ഓറഞ്ചു കഴിച്ച് ആരോഗ്യം നേടാം തൊലി കൊണ്ട് സൗന്ദര്യവും: തയ്യാറാക്കാം പാക്കുകളും ടോണറും Unlock the Beauty Secrets of Orange Peels: 5 Amazing Skincare & Haircare Uses
ഓറഞ്ചു കഴിച്ചിട്ട് ആ തൊലി എന്തു ചെയ്യും? കളയുമെന്നാണോ ഉത്തരം? എന്നാൽ ഇനിയുള്ളവ അലക്ഷ്യമായി കളയാതെ സൂക്ഷിക്കാം. വലിയ വില കൊടുത്തു പുറത്തു ന്നു വാങ്ങുന്ന സൗന്ദര്യ പാക്കുകളും ടോണറും വരെ പാഴ് വസ്തു എന്നു കരുതി കളഞ്ഞിരുന്ന ഈ തൊലി കൊണ്ടുണ്ടാക്കിയെടുക്കാം. ഫലം തിന്നിട്ട് നമ്മൾ പാഴാക്കി കളയുന്ന ഓറഞ്ചിന്റെ

ഓറഞ്ചു കഴിച്ചിട്ട് ആ തൊലി എന്തു ചെയ്യും? കളയുമെന്നാണോ ഉത്തരം? എന്നാൽ ഇനിയുള്ളവ അലക്ഷ്യമായി കളയാതെ സൂക്ഷിക്കാം. വലിയ വില കൊടുത്തു പുറത്തു ന്നു വാങ്ങുന്ന സൗന്ദര്യ പാക്കുകളും ടോണറും വരെ പാഴ് വസ്തു എന്നു കരുതി കളഞ്ഞിരുന്ന ഈ തൊലി കൊണ്ടുണ്ടാക്കിയെടുക്കാം.
ഫലം തിന്നിട്ട് നമ്മൾ പാഴാക്കി കളയുന്ന ഓറഞ്ചിന്റെ തൊലിയിൽ വൈറ്റമിൻ സി, ആന്റീ ഓക്സിഡന്റുകൾ എന്നിവ ധാരളമടിങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ചർമത്തിനു തിളക്കവും ഉണർവും നൽകാനുള്ള കഴിവുണ്ട്.
ഓറഞ്ചു തൊലി കൊണ്ട് ചെയ്യാവുന്ന അഞ്ചു സൗന്ദര്യസംരക്ഷണ രീതികൾ നോക്കാം...
1. ഓറഞ്ച് പീൽ പൗഡർ ഫെയിസ് മാസ്ക്
ഓറഞ്ചു തൊലി വെയിലത്തു വച്ച് ഉണക്കിയെടുക്കുക.. എന്നിട്ട് ഇത് നന്നായി പൊടിച്ചെടുക്കാം.. ചെറുചൂടൊടെ തന്നെയിരിക്കുമ്പോൾ പൊടിച്ചാൽ നന്നായി പൊടിയായി കിട്ടും. ഈ പൊടി വായു കടക്കാത്ത കുപ്പിയിലടുച്ചു സൂക്ഷിച്ചാൽ ഇത് മാസങ്ങളോളം കേടുകൂടാത സൂക്ഷിക്കാം.
ഇതിൽ നിന്ന് ആവശ്യത്തിന് പൊടി എടുത്ത് അതിലേക്ക് തൈരോ തേനോ ചേർത്ത് കുഴമ്പു പരുവത്തിലാക്കാം.. മുഖം നന്നായി കഴുകിയൊപ്പിയ ശേഷം ഇതു മുഖത്തിട്ടിരിക്കാം. 15–20 മിനിറ്റിനു ശേഷം കഴുകിക്കളയാം.
