‘സിംപിളായി ഒരുങ്ങണം, എലഗന്റ് ആയിരിക്കണം’: ഓണത്തിന് മേക്കപ് ചെയ്യാം പാളിച്ചകളില്ലാതെ Onam Makeup: Tips for a Radiant Look
ആഘോഷവേളകളിൽ ലളിതവും എന്നാൽ മികച്ചതുമായ രൂപഭംഗി നേടാൻ ആഗ്രഹിക്കുന്നവർക്കായി ഈ ലേഖനം മേക്കപ്പ് ടിപ്പുകൾ നൽകുന്നു. ഒരു തുടക്കക്കാരനായ വ്യക്തിക്ക് ആവശ്യമായ മേക്കപ്പ് കിറ്റിൽ മോയിസ്ചറൈസർ, ഫൗണ്ടേഷൻ, ലിപ്സ്റ്റിക് തുടങ്ങിയവ ഉൾപ്പെടുത്താം. ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് ഡ്യൂയി ഫിനിഷ് അല്ലെങ്കിൽ മാറ്റ് ഫിനിഷ് പ്രൈമറുകൾ തിരഞ്ഞെടുക്കാം. ചർമ്മത്തിന്റെ അണ്ടർ ടോൺ തിരിച്ചറിഞ്ഞ് ഫൗണ്ടേഷൻ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്, ഇത് മുഖത്തിന് സ്വാഭാവികമായ നിറം നൽകും. കൂടാതെ, മേക്കപ്പ് കൂടുതൽ നേരം നിലനിൽക്കാൻ സെറ്റിംഗ് സ്പ്രേ ഉപയോഗിക്കുന്നതും, മുഖത്തെ ഉയർന്ന ഭാഗങ്ങളിൽ ഹൈലൈറ്റർ പ്രയോഗിക്കുന്നതും ആകർഷകമായ ഭംഗി നൽകും. ആകർഷകമായ പുരികങ്ങളും കണ്ണുകൾക്ക് തെളിച്ചം നൽകുന്ന ഐ മേക്കപ്പും മൊത്തത്തിലുള്ള സൗന്ദര്യത്തിന് മാറ്റുകൂട്ടും.

ആഘോഷങ്ങള്‍ക്ക് സിംപിളായി ഒരുങ്ങണം, എന്നാൽ നല്ല എലഗന്റ് ലുക്കുണ്ടാവണം. ഇതാണ് ഇന്നത്തെ കാലത്തെ എല്ലാ പെണ്‍കുട്ടികളുടെയും ആഗ്രഹം. ഇത്തവണ ഓണത്തിനു എങ്ങനെയൊക്കെ ഒരുങ്ങണം എന്നൊക്കെ ചിന്തിച്ച് തല പുകയ്ക്കുന്നവര്‍ക്കായി ഇതാ സൂപ്പര്‍ മേക്കപ് ടിപ്സ്.
∙ മോയിസ്ചറൈസർ, സൺസ്ക്രീൻ, പ്രൈമർ, ഫൗണ്ടേഷൻ, ആവശ്യമെങ്കിൽ കൺസീലർ, ലിപ് ലൈനർ, ലിപ് കളർ, കാജൽ/ ഐ പെൻസിൽ, ഐ ബ്രോ പെൻസിൽ, കോംപാക്ട് പൗഡർ ഇത്രയും മതി ബിഗിനേഴ്സ് മേക്കപ് കിറ്റിൽ. ഇതിനു പുറമേ, മുഖത്തിനു തിളക്കവും അഴകും കിട്ടാൻ ബ്ലഷും ഉപയോഗിക്കാം.
∙ മേക്കപ്പിൽ ഡ്യൂയി ഫിനിഷ് (ജലാംശം ഉള്ളതുപോലെ തോന്നിക്കുന്ന, തിളക്കം നൽകുന്ന ഫിനിഷ്) ആഗ്രഹിക്കുന്നവർ ഇല്യുമിനേറ്റിങ് പ്രൈമർ തിരഞ്ഞെടുക്കണം. അതല്ല തെല്ലും തിളക്കം തോന്നിക്കാത്ത ഫിനിഷാണ് വേണ്ടതെങ്കില്‍ മാറ്റ് ഫിനിഷ് പ്രൈമര്‍ തിരഞ്ഞെടുക്കുക.
