‘മുഖക്കുരു നീങ്ങും, കറുത്തപാടുകൾ മായും...’; അഴകു കൂട്ടാന്‍ കുഴമ്പു രൂപത്തില്‍ പപ്പായ മാസ്ക് Unlock Radiant Skin with Papaya Face Masks
വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ് പപ്പായ. മുടി വളർച്ചയ്ക്ക് പ്രതിവിധിയായി ഏറെക്കാലമായി പപ്പായ ഉപയോഗിച്ചു വരുന്നു. എന്നാൽ പച്ചയോ, പഴുത്തതോ ആയ പപ്പായയിൽ ഏതാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിൽ പല ആശയക്കുഴപ്പങ്ങളുമുണ്ട്. പപ്പായ കൊണ്ടുള്ള ഫെയ്സ് മാസ്കുകള്‍ പരിചയപ്പെടാം. ∙ അരക്കപ്പ്

വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ് പപ്പായ. മുടി വളർച്ചയ്ക്ക് പ്രതിവിധിയായി ഏറെക്കാലമായി പപ്പായ ഉപയോഗിച്ചു വരുന്നു. എന്നാൽ പച്ചയോ, പഴുത്തതോ ആയ പപ്പായയിൽ ഏതാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിൽ പല ആശയക്കുഴപ്പങ്ങളുമുണ്ട്. പപ്പായ കൊണ്ടുള്ള ഫെയ്സ് മാസ്കുകള്‍ പരിചയപ്പെടാം.
∙ അരക്കപ്പ് പഴുത്ത പപ്പായ, അര കപ്പ് വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി കുഴമ്പു രൂപത്തിലാക്കുക. തല നന്നായി നനച്ചശേഷം ഈ മാസ്ക് തലയിൽ പുരട്ടി അര മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകുക. മുടിക്കു കരുത്തും മിനുസവും നൽകാൻ ഈ മാസ്ക് ഉത്തമമാണ്.
∙ അരക്കപ്പ് പഴുത്ത പപ്പായ, രണ്ടു ചെറിയ സ്പൂൺ പാൽ, ഒരു വലിയ സ്പൂണ്‍ തേൻ എന്നിവ ചേർത്തിളക്കി മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ചർമത്തെ മൃദുലമാക്കാൻ ഈ മാസ്ക് സഹായിക്കും.
∙ അര കപ്പ് പഴുത്ത പപ്പായയിലേക്ക് ഒരു ചെറിയ സ്പൂൺ വീതം തേനും നാരങ്ങാനീരും ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അൽപം മുൾട്ടാണി മിട്ടി കൂടി ചേർത്തു മുഖത്തു പുരട്ടാം. പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. ആഴ്ചയിലൊരിക്കൽ ഈ മാസ്ക് ഉപയോഗിച്ചാൽ മുഖക്കുരു നീങ്ങും, പാടുകൾ മായും.
∙ ചർമാരോഗ്യം നിലനിർത്താൻ അരക്കപ്പ് പഴുത്ത പപ്പായയും ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തു കുഴമ്പാക്കി പുരട്ടാം. ഇതു പൂർണമായി ഉണങ്ങിയശേഷം വെള്ളംതൊട്ടു പതുക്കെ സ്ക്രബ് ചെയ്യാം. ശേഷം തണുത്തവെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ ഒരിക്കൽ ഈ മാസ്ക് ഇടുക.
∙ മുടി വളർച്ചയ്ക്ക് പഴുത്ത പപ്പായ അരച്ച് അതിൽ അല്പം തേനോ തൈരോ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക, തുടർന്ന് ചെറുചൂടു വെള്ളത്തിൽ കഴുകുക.