ചർമപ്രശ്നങ്ങൾ വന്നാൽ ആദ്യം ചിന്തിക്കുക പ്രകൃതിദത്തമായി അവയെങ്ങനെ പരിഹരിക്കാമെന്നാണ്. മുഖക്കുരുവിൽ തുളസിയില അരച്ചിട്ടാലോ, കരിവാളിപ്പകറ്റാൻ കടലമാവു തേച്ചു കുളിച്ചാലോ പ്രശ്നം മായ്ക്കാനാകുമോ എന്നു പരീക്ഷിക്കാൻ നമുക്കു ടെൻഷനും ഇല്ല. നാച്ചുറലായതിനാൽ, പാർശ്വഫലങ്ങൾ രൂക്ഷമാകില്ലല്ലോ എന്ന ചിന്ത തന്നെ കാരണം.

ചർമപ്രശ്നങ്ങൾ വന്നാൽ ആദ്യം ചിന്തിക്കുക പ്രകൃതിദത്തമായി അവയെങ്ങനെ പരിഹരിക്കാമെന്നാണ്. മുഖക്കുരുവിൽ തുളസിയില അരച്ചിട്ടാലോ, കരിവാളിപ്പകറ്റാൻ കടലമാവു തേച്ചു കുളിച്ചാലോ പ്രശ്നം മായ്ക്കാനാകുമോ എന്നു പരീക്ഷിക്കാൻ നമുക്കു ടെൻഷനും ഇല്ല. നാച്ചുറലായതിനാൽ, പാർശ്വഫലങ്ങൾ രൂക്ഷമാകില്ലല്ലോ എന്ന ചിന്ത തന്നെ കാരണം.

ചർമപ്രശ്നങ്ങൾ വന്നാൽ ആദ്യം ചിന്തിക്കുക പ്രകൃതിദത്തമായി അവയെങ്ങനെ പരിഹരിക്കാമെന്നാണ്. മുഖക്കുരുവിൽ തുളസിയില അരച്ചിട്ടാലോ, കരിവാളിപ്പകറ്റാൻ കടലമാവു തേച്ചു കുളിച്ചാലോ പ്രശ്നം മായ്ക്കാനാകുമോ എന്നു പരീക്ഷിക്കാൻ നമുക്കു ടെൻഷനും ഇല്ല. നാച്ചുറലായതിനാൽ, പാർശ്വഫലങ്ങൾ രൂക്ഷമാകില്ലല്ലോ എന്ന ചിന്ത തന്നെ കാരണം.

ചർമപ്രശ്നങ്ങൾ വന്നാൽ ആദ്യം ചിന്തിക്കുക പ്രകൃതിദത്തമായി അവയെങ്ങനെ പരിഹരിക്കാമെന്നാണ്. മുഖക്കുരുവിൽ തുളസിയില അരച്ചിട്ടാലോ, കരിവാളിപ്പകറ്റാൻ കടലമാവു തേച്ചു കുളിച്ചാലോ പ്രശ്നം മായ്ക്കാനാകുമോ എന്നു പരീക്ഷിക്കാൻ നമുക്കു ടെൻഷനും ഇല്ല. നാച്ചുറലായതിനാൽ, പാർശ്വഫലങ്ങൾ രൂക്ഷമാകില്ലല്ലോ എന്ന ചിന്ത തന്നെ കാരണം. മുഖസൗന്ദര്യത്തെ അലട്ടുന്ന പലവിധ പ്രശ്നങ്ങൾക്കും എളുപ്പത്തിൽ കണ്ടെത്താവുന്ന പരിഹാരമുണ്ട് ആയുർവേദത്തിൽ. ആയുർവേദം നിർദേശിക്കുന്ന അധികം ചേരുവകൾ വേണ്ടാത്ത പറയുന്ന പ്രതിവിധിയും ഫെയ്സ്പാക്കുകളും അറിയാം.

മുഖക്കുരു മായ്ക്കാം

ADVERTISEMENT

∙ എണ്ണമയമുള്ള ചർമക്കാരെയാണു മുഖക്കുരു അധികമായി അലട്ടുന്നത്. മുഖം വൃത്തിയായി സൂക്ഷിക്കുക എന്നതാണു മുഖക്കുരുവിനെ അകറ്റിനിർത്താനുള്ള പ്ര ധാന മാർഗം. 

മുഖത്ത് ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കണം. ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുന്നതു നല്ലതാണ്. 

