എണ്ണമയമുള്ള ചർമ്മം പലപ്പോഴും അഴുക്ക് അടിഞ്ഞുകൂടാനും മുഖക്കുരു ഉണ്ടാകാനും കാരണമാകും. ഇതിനെ പ്രതിരോധിക്കാൻ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമായ പല ചേരുവകളും ഫലപ്രദമാണ്. കറ്റാർവാഴയും മഞ്ഞളും ചേർത്തുള്ള ഫെയ്സ് മാസ്ക്, മുൾട്ടാനി മിട്ടി പനിനീരിൽ ചാലിച്ചത്, തേനും നാരങ്ങാനീരും ചേർത്ത മിശ്രിതം, കളിമണ്ണും റോസ് വാട്ടറും ചേർത്തുള്ള മാസ്ക്, കാപ്പിപ്പൊടിയും തേനും ചേർത്ത മിശ്രിതം എന്നിവയെല്ലാം ചർമ്മത്തിലെ എണ്ണമയം നിയന്ത്രിക്കാനും സൗന്ദര്യം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ചില ഒറ്റമൂലികളാണ്.

എണ്ണമയമുള്ള ചർമം പലപ്പോഴും വില്ലനാണ്. എണ്ണമയമുണ്ടെങ്കിൽ ചര്‍മത്തില്‍ അഴുക്ക് അടിഞ്ഞുകൂടുകയും എളുപ്പത്തില്‍ മുഖക്കുരു വരുകയും ചെയ്യും. മേക്കപ്പിട്ടാലും മുഖത്തെ എണ്ണമയം കൊണ്ട് ചര്‍മം ഇരുണ്ടതായി തോന്നിപ്പിക്കും. നമ്മുടെ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ചില ചേരുവകളുടെ സഹായത്തോടെ ചർമത്തിലെ എണ്ണമയം കുറയ്ക്കാൻ സാധിക്കും.

എണ്ണമയം കുറയ്ക്കും ഫെയ്സ് മാസ്ക്കുകള്‍

ADVERTISEMENT

കറ്റാർവാഴയും മഞ്ഞളും

ഏതു തരത്തിലുള്ള ചർമ പ്രശ്നങ്ങൾക്കും ഏറ്റവും നല്ല പോംവഴിയാണ് കറ്റാർ വാഴ. അതിനൊപ്പം കുറച്ച് മഞ്ഞൾ കൂടി ചേർത്താൽ ചർമത്തിന്റെ പല പ്രശ്നങ്ങളും മാറ്റാം. കറ്റാർവാഴയുടെ പൾപ്പ് എടുക്കുക. ശേഷം ഇതൊരു മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം പച്ചമഞ്ഞൾ അരച്ചെടുത്തത് ഇതിലേക്ക് ചേർക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് 15–20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാം. 

ADVERTISEMENT

മുൾട്ടാനി മിട്ടി പനിനീർ

മുൾട്ടാനി മിട്ടിയും പനിനീരും നന്നായി യോജിപ്പിക്കുക. കുഴമ്പ് പരുവത്തിലായ ഈ മിശ്രിതം മുഖത്ത് എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്യാം. 

ADVERTISEMENT

തേനും നാരങ്ങാനീരും

തേനും നാരങ്ങാനീരും യോജിപ്പിച്ചതിന് ശേഷം മുഖത്ത് പുരട്ടാം. പ്രത്യേകിച്ച് മുഖക്കുരു ഉള്ള ഇടങ്ങളിൽ കൂടുതലായി പുരട്ടുന്നത് നല്ലതാണ്. 15 മിനിറ്റിന് ശേഷം ഇതു കഴുകി കളയാം. ശേഷം മുഖത്ത് സൺസ്ക്രീൻ പുരട്ടാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാം. നാരങ്ങാനീര് വെള്ളം ചേർത്ത് നേർപ്പിച്ചതിന് ശേഷം മാത്രമേ മുഖത്ത് പുരട്ടാവു. ‌‌

കളിമണ്ണും റോസ്‍വാട്ടറും

എണ്ണമയമുള്ള, മുഖക്കുരു സാധ്യതയുള്ള ചർമങ്ങൾക്ക് കളിമൺ മാസ്കുകൾ ഒരു ആവരണം പോലെ പ്രവർത്തിക്കുന്നു. കളിമണ്ണ് അധിക എണ്ണ ആഗിരണം ചെയ്യുകയും ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കളിമണ്ണിലേക്ക് പനിനീര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് എല്ലായിടത്തും പുരട്ടാം. ഉണങ്ങിയതിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. 

കാപ്പിപ്പൊടിയും തേനും

നൂറ്റാണ്ടുകളായി തേൻ ചർമസംരക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ചർമത്തിന്റെ സ്വാഭാവികത വീണ്ടെടുക്കുന്നതിന് കാപ്പിപ്പൊടിയും സഹായിക്കും. കാപ്പിപ്പൊടിയും തേനും നന്നായി യോജിപ്പിച്ചതിന് ശേഷം മുഖത്ത് പുരട്ടാം. മുഖക്കുരുവും പാടുകളും ഉള്ള സ്ഥലങ്ങളിൽ കൂടുതലായി പുരട്ടാം. 10-15 മിനിറ്റിന് ശേഷം കഴുകി കളയാം. 

Natural Remedies for Oily Skin:

Oily skin often leads to dirt accumulation and acne. Natural ingredients found in our kitchens can effectively reduce skin oiliness. Aloe vera and turmeric, mixed and applied for 15-20 minutes, can be used two to three times a week. Multani mitti mixed with rose water and applied until dry, followed by washing, is another option. Honey and diluted lemon juice, especially on acne spots, should be washed off after 15 minutes and sunscreen applied. Clay masks with rose water absorb excess oil, and coffee powder with honey can be applied for 10-15 minutes to help restore skin's natural state.

ADVERTISEMENT