ചുവന്നുള്ളിയുടെ നീരും കടലമാവും മതി മുഖക്കുരു പറപറക്കും! പാടുകളില്ലാത്ത ചര്‍മത്തിന് സൂപ്പർ ടിപ്സ് Say Goodbye to Acne and Pimple Scars
മുഖക്കുരുവും അതുമൂലമുണ്ടാകുന്ന പാടുകളും ചർമ്മത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇത് ഒഴിവാക്കാനും തിളങ്ങുന്ന ചർമ്മം വീണ്ടെടുക്കാനും നിരവധി പ്രതിവിധികളുണ്ട്. കൗമാരകാലത്ത് ഉണ്ടാകുന്ന മുഖക്കുരു പാടുകളില്ലാതെ സൂക്ഷിക്കാൻ ചില പൊടിക്കൈകൾ പ്രയോജനകരമാകും. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും മുഖം ഇടയ്ക്കിടെ കഴുകുന്നതും എണ്ണമയം നിയന്ത്രിക്കാൻ സഹായിക്കും. താരൻ, സെബേഷ്യസ് ഗ്രന്ഥികളുടെ അമിതമായ പ്രവർത്തനം എന്നിവ മുഖക്കുരുവിന് കാരണമാകാം. മഞ്ഞൾ, തൈര്, വേപ്പില, കറ്റാർവാഴ, ചെറുനാരങ്ങ, പുതിനയില, തുളസി, ചുവന്നുള്ളി, കടലമാവ് തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതങ്ങൾ മുഖക്കുരുവിനെയും പാടുകളെയും അകറ്റാൻ സഹായിക്കും. താരൻ കാരണമാണ് മുഖക്കുരു ഉണ്ടാകുന്നതെങ്കിൽ ഒരു സ്കിൻ സ്പെഷ്യലിസ്റ്റിന്റെ സഹായം തേടുന്നത് ഉചിതമായിരിക്കും.

മുഖക്കുരുവും പാടുകളില്ലാത്ത തിളങ്ങുന്ന ചർമം ആരാണ് കൊതിക്കാത്തത്? മുഖക്കുരു അകറ്റി, ഓരോ പ്രായത്തിലും ചർമം പാടുകളില്ലാതെ സൂക്ഷിക്കാനുള്ള സൂപ്പര്‍ ടിപ്സ്.
കൗമാരത്തിലെ ശത്രു
കൗമാരത്തിൽ മുഖക്കുരു കൊണ്ടുണ്ടാകുന്ന പാടുകൾ ആണ് ചർമത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. മുഖക്കുരു പാടുകളെ ഒഴിവാക്കണമെങ്കിൽ അവ വരാതിരിക്കാനുള്ള വഴികളും നോക്കണം.
ദിവസവും നന്നായി വെള്ളം കുടിക്കുന്നതും ഇടയ്ക്കിടെ മുഖം കഴുകുന്നതും ഒഴിവാക്കരുത്. വിയർപ്പ് എണ്ണമയം ഇവയൊക്കെ മാറ്റുവാനായി മൈൽഡ് സോപ്പ് ഉപയോഗിക്കുക. ഓയിൽ റിമൂവിങ് ഫെയ്സ് വാഷുകൾ ഉപയോഗിക്കാം.
രണ്ടു കാരണങ്ങളാണ് മുഖക്കുരുവിന്. താരൻ, സെബേഷ്യസ് ഗ്രന്ഥികളുടെ അമിത പ്രവർത്തനം. യഥാർഥ കാരണം കണ്ടെത്തിയാൽ മുഖക്കുരു മാറ്റാനും എളുപ്പമായി. മുഖക്കുരു അകറ്റാൻ വീട്ടിലും ചിലപൊടിക്കൈകൾ പരീക്ഷിക്കാം.
∙ ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി തൈരിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിലും കഴുത്തിലും പുരട്ടുക. ഇതുണങ്ങി, ചർമം വലിഞ്ഞു തുടങ്ങുമ്പോൾ ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക.
∙ പച്ചമഞ്ഞളും വേപ്പിലയും അരച്ചെടുത്ത മിശ്രിതം മുഖത്ത് ഇടുന്നത് പാടുകൾ മായ്ക്കും.
∙ ചുവന്നുള്ളിയുടെ നീരും കടലമാവും പാലിൽ ചാലിച്ച് മുഖത്തു പുരട്ടാം.
∙ കറ്റാർവാഴയുടെ നീരും ചെറുനാരങ്ങാനീരും യോജിപ്പിച്ച മിശ്രിതം മുഖത്തു പുരട്ടിയാൽ മുഖക്കുരുവിനെ തടയാം.
∙ മുഖക്കുരുവിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പുതിനയിലയിട്ടു ആവി പിടിക്കുന്നത് ഗുണം ചെയ്യും.
∙ മുഖക്കുരുവിന്റെ പാടുകൾ കളയാൻ തുളസിക്ക് കഴിയും. തുളസിനീര് മുഖത്തു പുരട്ടുന്നതും തുളസിയിലയിട്ട് ആവി പിടിക്കുന്നതും നല്ലതാണ്.
∙ താരനാണ് മുഖക്കുരുവിന് കാരണമെങ്കിൽ സ്കിൻ സ്പെഷ്യലിസ്റ്റിന്റെ സഹായം തേടാം. ചുവന്നുള്ളി നീരും തൈരും ചേർന്ന മിശ്രിതം തലയിൽ പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ചെയ്യുന്നത് താരനും അതുവഴി ഉണ്ടാകുന്ന പാടുകളും കുറയ്ക്കും.