ആരോഗ്യകരമായ ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട വൈറ്റമിനുകളിലൊന്നാണ് വൈറ്റമിന്‍ സി. രോഗപ്രതിരോധശേഷി കൂട്ടാന്‍ മാത്രമല്ല പല തരത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും പ്രധാന പരിഹാരമാണ് വൈറ്റമിന്‍ സി. ഹോളി ഗ്രെയ്ൽ സ്കിൻകെയർ ചേരുവകളിലൊന്നായി അറിയപ്പെടുന്ന വൈറ്റമിൻ സി ചർമത്തിന് അദ്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ

ആരോഗ്യകരമായ ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട വൈറ്റമിനുകളിലൊന്നാണ് വൈറ്റമിന്‍ സി. രോഗപ്രതിരോധശേഷി കൂട്ടാന്‍ മാത്രമല്ല പല തരത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും പ്രധാന പരിഹാരമാണ് വൈറ്റമിന്‍ സി. ഹോളി ഗ്രെയ്ൽ സ്കിൻകെയർ ചേരുവകളിലൊന്നായി അറിയപ്പെടുന്ന വൈറ്റമിൻ സി ചർമത്തിന് അദ്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും. 

ഒരു പ്രായം കഴിഞ്ഞാല്‍ വാർധക്യത്തിന്റെ ലക്ഷണങ്ങളായി മുഖത്ത് പാടുകളും ചുളിവുകളുമൊക്കെ വരാറുണ്ട്. പലരെയും അലട്ടുന്ന പ്രശ്‌നമാണിത്. വാര്‍ധക്യത്തെ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലെങ്കിലും ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയും. വൈറ്റമിന്‍ സി ശരീരത്തിലെ കൊളാജന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ADVERTISEMENT

ചർമത്തിന് തിളക്കവും തെളിച്ചവും നൽകുന്ന ആന്റി ഓക്സിഡന്റ് ആണ് വൈറ്റമിൻ സി. അതുകൊണ്ടുതന്നെ മുഖത്ത് വൈറ്റമിൻ സി സിറം ഉപയോഗിച്ചാൽ പലതുണ്ട് ഗുണം. സീറമായും ക്രീമായും ഇവ വിപണിയിലുണ്ട്. പക്ഷേ, ഇതെല്ലാവർക്കും ചേരണമെന്നില്ല. ഉപയോഗിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. 

∙ എക്സിമ, റൊസേഷ്യ, വളരെ വരണ്ടതോ സെൻസിറ്റീവോ ആയ ചർമം, വലുപ്പമുള്ള പഴുത്ത മുഖക്കുരുക്കൾ എന്നിവയുള്ളവർക്ക് വൈറ്റമിൻ സി ഇണങ്ങിയേക്കില്ല. 

ADVERTISEMENT

∙ വൈറ്റമിൻ സി ഉപയോഗിച്ചശേഷം ചർമത്തിൽ ചുവപ്പോ തടിപ്പോ ചൊറിച്ചിലോ വരുന്നുണ്ടെങ്കിൽ വൈറ്റമിൻ സി ഉപയോഗം നിർത്തുക. 

∙ മോണിങ് സ്കിൻ കെയർ റുട്ടീനിന്റെ ഭാഗമാണ് വൈറ്റമിൻ സി. ഇതിനു പകരം ഉപയോഗിക്കാവുന്ന സീറം വേറെയുണ്ട്. നിയാസിനമൈഡ് ഒരു ഉദാഹരണമാണ്. 

ADVERTISEMENT

∙ സൂര്യപ്രകാശമേറ്റാൽ വൈറ്റമിൻ സി ഓക്സിഡൈസ്ഡ് ആകും. നിറമില്ലാത്തതോ ഇളം മഞ്ഞ നിറമോ ഉള്ള വൈറ്റമിൻ സി സീറം ഓക്സിഡൈസ് ആകുമ്പോൾ ഡാര്‍ക് ബ്രൗൺ നിറമാകും. നിറം മാറിയാൽ വൈറ്റമിൻ സി ഉപയോഗിക്കുകയേ അരുത്. ഇതു ചർമത്തെ അസ്വസ്ഥമാക്കും.

എയർ ടൈറ്റ് ആയ കടും നിറത്തിലുള്ള കുപ്പിയിൽ ലഭിക്കുന്ന വൈറ്റമിൻ സി സീറം വാങ്ങാം. ഉപയോഗശേഷം മുറുക്കി അടച്ച് സൂര്യപ്രകാശമേൽക്കാതെ വയ്ക്കാനും  ഓർക്കുക. 

∙ മികച്ച ബ്രാൻഡിലുള്ള നല്ല രീതിയിൽ ക്രമപ്പെടുത്തിയ വൈറ്റമിൻ സി വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

Unlocking Youthful Skin: How Vitamin C Works:

Vitamin C is a vital nutrient for a healthy body, offering immune-boosting properties and remarkable benefits for various skin concerns. This powerful antioxidant helps increase collagen production, reducing the appearance of aging signs like blemishes and wrinkles, and promotes a radiant complexion.

ADVERTISEMENT