ഇത് മുഖത്തെ കരുവാളിപ്പ് അകറ്റി ചർമത്തെ തെളിമയുള്ളതാക്കും. മുഖക്കുരു മാറ്റി ചർമത്തിന്റെ ടോൺ തുല്യമാക്കി വയ്ക്കും.
2. അഴുക്കു മാറാൻ ബോഡി സ്ക്രബ്
ഒരു പാത്രത്തിൽ കുറച്ച് ഓറഞ്ച് തൊലിയുടെ പൊടിയെടുത്തു വയ്ക്കാം. അതിലേക്ക് അൽപം പഞ്ചസാരയും ഓലീവ് എണ്ണയും ചേർത്തിളക്കി ഒരു സ്ക്രബ് ആക്കി വയ്ക്കാം.. ഇതുകൊണ്ട് കുളിക്കും മുൻപേ മേലും മുഖവും ഒക്കെ സ്ക്രബ് ചെയ്യാം.
മൃതകോശങളേയും അഴുക്കും മറ്റും മാറ്റി ചർമത്തെ മൃദുലമാക്കി മാറ്റാനുള്ള കഴിവിതിനുണ്ട്.
3. ഓറഞ്ച് തൊലി കൊണ്ട് ടോണർ
ഒരു പാത്രം ശുദ്ധീകരിച്ച വെള്ളത്തിൽകുറച്ച് ഉണക്കിയ ഓറഞ്ച് തൊലി ഇട്ടു വയ്ക്കുക. രണ്ടു മൂന്നു ദിവസത്തിനു ശേഷം ഇത് അരിച്ച് ആ വെള്ളം എടുത്ത് സ്പ്രേ ബോട്ടിലിൽ വയ്ക്കാം. ഇത് ഇടയ്ക്ക് ടോണർ പോലെ മുഖത്തേക്ക് സ്പ്രേ ചെയ്യാം. ചർമത്തിലെ സുക്ഷിരങ്ങൾ അടയ്ക്കാൻ ഉപകരിക്കും..
4. ഓറഞ്ച് പീൽ കൊണ്ട് എണ്ണ
വൃത്തിയുള്ളൊരു ഗ്ലാസ് കുപ്പിയിലേക്ക് ഉണക്കിയ ഓറഞ്ച് പീലുകൾ ഇടാം. ഇതിലേക്ക് നിങ്ങൾക്കിണങ്ങുന്ന ഒരു എണ്ണ ഒഴിക്കാം(ബദാം എണ്ണ, ജോജുബാ ഓയിൽ തുടങ്ങിയവ). ഇത് തണുപ്പും ഇരുട്ടുമുള്ളിടത്ത് കുറച്ചു ആഴച്ചത്തേക്കു വയ്ക്കാം. എന്നിട്ട് എണ്ണ അരിച്ചെടുത്ത് മുഖത്തും കൈകാലിലും മസാജ് ഓയിൽ ആയി ഉപയോഗിക്കാം.
5. ഹെയർ സ്പ്രേ
ഉണങ്ങിയ ഓറഞ്ച് തൊലി ശുദ്ധമായ വെള്ളത്തിലിട്ടു തിളപ്പിക്കുക. ഈ വെള്ളം തണുത്ത് കഴിയുമ്പോൾ മറ്റൊരു സ്പ്രേ കുപ്പിയിലാക്കം.. ഷാംപൂ ഒക്കെ ചെയ്തു കഴിഞ്ഞ് ഇതു മുടിയിലേക്ക് ഇട്ടു കൊടുക്കാം. മുടിക്ക് നല്ല കണ്ടീഷനിങ്ങ് ലഭിക്കും ഒപ്പം നല്ല മണവും.
അലർജിയില്ലെന്ന് ഉറപ്പിക്കാൻ കൈത്തണ്ടയുടെ ഉള്ളിലായി ചെറിയൊരിടത്ത് തേച്ചു നോക്കി പ്രശ്നങ്ങളില്ലെന്ന് ഉറപ്പിക്കുക.