‘ബലമായി മുടി ചീകല്ലേ.. വേരുകള്‍ ദുർബലമാകും’; മുടി കൊഴിച്ചില്‍ മാറാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ... Preventing Hair Loss: Simple Tips for Healthy Hair
ഇടതൂർന്നതും കരുത്തുറ്റതുമായ മുടി എല്ലാവരുടെയും സ്വപ്നമാണെങ്കിലും, താരൻ പോലുള്ള പ്രശ്നങ്ങളും തെറ്റായ ജീവിതശൈലി മാറ്റങ്ങളും മുടി കൊഴിച്ചിലിനും പൊട്ടിപ്പോകലിനും കാരണമാകും. ഹോട്ട് ഓയിൽ മസാജ് ശിരോചർമത്തിന് നല്ലതാണെങ്കിലും, അമിതമായ എണ്ണ ഉപയോഗം പ്രശ്നങ്ങളുണ്ടാക്കും; മുടിയുടെ അഗ്രഭാഗത്ത് മാത്രം മിതമായ അളവിൽ എണ്ണ പുരട്ടുന്നതാണ് നല്ലത്. മുടി സ്റ്റൈൽ ചെയ്യാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ മുടിവളർച്ചയെ തടസ്സപ്പെടുത്തുകയും മുടി കൊഴിച്ചിലിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ അവയുടെ ഉപയോഗം പരമാവധി കുറച്ച് പ്രകൃതിദത്ത വസ്തുക്കൾക്ക് പ്രാധാന്യം നൽകണം. മുടിയിഴകളെ കരുതലോടെ ചീകാനും, സദാസമയം മുടി കെട്ടി വെക്കാതിരിക്കാനും ശ്രദ്ധിക്കണം. പ്രത്യേകിച്ചും നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കണം, കാരണം നനഞ്ഞ മുടിയുടെ വേരുകൾക്ക് ബലം കുറവായിരിക്കും. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഹെയർ ഡ്രയർ ഉപയോഗിക്കുന്നത് നല്ലതാണ്, എന്നാൽ പതിവാക്കിയാൽ മുടിയുടെ ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കാം.

ഇടതൂർന്ന കരുത്തുറ്റ മുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ താരന്‍ പോലുള്ള പലവിധ പ്രശ്നങ്ങള്‍ മുടി കൊഴിച്ചിലിനും പൊട്ടിപ്പോകലിനും കാരണമാകും. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണ് പ്രധാനം. നിസ്സാരമെന്ന് കരുതുന്ന ചില കാര്യങ്ങളാണ് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.
∙ എണ്ണ അമിതമാകല്ലേ
ആഴ്ചയിലൊരിക്കൽ ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് ശിരോചർമത്തിനു വളരെ നല്ലതാണ്. എന്നാൽ കിട്ടുന്ന അവസരങ്ങളിലൊക്കെ മുടിയിൽ എണ്ണ തേയ്ക്കുന്നവരുണ്ട്. അത് ഗുണമല്ല ദോഷമാണ് ചെയ്യുക. മുടിയുടെ വേരുകൾക്കാവശ്യമായ എണ്ണ നമ്മുടെ ശരീരം സ്വാഭാവികമായി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു മുടിയുടെ വേരുകളിൽ തേയ്ക്കുന്നതിനേക്കാൾ അഗ്രഭാഗത്ത് എണ്ണ തേയ്ക്കുന്നതാണ് നല്ലത്. അതും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം. എണ്ണ കൂടുമ്പോൾ ശിരോചർമത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഇതു കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യും.
∙ കെമിക്കലുകള്‍ സൂക്ഷിച്ച്
മുടി സ്റ്റൈലിഷ് ആക്കാനായി നിങ്ങൾ ഉപയോഗിക്കുന്ന കെമിക്കലുകളും സ്പ്രേകളുമൊക്കെ മുടിവളർച്ചയെ തടസ്സപ്പെടുത്തുന്നവയാണ്. എത്രത്തോളം കെമിക്കലുകൾ തലയിൽ ഉപയോഗിക്കുന്നുവോ അത്രത്തോളം മുടികൊഴിച്ചിലിനുള്ള സാധ്യത കൂടുന്നു. അതുകൊണ്ട് ഇത്തരം വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പ്രകൃതിദത്ത വസ്തുക്കൾക്ക് പ്രാധാന്യം നൽകുക.
∙ മുടി ചീകുമ്പോൾ
മുടിയിഴകളെ കൈകാര്യം ചെയ്യുന്നത് വളരെ കരുതലോടെ വേണം. ബലമായി മുടി ചീകുന്നത് വേരുകളെ ദുർബലമാക്കും. അതിനാൽ ശ്രദ്ധയോടെ മുടി ചീകുക.
∙ മുടി കെട്ടിവയ്ക്കുമ്പോൾ
മുടി സദാസമയവും കെട്ടി വെക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ചും മുകളിലേക്ക് ഉയർത്തി കെട്ടുന്നത്. ഇത് മുടി പൊട്ടാനും വേരുകൾ ദുർബലമാകാനും കാരണമാകുന്നു. അതിനാൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാം.
∙ നനഞ്ഞ മുടി
രാവിലെ ജോലിക്കു പോകാനുള്ള തിരക്കിൽ മുടി ഉണങ്ങും മുമ്പ് ചീകുന്നവർ നിരവധിയാണ്. നനഞ്ഞിരിക്കുന്ന സമയത്ത് മുടിയുടെ വേരുകൾക്ക് ബലം കുറവായിരിക്കും. ഇത് ചീകുമ്പോൾ കൂടുതൽ മുടി കൊഴിയാൻ കാരണമാകുന്നു. അതുകൊണ്ട് മുടി ഉണങ്ങിയതിനു ശേഷം മാത്രം ചീകാം.
∙ ഹെയർ ഡ്രയർ
പാറിപ്പറക്കുന്ന സുന്ദരമായ മുടിക്കായി, നനവു തോരാൻ കാത്തുനിൽക്കാതെ ഹെയർ ഡ്രൈയർ ഉപയോഗിച്ച് ഉണക്കുന്നവരുണ്ട്. ഇത് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ശീലമാക്കിയാൽ മുടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് തീർച്ച.