മുഖശോഭ കെടുത്തും കരിമാംഗല്യം, ഒറ്റ രാത്രി കൊണ്ട് മാഞ്ഞുപോകില്ല; ഫലം തരും ചികിത്സകൾ അറിയാം Understanding Melasma (Karingalyam)
കരിമാംഗല്യം അഥവാ മെലാസ്മ എന്നത് മുഖത്ത് തവിട്ടുനിറത്തിലുള്ള പാടുകൾ ഉണ്ടാക്കുന്ന ഒരു ചർമ്മ സംബന്ധമായ പ്രശ്നമാണ്. അമിതമായ സൂര്യപ്രകാശം ഏൽക്കുക, ഹോർമോൺ വ്യതിയാനങ്ങൾ (ഗർഭനിരോധന ഗുളികകൾ, തൈറോയ്ഡ് പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം), പാരമ്പര്യം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളായി കണ്ടുവരുന്നത്. കവിൾ, നെറ്റി, മൂക്ക്, താടി തുടങ്ങിയ ഭാഗങ്ങളിൽ കാണപ്പെടുന്ന ഈ അവസ്ഥയ്ക്ക് കൃത്യമായ രോഗനിർണയവും ചികിത്സയും ആവശ്യമാണ്. ഡെർമറ്റോളജിസ്റ്റിനെ കണ്ട് കാരണം കണ്ടെത്തി ശരിയായ ക്രീമുകൾ, ഗുളികകൾ, കെമിക്കൽ പീലിങ്, ലേസർ ചികിത്സ തുടങ്ങിയവ സ്വീകരിക്കാം. സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണത്തിനായി സൺസ്ക്രീൻ ദിനവും ഉപയോഗിക്കാനും അമിതമായി വെയിലത്ത് ഇറങ്ങുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം. വീട്ടിൽ ചർമ്മം വൃത്തിയാക്കാനും വൈറ്റമിൻ സി പോലുള്ള ആന്റിഓക്സിഡന്റുകൾ ഉപയോഗിക്കാനും ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും ശ്രദ്ധിക്കുന്നത് മെച്ചപ്പെട്ട ഫലം നൽകും.

സ്ത്രീകളെ ആശങ്കയിലാഴ്ത്തുന്ന ഒരു പ്രശ്നമാണ് കരിമാംഗല്യം. ശാസ്ത്രീയമായി ഇതിനെ മെലാസ്മ (melasma) എന്നു പറയും. മുഖത്ത് തവിട്ട് അല്ലെങ്കിൽ ചാര നിറമുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ് കരിമാംഗല്യം. മെലാനോസൈറ്റ് എന്ന കോശങ്ങൾ മെലാനിൻ അമിതമായി ഉൽപാദിപ്പിക്കുന്നതിലൂടെയാണ് ഇതു സാധാരണ സംഭവിക്കുന്നത്.
കരിമാംഗല്യം വരാൻ പല കാരണങ്ങളുണ്ട്
അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് കരിമാംഗല്യത്തിന്റെ ഒരു കാരണമാണ്. ഹോർമോൺ വ്യതിയാനങ്ങൾ കാരണവും ഇത് വരാം. ഉദാ: ഗർഭനിരോധന ഗുളികകളുടെ ഉപയോഗം, തൈറോയ്ഡ് തകരാറുകൾ, മാനസിക സമ്മർദം എന്നിവ. പാരമ്പര്യവും കരിമാംഗല്യത്തിനു കാരണമാകാം.
കരിമാംഗല്യം കാരണമുള്ള നിറവ്യത്യാസം സാധാരണയായി കവിൾ, നെറ്റി, മൂക്കിന്റെ പാലം, താടിയെല്ല്, താടി,കഴുത്ത് എന്നിവിടങ്ങളിൽ കാണപ്പെടുന്നു. മെലാസ്മ ഒരു സാധാരണ സംഭവമാണെങ്കിലും അതിന്റെ കാരണം, വിട്ടുമാറാത്ത അവസ്ഥ, ആവർത്തന നിരക്ക് എന്നിവയെക്കുറിച്ച് പൂർണമായി മനസ്സിലാക്കിയാലേ ചികിത്സ ഫലപ്രദമാകൂ. ചില സ്ത്രീകളിൽ ഈ രോഗം സ്വയം അപ്രത്യക്ഷമാകുന്നതായി കാണാറുണ്ട്.
ചികിത്സ: ആദ്യ ഘട്ടം
ചികിത്സയുടെ ആദ്യ പടിയായി ചർമത്തിലെ നിറവ്യത്യാസം മെലാസ്മ ആണോ എന്നു ഉറപ്പുവരുത്തുക. ഇതിനായി ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ കാരണം കണ്ടുപിടിക്കണം. രോഗവ്യാപനം ലഘൂകരിക്കാനാവശ്യമായ ക്രീമുകൾ ഡോക്ടർ നിർദേശിക്കും. ഇതോടൊപ്പം ഗുളികകളും കഴിക്കേണ്ടിവരും.
കോസ്മെറ്റിക് ചികിത്സാരീതികളായ കെമിക്കൽ പീലിങ് , മൈക്രോ ഡെർമാബറേഷൻ, ലേസർ തുടങ്ങിയ രീതികളും സ്വീകരിക്കാവുന്നതാണ്. സൂര്യരശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്ന സൺസ്ക്രീൻ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം.
ചികിത്സ ഒരിക്കൽ ലഭിച്ചാലും മെലാസ്മ ആവർത്തിച്ചുവരാൻ സാധ്യതയുണ്ട്, അതിനാൽ ദിവസവും സൺസ്ക്രീൻ ഉപയോഗിച്ചും ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ചു മുന്നോട്ടു പോവുക. കഴിവതും സൂര്യപ്രകാശം ഏൽക്കുന്നത് കുറയ്ക്കുക.
വീട്ടിൽ ചെയ്യാൻ
∙ കിടക്കുന്നതിനു മുൻപായി എല്ലാ രാത്രിയിലും ക്ലെൻസർ ഉപയോഗിച്ച് ചർമം വൃത്തിയാക്കുക.
∙ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സൂര്യപ്രകാശത്തിന്റെ ദോഷഫലങ്ങൾ ഒഴിവാക്കുന്നതിനും ആന്റിഓക്സിഡന്റുകൾ അല്ലെങ്കിൽ വൈറ്റമിൻ സി സീറം ഉപയോഗിക്കുക.
∙ ചർമം ജലാംശം ഉള്ളതായി സൂക്ഷിക്കുക.
∙ കരിമാംഗല്യത്തിന്റെ നിറവ്യത്യാസം ഒരു രാത്രി കൊണ്ട് മാഞ്ഞുപോകില്ല. അതിനാൽ ക്ഷമയോടെ ചികിത്സ തുടരുക
∙ വെയിലത്ത് പുറത്തിറങ്ങുമ്പോൾ സൺഗ്ലാസ്, തൊപ്പി, സൺസ്ക്രീൻ ലോഷൻ, വെയിലേൽക്കാത്ത തരം വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കുക.
ഡോ. ടാനിയ ലിസ് മാത്യു, കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ് & കോസ്മറ്റോളജിസ്റ്റ്, ക്യൂട്ടിസ് ഇന്റർനാഷനൽ ഡെർമറ്റോളജി & കോസ്മെറ്റിക് ക്ലിനിക്, എറണാകുളം