∙ ഡ്രൈ സ്കിൻ ഉള്ളവർക്കു മാറ്റ് ഫിനിഷ് ലുക് അത്ര ഇണങ്ങില്ല. മേക്കപ്പിനു ശേഷം ചർമം അങ്ങിങ്ങായി വരണ്ടിരിക്കും എന്നതിനാലാണ് ഇത്. എണ്ണമയമുള്ള ചർമക്കാർക്കു മാറ്റ് ഫിനിഷ് തന്നെ നല്ല ഓപ്ഷൻ.
∙ സ്കിൻ അണ്ടർ ടോൺ മനസ്സിലാക്കി വേണം ഫൗണ്ടേഷൻ തിരഞ്ഞെടുക്കാൻ. കൂൾ, വാം, ന്യൂട്രൽ എന്നിങ്ങനെ പലരുടെയും അണ്ടർ ടോൺ വ്യത്യസ്തമാണ്. കയ്യിൽ പൾസ് നോക്കുന്ന ഭാഗത്തെ ഞരമ്പുകളുടെ നിറം നോക്കി അണ്ടർ ടോൺ മനസ്സിലാക്കാം. പച്ച/ ഒലിവ് – വാം, നീല/ പർപ്പിൾ – കൂൾ, പച്ച/ ഒലിവ്, നീല/ പർപ്പിൾ – ന്യൂട്രൽ.
ഗോൾഡൻ ജ്വല്ലറിയാണ് കൂടുതൽ യോജിക്കുന്നതെങ്കിൽ വാം അണ്ടർ ടോണാണ്. വെള്ളി ആഭരണങ്ങളിലാണു ഭംഗിയെങ്കിൽ കൂൾ അണ്ടർ ടോണാണ്. വെള്ളിയും സ്വർണവും ഒരുപോലെ യോജിക്കുന്നെങ്കിൽ ന്യൂട്രൽ. ആഗ്രഹിക്കുന്ന ഫിനിഷിങ് അനുസരിച്ചുള്ള ഫൗണ്ടേഷനും തിരഞ്ഞെടുക്കാം.
∙ ആഘോഷങ്ങൾക്ക് ഒരുങ്ങുമ്പോൾ മേക്കപ് ലോങ് ലാസ്റ്റിങ് ആയിരക്കണമെന്നത് എല്ലാവരുടേയും ആവശ്യമാണ്. ഇതിനായി മേക്കപ് സെറ്റിങ് സ്പ്രേ ഉപയോഗിക്കാം. ഇതും പല ഫിനിഷിങ്ങിൽ കിട്ടും.
∙ മേക്കപ് അണിഞ്ഞ ശേഷം മുഖത്തെ ഹൈയസ്റ്റ് പോയിന്റുകളിൽ അതായതു കവിൾ, മൂക്ക്, താടി എന്നിവിടങ്ങളിൽ തിളക്കം നൽകുന്നത് ആഘോഷങ്ങൾക്കും തിള ക്കം കൂട്ടും. ഇല്യുമിനേറ്റർ, ലിക്വിഡ് ഹൈലൈറ്റേഴ്സ്, പൗഡർ ഹൈലൈറ്റർ എന്നിവ ഉപയോഗിക്കാം. മുഖത്ത് അമിതമായി വലിയ ചർമസുഷിരങ്ങൾ ഉള്ളവർ ഹൈലൈറ്റേഴ്സ് ഒഴിവാക്കാനും ഓർക്കുക.
∙ ലിപ്‌സ്റ്റിക്കിലും പല ഫിനിഷ് ലഭ്യമാണ്. വ്യക്തിപരമായ ഇഷ്ടവും ചുണ്ടിലെ ചർമത്തിന്റെ സ്വഭാവവും മനസ്സിലാക്കി യോജിച്ചതു തിരഞ്ഞെടുക്കുക. ഡ്യൂയി ഫിനിഷ് ലുക്കിൽ മേക്കപ് അണിയുമ്പോൾ മാറ്റ് ഫിനിഷ് ലിപ് കളർ അണിയുന്നതു ഭംഗിയാണ്. ലിപ് കളേഴ്സ് തിരഞ്ഞെടുക്കുമ്പോൾ വസ്ത്രത്തിന്റെ നിറത്തിനു യോജിക്കുന്ന തരത്തിൽ ഉപയോഗിക്കുക.
∙ ഏതു മേക്കപ്പിലും വീതിയുള്ള പുരികമാണ് ഭംഗി. കൃത്രിമത്തം തോന്നാത്ത വിധം പുരികം ഷേപ് ചെയ്യാനും ഷേഡ് ചെയ്യാനും ഓർക്കണം. കണ്ണിനു തെളിച്ചം ലഭിക്കുന്ന ഐ മേക്കപ്പും വേണം.