‘മുട്ടയുടെ വെള്ളയ്ക്കൊപ്പം റോസാപ്പൂവിതൾ അരച്ചത്...’: 40 കഴിഞ്ഞാലും മുഖത്തിന് മിനുമിനുപ്പും തിളക്കവും കൂടും... Natural Face Packs for Youthful Skin in Your 40s
നാൽപ്പതുകളിൽ ചർമ്മത്തിൽ ചെറിയ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണെന്നും, ഇത് സൗന്ദര്യത്തിന് വെല്ലുവിളിയാകാമെന്നും ലേഖനം പറയുന്നു. നാല്പത് വയസ്സിനു ശേഷം ചർമ്മ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. അഴുക്കില്ലാത്തതും വരൾച്ചയില്ലാത്തതുമായ ചർമ്മമാണ് പ്രധാനമെന്നും, ദിവസവും മോയ്സ്ചറൈസർ ഉപയോഗിക്കണമെന്നും കെമിക്കൽ ചേർന്ന ബ്ലീച്ചും ഫേഷ്യലും ഒഴിവാക്കണമെന്നും ലേഖനം നിർദ്ദേശിക്കുന്നു. ലേഖനം കൂടാതെ, ചർമ്മത്തിന് തിളക്കവും മിനുസവും നൽകുന്നതിനായി പഴങ്ങൾ, തേൻ, ഗ്ലിസറിൻ, മുട്ടയുടെ വെള്ള, വെള്ളരിക്ക, തൈര്, ഓട്സ്, ഉരുളക്കിഴങ്ങ്, ആപ്പിൾ, നാരങ്ങാനീര്, കടലമാവ്, പപ്പായ, തക്കാളി നീര്, റോസാപ്പൂവിതൾ, ആൽമണ്ട് ഓയിൽ, പാൽ എന്നിവ ഉപയോഗിച്ചുള്ള ഫേഷ്യൽ പാക്കുകളും ലേഖനം പരിചയപ്പെടുത്തുന്നു.

ചർമത്തില്‍ ചെറിയ വരകള്‍ പോലെ ചുളിവുകൾ വന്നു തുടങ്ങുന്ന പ്രായമാണ് നാൽപതുകൾ. അതുവരെ സ്കിൻ ടൈറ്റ് ആയിരുന്നവർക്ക് ചിരിക്കുമ്പോഴും മറ്റും മുഖത്ത് ചെറിയ ചുളിവുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. കവിൾ ഭാഗങ്ങളിലും നെറ്റിയിലുമെല്ലാം കാണുന്ന ഈ കുഞ്ഞുവരകള്‍ സൗന്ദര്യത്തിന് ഭീഷണിയാണ്.
40 വയസു വരെ വലിയ ചര്‍മ പരിരക്ഷയൊന്നും നൽകിയില്ലെങ്കിലും വലിയ സൗന്ദര്യ പ്രശ്നങ്ങൾ ഇല്ലാതെ കടന്നു പോകും. എന്നാല്‍ നാൽപതുകളിലെ സ്ഥിതി അതല്ല. നല്ല സ്കിൻ കെയർ കൊടുത്തില്ലെങ്കിൽ സൗന്ദര്യപ്രശ്നങ്ങളുണ്ടാകും. അഴുക്കില്ലാത്ത ചര്‍മ്മമാണ് ആദ്യം വേണ്ടത്. സ്കിൻ ഡ്രൈ ആകാതെ സൂക്ഷിക്കണം. അതിനു ദിവസവും മോയിസ്ചറൈസർ പുരട്ടണം. കെമിക്കൽ ചേർത്തുള്ള ബ്ലീച്ചും ഫേഷ്യലും ഒഴിവാക്കണം.
സുന്ദര ചർമത്തിന് ഈ പായ്ക്കുകൾ പരീക്ഷിച്ചു നോക്കൂ...
∙ പഴം– ഒന്ന്
തേൻ– ഒരു ടീസ്പൂൺ
ഗ്ലിസറിൽ– ഒരു ടീസ്പൂൺ
മുട്ടയുടെ വെള്ള – ഒന്ന്
മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക.
∙ വെള്ളരി ഗ്രേറ്റ് ചെയ്തത്– രണ്ട് ടേബിൾ സ്പൂൺ
തൈര്– കാൽ കപ്പ്
ഓട്സ് വേവിച്ചത്– കാൽ കപ്പ്
മിശ്രിതം ചേർത്തിളക്കി ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം മുഖത്തു പുരട്ടി 40 മിനിറ്റിനു ശേഷം കഴുകുക. വരൾച്ച മാറി മുഖം തിളങ്ങും.
∙ ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ്
ആപ്പിൾ ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ്
തൈര്– കാൽ കപ്പ്
തേൻ– ഒരു ടീസ്പൂൺ
നാരങ്ങാനീര്– അര ടീസ്പൂൺ
മുട്ടയുടെ വെള്ള– ഒന്ന്
മൈദ– അര ടീസ്പൂൺ
മുട്ടയുടെ വെള്ള നന്നായി അടിച്ച് അതിൽ ബാക്കി ചേരുവകൾ ചേർത്തിളക്കിയ ശേഷം മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം മുഖം മസാജ് ചെയ്തു കഴുകുക. മുഖത്തിനു നല്ല തിളക്കം കിട്ടും
∙ പപ്പായ– കാൽ കപ്പ്
തക്കാളി നീര്– രണ്ട് ടീസ്പൂൺ
കടലമാവ്– ഒരു ടീസ്പൂൺ
മിശ്രിതം മുഖത്തു പുകട്ടി ഉണങ്ങുമ്പോൾ കഴുകുക. മുഖത്തെ കറുപ്പുനിറം മാറാൻ മികച്ചതാണ്.
∙ മുട്ടയുടെ വെള്ള– ഒന്ന്
റോസാപ്പൂവിതൾ അരച്ചത്– ഒരു ടീസ്പൂൺ
ആൽമണ്ട് ഓയിൽ– അര ടീസ്പൂൺ
പാൽ– ഒരു ടീസ്പൂൺ
മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. മുഖത്തിനു മിനുമിനുപ്പും തിളക്കവും കൂടും.