ADVERTISEMENT

∙ വെള്ളം ധാരാളം കുടിക്കണം. വറുത്തതും പൊരിച്ചതും ഒഴിവാക്കി പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ധാ രാളം കഴിക്കാം. ഇവയിൽ ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിന്റെ ആരോഗ്യവും മെച്ചപ്പെടും.

∙ വ്യായാമം പതിവാക്കിയാൽ ശരീരം വിയർക്കും. വിയർപ്പിലൂടെ ശരീരത്തിലെ മാലിന്യം  പുറന്തള്ളാനാകും. അങ്ങനെ ചർമം റിഫ്രഷ് ആകും. ജിമ്മിൽ പോ കാ ൻ മടിയാണെങ്കിൽ സൈക്ലിങ്, സ്കിപ്പിങ്, നട ത്തം എന്നിങ്ങനെയുള്ളവ ചെയ്യാം.  

ADVERTISEMENT

∙ മുഖക്കുരുവിന്റെ കാരണമറിഞ്ഞാണു ചികിത്സ വേണ്ടത്. ഹോർമോൺ സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമായും മുഖക്കുരു വരാം. അതിനാൽ മുഖക്കുരു അധികമായി ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ ‍ഡോക്ടറെ കാണുക.

∙∙  ആരിവേപ്പില അരച്ചതും തേനും സമം ചേർത്തു മുഖത്തു പുരട്ടുന്നത് മുഖക്കുരുവിന് എതിരെയുള്ള നല്ല മരുന്നാണ്. ആരിവേപ്പിലയും പച്ചമ‍ഞ്ഞളും അരച്ചു മുഖക്കുരുവുള്ള ഭാഗങ്ങളിൽ പുരട്ടുകയും ചെയ്യാം. ഇവയിലേതും  പുരട്ടി ഉണങ്ങുമ്പോൾ കഴുകുക.

∙∙ ഒരു ചെറിയ സ്പൂൺ ഏലാദിചൂർണം പുളിച്ച തൈരു ചേർത്തു പേസ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയുന്നതു മുഖക്കുരു അകറ്റാൻ സഹായിക്കും.

കരിവാളിപ്പു മായ്ക്കാൻ

∙ ചിലർക്കു ദീർഘസമയം വെയിലേറ്റാലാകും മുഖത്തു കരിവാളിപ്പു വരിക. ചിലർക്കാകട്ടെ കാറിനുള്ളിൽ ഇരിക്കുമ്പോൾ വിൻഡോ ഗ്ലാസ്സിലൂടെ പാളി വരുന്ന സൂര്യപ്രകാശമേറ്റാൽ പോലും സൺടാൻ വരാം. അതിനാൽ ചർമപ്രകൃതം മനസ്സിലാക്കി കരുതലെടുക്കുക.

∙ രാവിലെ എട്ടിനും വൈകിട്ട് മൂന്നിനും ഇടയിൽ വെയിലേൽക്കാതെ ശ്രദ്ധിക്കുക, പുറത്തു പോകുമ്പോൾ കുട ചൂടുക, ടൂ വീലർ ഓടിക്കുമ്പോൾ കൈമൂടുന്ന ഗ്ലൗസ് ധരിക്കുക തുടങ്ങി സൂര്യപ്രകാശത്തിൽ നിന്നു ചർമത്തിനു കവചം തീർക്കാനുള്ള വഴികൾ തേടണം.

∙∙ മഞ്ഞൾ അടങ്ങിയിട്ടുള്ള നാൽപാമരാദി എണ്ണ കരിവാളിപ്പ് അ കറ്റാനും ചർമകാന്തി വർധിപ്പിക്കാനും വളരെ നല്ലതാണ്. മുഖത്തും ശ രീരത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

∙∙ ഏലാദി ചൂർണം നാരങ്ങാനീരു ചേർത്തു കുഴമ്പു രൂപത്തിലാക്കി പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകാം. കരിവാളിപ്പ് അകറ്റാൻ വളരെ നല്ലതാണ്.

∙∙ ഒരു ചെറിയ സ്പൂൺ വീതം പുളിച്ച തൈരും തക്കാളി നീരും യോജിപ്പിച്ച് കരിവാളിപ്പുള്ളപ്പോൾ പുരട്ടാം. പുളി ര സമുള്ള തൈരും തക്കാളിയും സ്വഭാവികനിറം മെച്ചപ്പെടു ത്താൻ സഹായിക്കും.

