മുഖത്തിന്റെ സൗന്ദര്യം കെടുത്തുന്ന ബ്ലാക്ക്ഹെഡ്‌സ് ഇല്ലാതാക്കാൻ സഹായിക്കുന്ന ആറ് പ്രകൃതിദത്ത വഴികളാണ് ഇതിൽ വിവരിക്കുന്നത്. ഇളംചൂടുള്ള തേൻ, പഴത്തൊലി, മുട്ടയുടെ വെള്ള, ചെറുനാരങ്ങാനീരും കറുകപ്പട്ടയും ചേർന്ന മിശ്രിതം, ഓട്സും വാഴപ്പഴവും തേനും ചേർന്ന സ്ക്രബ്, മഞ്ഞളും വെളിച്ചെണ്ണയും തുടങ്ങിയവ ഉപയോഗിച്ച് ബ്ലാക്ക്ഹെഡ്‌സ് പൂർണ്ണമായും അകറ്റാനും ചർമ്മം തിളക്കമുള്ളതാക്കാനും സാധിക്കും.

ചർമത്തിന്റെ ഭംഗി കളയുന്ന ഒരു വില്ലൻ ബ്ലാക്ക്ഹെഡ്‌സ് ആണ്. മൂക്കിന്റെ ഇരുവശങ്ങളിലുമായാണ് ഇത് പ്രധാനമായും സ്ഥാനം പിടിക്കുന്നത്. സാധാരണയായി ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്സും ചര്‍മത്തില്‍ ഉണ്ടാകാറുണ്ടെങ്കിലും ആണികൾ പോലെ ഉയർന്നു നിൽക്കുന്ന ബ്ലാക്ക്ഹെഡ്‌സാണ് സൗന്ദര്യം കെടുത്തുന്നത്. 

ബ്ലാക്ക്ഹെഡ്‌സ് ഇല്ലാതാക്കാൻ ഇതാ 6 വഴികൾ;

ADVERTISEMENT

. ഇളംചൂടുള്ള തേന്‍ ബ്ലാക്ക് ഹെഡ്സിന്റെ മുകളില്‍ തേച്ചു പിടിപ്പിക്കുക. ഇത് സാവധാനം ഉണങ്ങാൻ അനുവദിക്കുക. 10 മിനിറ്റിനു ശേഷം തുണി ഉപയോഗിച്ച് ഇത് തുടച്ചു കളയുക. അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്‌സ് ഉള്ള ഭാഗം കഴുകുക. അഞ്ചു ദിവസം ഇതാവർത്തിക്കുക.

. പഴത്തൊലി ബ്ലാക്ക്ഹെഡ്‌സ് ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. പഴത്തൊലി ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് മുകളില്‍ ഉരസുക. തുടർച്ചായി മൂന്നോ നാലോ ദിവസം ചെയ്യുന്നതിലൂടെയും ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാകും. ചർമത്തിനും നല്ലതാണ്. 

ADVERTISEMENT

. മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ വളരെ ഉത്തമമാണ്. ദിവസവും മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്‌സിന്റെ മുകളില്‍ തേച്ചുപിടിപ്പിക്കുക. രാവിലെ ചെയ്യുന്നതായാണ് ഉത്തമം. ശേഷം 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇതല്പം സമയം എടുക്കുന്ന രീതിയാണ്. രണ്ടാഴ്ച തുടർച്ചയായി ചെയ്‌താൽ ബ്ലാക്ക് ഹെഡ്‌സ് പൂര്‍ണമായും മാറും.

. ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും ഒരു കഷ്ണം കറുകപ്പട്ടയും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ബ്ലാക്ക് ഹെഡ്‌സിന്റെ മുകളില്‍ പുരട്ടുക. ചിലർക്ക് അല്പം പുകച്ചിൽ അനുഭവപ്പെടാറുണ്ട്. കാരണം  ഇവ രണ്ടും പ്രകൃതിദത്തമായ ഒരു ബ്ലീച്ച് ആണ്. അതിനാൽ തന്നെ ഇവ മുഖത്തെ ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കും. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മൂന്നോ നാലോ ദിവസം ഇത് ആവർത്തിക്കുക.

ADVERTISEMENT

. ഓട്സ്, വാഴപ്പഴം, തേൻ എന്നിവ ചേർന്ന മിശ്രിതം ബ്ലാക്ക്‌ഹെഡ്‌സ് ഉള്ളിടത്ത് പുരട്ടുന്നതും മികച്ച ഫലം ചെയ്യും. ഓട്‌സ് ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുന്നതിനും അഴുക്ക് നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. ഈ സ്‌ക്രബ് നിങ്ങൾക്ക് ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഉപയോഗിക്കാവുന്നതാണ്.

. ബ്ലാക്ക്ഹെഡ്സ് മായ്ക്കാന്‍ മഞ്ഞള്‍ വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. പേസ്റ്റ് വളരെ കട്ടിയുള്ളതാണെങ്കില്‍, അതില്‍ പനിനീരോ നാരങ്ങ നീരോ ചേർക്കുക. ഇത്  മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്തവെള്ളത്തില്‍ നന്നായി കഴുകിക്കളയുക. ബ്ലാക്ക്ഹെഡ്‌സ് പോകുന്നതിനൊപ്പം ചർമത്തിന് നല്ല തിളക്കം ലഭിക്കാനും ഈ മിശ്രിതം നല്ലതാണ്. 

6 Simple Home Remedies to Remove Blackheads:

Blackheads are a common skin problem that mainly appears on the sides of the nose and ruins facial beauty. Honey is one of the effective natural remedies that can be applied to the affected area to clear blackheads. Banana peel can also be rubbed gently on the skin for a few consecutive days to remove these blemishes. Egg white is another useful remedy that helps eliminate blackheads completely when applied consistently over two weeks. Lemon juice mixed with cinnamon acts as a natural bleach to destroy bacteria and clear the pores. Oats, banana, and honey scrub works well to exfoliate dead skin cells, while turmeric and coconut oil paste adds a radiant glow.

ADVERTISEMENT