാൻ അതൊന്നും പോരാ. ഒറ്റ കഴുകലിൽ മുഖത്തെ മെയ്ക്കപ്പൊക്കെ ഒലിച്ചു പോകാം. എന്നാൽ എത്ര കഴുകിയാലും തുടച്ചാലും ഒലിച്ചു പോകാത്ത തരം തിളങ്ങുന്ന ചർമത്തിനായി ശരീരത്തിനകത്തേക്കു എത്തുന്ന ഭക്ഷണത്തിലും ശ്രദ്ധ വേണം.

ചർമത്തിന് പ്രകൃതിദത്തമായ തുടിപ്പു നൽകുന്ന ആറു ചുവന്ന പാനീയങ്ങളെ കുറിച്ചറിയാം...

ADVERTISEMENT

1. ബീറ്റ്റൂട്ട് ജ്യൂസ്

വൈറ്റമിൻ സിയുടേയും ആന്റീഓക്സിഡന്റുകളുടേയും കലവറയായ ബീറ്റ്റൂട്ട് ജ്യൂസാക്കി കുടിക്കുന്നത് ചർമത്തിന് നല്ല പ്രസരിപ്പു നൽകും. ചർമത്തിലെ കൊളാജൻ ഉത്പാദനം കൂട്ടി പ്രായത്തെ ചെറുക്കാനുള്ള മിടുക്ക് ഈ ജ്യൂസിനുണ്ട്. ഇത് ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിച്ച് ചർമത്തെ ഹൈഡ്രേയ്റ്റ് ചെയ്തു വയ്ക്കും. കൃത്യമായി കുടിക്കന്നതു വഴി ചർമത്തിന്റെ നിറവും മെച്ചപ്പെടും.. ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസമൊക്കെ പ്രഭാതത്തിൽ അര മുതൽ ഒരു ഗ്ലാസ് വരെ ബീട്ട്റൂട്ട് ജ്യൂസ് കുടിക്കാം.

ADVERTISEMENT

2. മാതളനാരങ്ങ ജ്യൂസ്

ചർമത്തിന്റെ ഇലാസ്റ്റിസിറ്റി കൂട്ടാൻ ഈ പഴച്ചാറ് വളരെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള ഓമേഗ 5 ഫാറ്റി ആസിഡുകൾ ചർമത്തിന് ആഴത്തിലുള്ള മോയസ്ച്യുറൈസേഷൻ നൽകും. ചർമത്തിലെ ജലാംശം നിലനിർത്തി  യുവത്വം പകരും. ചർമത്തിന്റെ തിളക്കം കൂട്ടാനും സ്കിൻ ടോൺ മെച്ചപ്പെടുത്താനും ഇവ സഹായകരമാണ്. മാത്രമല്ല അമിതമായ സൂര്യപ്രകാശം കൊണ്ടുള്ള കേടുപാടുകൾ പരിഹരിച്ച് ചർമത്തെ പുതുമയുള്ളതാക്കാനും ഇതു സഹായിക്കും.. പഞ്ചസാര ചേർക്കാത്ത മാതള ജ്യൂസ് ആഴ്ച്ചയിൽ 3–4 തവണ കുടിക്കുന്നത് നല്ലതാണ്.

ADVERTISEMENT

3. ബീറ്റ്റൂട്ട്–കാരറ്റ് ജ്യൂസ്

ബീറ്റ്റൂട്ടിലേയും കാരറ്റിലേയും വൈറ്റമിൻ സിയും വൈറ്റമിൻ എയും ചേർന്ന് ചർമത്തെ മുഴുവനായി റിപെയർ ചെയ്തെടുത്ത് പ്രകാശപൂർണമാക്കും.. ഇത് ചർമത്തിലെ വീർത്തുപൊങ്ങലുകൾ കുറച്ച് തെളിമയാർന്ന കാന്തി തരും. സ്ഥിരമായി കുടിക്കുന്നതു വഴി ചർമത്തിന് ഒരു ഈവൻ ടോണും ലഭിക്കും. ശരീരത്തിൽ നിന്നും വിഷാംശം നീക്കം ചെയ്ത് ചർമത്തെ ആരോഗ്യകരമാക്കി വയ്ക്കാനും ഇത് നല്ലതാണ്.  ആഴ്ച്ചയിൽ 4–5 തവണ കുടിക്കാം. 

4. ചെമ്പരത്തിച്ചായ

പാടുകളും ചുളിവുകളും കുറച്ച് ചർമത്തെ ദൃഢമാക്കി വയ്ക്കാൻ ചെമ്പരത്തിച്ചായ കൊണ്ട് സാധിക്കും. പ്രകൃതിദത്തമായി തന്നെ ഇത് മൃതകോശങ്ങളെ നീക്കി പുതുമ നൽകും. കൂടാതെ മുഖക്കുരുവും മറ്റും കുറച്ച് ചർമത്തിനാകെ നല്ല തിളക്കവും ഊർജ്ജവും പ്രധാനം ചെയ്യും. വരണ്ട ചർമക്കാരുടെ ചർമത്തെ ഇത് മോയസ്ചുറൈസ് ചെയ്ത് ജലാംശം നിലനിർത്തി സുന്ദരമാക്കി വയ്ക്കാനും സഹായിക്കും.

5. തണ്ണിമത്തൻ ജ്യൂസ്

ചർമത്തിനാവശ്യമുള്ള ജലാംശം നൽകി തിളക്കവും യുവത്വവും പ്രധാനം ചെയ്യും. സുര്യപ്രകാശം കൊണ്ടും മറ്റും കേടുപറ്റിയ ചർമം റിപെയർ ചെയ്ത് പഴയ പടിയാക്കാൻ തണ്ണിമത്തൻ ജ്യൂസ് വളരെ ഉപകാരപ്രദമാണ്. സ്ഥിരമായി കഴിക്കുന്നത് ചർമത്തിന്റെ ടോൺ മെച്ചപ്പെടുത്തും.. ചർമത്തിലെ എണ്ണമയം മിതമായി നിലനിർത്താനും ഇത് സഹായകമാണ്. ജ്യൂസ് കുടിക്കുമ്പോൾ പഞ്ചസാരയിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

6. സ്ട്രോബറി സ്മൂത്തി

മുഖക്കുരുവുണ്ടാക്കുന്ന അമിതമായ എണ്ണ നിയന്ത്രിക്കാൻ ഇത് സ്ഥിരമായി കുടിക്കുന്നത് ഉപകാരപ്പെടും.. സൂര്യപ്രകാശത്തിൽ നിന്നുമുള്ള യു–വി രശ്മികൾ ചർമത്തിനുണ്ടാക്കുന്ന ചെറുതകരാറുകൾ പരിഹരിച്ച് ചർമം ആരോഗ്യകരമാക്കി വയ്ക്കാൻ ഇതു സഹായിക്കും.. പഞ്ചസാര ചേർക്കാതെ പാലും ഫ്രഷ് സ്ട്രോബറിയും ചേർത്തടിച്ച് സ്മൂതിയാക്കി കുടിക്കുന്നതാണ് ചർമത്തിന് ഉത്തമം.

English Summary:

Achieve naturally radiant and healthy skin with the power of six red drinks that nourish from within. These beverages offer a natural glow and vitality that makeup cannot replicate.