കണ്ണിനു ചുറ്റിനും ചുണ്ടിലുമുള്ള കറുപ്പുനിറം

∙ കണ്ണിനു ചുറ്റും കറുപ്പുള്ളവരുടെ എണ്ണം കൂടിവരുന്നതിനു പിന്നിൽ മാറിയ കാലത്തിന്റെ തെറ്റായ ജീവിതശൈലി ത ന്നെയാണ് വില്ലൻ. 

എട്ടു മണിക്കൂർ നന്നായി ഉറങ്ങണം. ഉറക്കമിളച്ചിരുന്നു മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഏറെ വൈകി ലാ പ്ടോപ്പിൽ ജോലി ചെയ്യുന്നതും കണ്ണുകളെ ആയാസപ്പെടുത്തുന്നുണ്ട്. സ്ക്രീൻ ഉപയോഗം കുറയ്ക്കു ന്നതു കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാൻ സഹായിക്കും.

അയൺ ഡെഫിഷൻസി മൂലമുണ്ടാകുന്ന വിളർച്ച കാ ര ണം കണ്ണിനു ചുറ്റും കറുപ്പു വരാം. അതിനാൽ കണ്ണിനു ചു റ്റും  കറുപ്പു വന്നാൽ താൽക്കാലിക  പരിഹാരമല്ല തേടേണ്ടത്. ‍ഡോക്ടറെ കണ്ടു ജീവിതശൈലി ശരിയാക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ ചികിത്സയും തേടുക.

∙ കണ്ണിനു വേണ്ടിയുള്ള വ്യായാമങ്ങൾ ചെയ്യുന്നതു കണ്ണിനും ചുറ്റുമുള്ള പേശികൾക്കും ഉന്മേഷം നൽകും. കണ്ണിനു ചുറ്റും കറുപ്പും ചുളിവുകളും വരുന്നത് തടയുകയും ചെയ്യും.

∙∙ ത്രിഫലപ്പൊടി വെള്ളത്തിലിട്ടു തിളപ്പിച്ചതിനുശേഷം ഇതിൽ ഒാരോ കഷണം കോട്ടൻ തുണി മുക്കി കണ്ണിനു മു കളിൽ വയ്ക്കാം. 10 മിനിറ്റിനുശേഷം ഈ തുണി മാറ്റി ക ണ്ണു കഴുകാം.

∙∙ രക്തചന്ദനമോ ചന്ദനപ്പൊടിയോ റോസ് വാട്ടറിൽ കുഴ ച്ചു കണ്ണിനു ചുറ്റും പുരട്ടി 15 മിനിറ്റിനുശേഷം കഴുകുന്നതു കണ്ണിനടിയിലെ കറുപ്പ് അകറ്റും. 

∙ ചുണ്ടുകളിലുണ്ടാകുന്ന കരിവാളിപ്പു ചികിത്സിക്കേണ്ടതും കാരണം കണ്ടെത്തിയ ശേഷമാണ്. ശരീരത്തിൽ വേണ്ടവിധം ജലാംശം ഇല്ലാത്തതു ചുണ്ടുകളെ വരണ്ടതാക്കും. നിറം കെടു ത്തുകയും ചെയ്യും. വൈറ്റമിൻ ബി 12 കുറവാണെങ്കിലും ചു ണ്ടിനു കരിവാളിപ്പു വരാം. 

∙∙ നാരങ്ങാനീരും പഞ്ചസാരയും ചേർത്തു മൃദുവായി മസാ ജ് ചെയ്തു കഴുകിയശേഷം അൽപം ഗ്ലിസറിൻ പുരട്ടുന്നതു ചുണ്ടിന്റെ കരിവാളിപ്പ് കുറയ്ക്കും.

∙∙ ചുണ്ടിൽ തേൻ പുരട്ടുന്നതു നല്ലതാണെങ്കിലും ചിലരിൽ കരിവാളിപ്പു കൂടുന്നതായും കാണാറുണ്ട്. 

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, മോഡൽ : അരുന്ധതി നടരാജ്, വിവരങ്ങൾക്കു കടപ്പാട് : ഡോ. കെ. മാലിനി, മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ഹോസ്പിറ്റൽ, ചെറുകുന്ന്, കണ്ണൂർ    

Ayurvedic Remedies for Skin Tan:

Ayurveda offers natural solutions for common skin problems like acne and dark spots, utilizing easily available ingredients. This article explores simple Ayurvedic remedies and face packs to enhance facial beauty and address skin concerns effectively.

ADVERTISEMENT