ചർമ സംരക്ഷണത്തിൽ ഏറ്റവും പ്രധാനമാണ് ക്ലെൻസിങ്. ചർമത്തിലെ അഴുക്ക്, ബാക്ടീരിയ, വിയർപ്പ്, എണ്ണ എന്നിവ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. മുഖം വൃത്തിയാക്കാൻ വിവിധ ബ്രാൻഡുകളുടെ ഫെയ്സ് വാഷുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ നമ്മുടെ ചര്‍മ്മത്തിനു

ചർമ സംരക്ഷണത്തിൽ ഏറ്റവും പ്രധാനമാണ് ക്ലെൻസിങ്. ചർമത്തിലെ അഴുക്ക്, ബാക്ടീരിയ, വിയർപ്പ്, എണ്ണ എന്നിവ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. മുഖം വൃത്തിയാക്കാൻ വിവിധ ബ്രാൻഡുകളുടെ ഫെയ്സ് വാഷുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ നമ്മുടെ ചര്‍മ്മത്തിനു അനുയോജ്യമായ ഫെയ്സ് വാഷ് തിരഞ്ഞെടുക്കേണ്ടതുണ്ട്. 

ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ 

ADVERTISEMENT

∙ പൊടിയും അഴുക്കും നീക്കി മുഖം വൃത്തിയാക്കാൻ സോപ്പ് അല്ല ഫെയ്സ് വാഷ് ആണ് ഉപയോഗിക്കേണ്ടത്. ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.

∙ എണ്ണമയമുള്ള ചർമക്കാർക്ക് ഫോം രൂപത്തിലുള്ള ഫെയ്സ് വാഷും കോംബിനേഷൻ ചർമമുള്ളവർക്കു ജെൽ രൂപത്തിലുള്ളവയും വരണ്ട ചർമമുള്ളവർക്ക് ക്രീമി ഫെയ്സ്‌വാഷുമാണ് പൊതുവേ ഇണങ്ങുക. എന്നിരുന്നാലും ഓരോരുത്തരുടെയും ചർമപ്രശ്നങ്ങൾ അനുസരിച്ചു മാറ്റം വരാം.

ADVERTISEMENT

∙ ആക്ടീവ് ഇൻഗ്രീഡിയന്റ്സ് അടങ്ങിയ ഫെയ്സ് വാഷുകളുമുണ്ട്. അ തിൽ എഎച്ച്എ, ബിഎച്ച്എ അടങ്ങി യവ എണ്ണമയമുള്ള ചർമക്കാർക്കും കോംബിനേഷൻ ചർമക്കാർക്കുമാണു കൂടുതൽ ഇണങ്ങുക. വരണ്ട ചർമമുള്ളവർ എഎച്ച്എ, ബിഎച്ച്എ അടങ്ങിയ ഫെയസ്‌വാഷ് ഉപയോഗിക്കാത്തതാണ് നല്ലത്.

∙ സെറമൈഡ്സ്, ഗ്ലിസറിൻ, ഹയലറൂണിക് ആസിഡ് എന്നിവയടങ്ങിയ ഫെയ്സ്‌വാഷുകൾ വരണ്ട ചർമക്കാർക്കു യോജിച്ചതാണ്. 

ADVERTISEMENT

∙ ദിവസം രണ്ടു തവണ ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകണം. അമിതമായ എണ്ണമയം അ ലട്ടുന്നുവെങ്കിൽ വൈകുന്നേരം ഒരു തവണ കൂടി മുഖം കഴുകാം. വീര്യം കുറഞ്ഞ ഫെയ്സ് വാഷ് ഉപയോഗിക്കാനും ഓർക്കുക.

∙ ചർമം വല്ലാതെ വരണ്ടതാണെങ്കിൽ രാത്രി മാത്രം ഫെയ്സ് വാഷ് ഉപയോഗിക്കുക. രാവിലെ വെള്ളം മാത്രമുപയോഗിച്ചു മുഖം കഴുകി വൃത്തിയാക്കുക.

Choosing the Best Face Wash for Your Skin Type:

Choosing the right face wash is crucial for maintaining healthy skin by removing dirt, bacteria, sweat, and oil, thus preventing issues like acne. Understanding your skin type and looking for specific ingredients like AHAs, BHAs, ceramides, glycerin, and hyaluronic acid will help you select the most suitable cleanser for your needs.

ADVERTISEMENT