‘എല്ലാവർക്കും എല്ലാം ഇണങ്ങില്ല’; സ്കിൻകെയർ അതിരു കടന്നാൽ? ശ്രദ്ധിക്കേണ്ട ചിലത്.. The Dangers of Using Too Many Active Skincare Products
നീണ്ടതും സങ്കീർണ്ണവുമായ സ്കിൻ കെയർ റൂട്ടീനുകൾ ചർമ്മത്തിന് ദോഷം ചെയ്യുമെന്നും ഇത് 'സ്കിൻ ബേൺഔട്ടിന്' കാരണമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയ സ്വാധീനത്താൽ അമിതമായി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണപാളി തകർക്കാനും വരൾച്ച, ചുവപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഇടയാക്കും. അതിനാൽ, ചർമ്മത്തിന്റെ സ്വഭാവം മനസ്സിലാക്കി വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം ലളിതമായ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുന്ന മിനിമലിസ്റ്റ് രീതി പിന്തുടരുന്നതാണ് ആരോഗ്യകരമായ ചർമ്മത്തിന് ഏറ്റവും മികച്ചത്.

ചർമത്തിന്റെ പരിചരണത്തിനായി ചെയ്യുന്നത് ചർമത്തെ ബുദ്ധിമുട്ടിച്ചാലോ? സ്കിൻ കെയർ റുട്ടീനിൽ ചിലത് അറിയേണ്ടതുണ്ട്...
മുഖം വൃത്തിയാക്കുക, മോയിസ്ചറൈസർ പുരട്ടുക, സൂര്യപ്രകാശത്തിൽ നിന്നു ചർമത്തെ സംരക്ഷിക്കാനായി സൺസ്ക്രീൻ ഉപയോഗിക്കുക. ദാ, ഇത്ര തന്നെയേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് സീറം, എൻസൈം, ടോണർ, എക്സ്ഫോളിയന്റ്, ഫെയ്സ്മാസ്ക്, ഓവർനൈറ്റ് ട്രീറ്റ്മെന്റ്, ഐ ക്രീം, ഗ്ലാസ് സ്കിൻ റൂട്ടീൻ എന്നിങ്ങനെ പലതും വരുന്നത്. ഇനിയിപ്പോൾ ‘എന്താണ് ചേർക്കേണ്ടത്?’ എന്നതല്ല, ‘എന്താണ് ഒഴിവാക്കാൻ കഴിയുക?’ എന്നാണ് ചിന്തിക്കേണ്ടത് എന്നു തോന്നുന്നു. പത്തും പന്ത്രണ്ടും പടിയായുള്ള സ്കിന്‍ കെയർ റുട്ടീൻ പിന്തുടരുന്നത് സ്കിൻ ബേൺഔട്ടിന് കാരണമാകുന്നുവെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
സ്കിൻ കെയർ റൂട്ടീൻ ‘ഭാരമാകരുത്’
∙ സ്കിൻകെയർ റൂട്ടീൻ വ്യക്തിഗത പരിചരണമാണെന്നു ചിലരെങ്കിലും മറക്കാറുണ്ട്. എല്ലാവർക്കും എല്ലാം ഇണങ്ങില്ല, എല്ലാം വേണ്ട താനും.
∙ ഓരോ ബോട്ടിലിലും ഓരോ വാഗ്‌ദാനമുണ്ടാകും. ചർമം കൂടുതൽ തിളക്കമുള്ളതാക്കും, പാടുകൾ മായ്ക്കും, ടെക്സ്ചർ മെച്ചപ്പെടുത്തും, സ്കിൻ പോർസ് ചെറുതാക്കും... നമ്മുടെ ചർമത്തിന് ഇത്രയധികം കാര്യങ്ങൾ ആവശ്യമുണ്ടോ എന്നു വിദഗ്ധരുടെ നിർദേശത്തോടെ തീരുമാനിക്കുന്നതാണ് നല്ലത്.
∙ സ്വയം സ്നേഹിച്ചു ചെയ്യാനാകണം ചർമപരിപാലനം. അല്ലാതെ ‘തലവേദന പിടിച്ച പരിപാടിയാണല്ലോ’ എന്ന തരത്തിലേക്ക് എത്തരുത്. അല്ലെങ്കിൽ മാനസികമായും പ്രായോഗികമായും ക്ഷീണിക്കും, ചർമവും വലയും. അതിനെയാണ് ‘ബ്യൂട്ടി ബേൺഔട്ട്’ എന്നു പറയുന്നത്.
∙ സോഷ്യൽ മീഡിയയിലാണ് പലപ്പോഴും പുതിയ സ്കി ൻ കെയർ റൂട്ടീനുകൾ പിറക്കുന്നത്. പിന്നാലെ ഇവയുടെ അവലോകനവും താരതമ്യവും ഇൻഫ്ലുവൻസർമാരുടെ റെക്കമൻഡേഷനും വരും. ഒട്ടുമിക്ക റീലുകളും മാർക്കറ്റിങ് മുന്നിൽ കണ്ടുള്ള പെയ്ഡ് പ്രമോഷനാണെന്നു മനസ്സിലാക്കണം.
ഉൽപ്പന്നങ്ങളുടെ എണ്ണത്തിലല്ല കാര്യം
∙ സാലിസിലിക് ആസിഡ്, റെറ്റിനോൾ, ലാക്ടിക് ആസിഡ്, നിയാസിനമൈഡ് എന്നിങ്ങനെ ഒന്നിലധികം ആക്റ്റീവ് ഘടകങ്ങളോ ആന്റി ഏജിങ് ഉൽപ്പന്നങ്ങളോ ഒരുമിച്ച് ഉപയോഗിക്കുമ്പോൾ ചർമം വിഷമിക്കുമെന്നോർക്കുക.
∙ ഏത് ഉൽപ്പന്നം ആദ്യം? രണ്ടാമതായി എന്ത്? ഏത് ഉൽപന്നം രാത്രിയിൽ? ഏതു രാവിലെ? ഏത് ആക്ടീവ് ഘടകം മറ്റൊന്നിനൊപ്പം ഉപയോഗിക്കാം ? എന്നിങ്ങനെ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. ഇവ വിദഗ്ധർക്കാണ് ശരിയായി നിർദേശിക്കാനാകുക.
∙ മുഖക്കുരു, പിഗ്‌മന്റേഷൻ, വരൾച്ച തുടങ്ങിയ ചർമപ്രശ്നങ്ങളുള്ളവർക്ക് ഇവ പരിഹരിക്കാനുള്ള ആക്ടീവ് ഘടകങ്ങൾ തിരഞ്ഞെടുക്കാം. ഉചിതമായ രീതിയിൽ ഉപയോഗിക്കണമെന്നു മാത്രം.
∙ മിനിമലിസമാണ് ചർമത്തിന് ഏറെയിഷ്ടം. ക്ലെൻസർ ഉപയോഗിച്ചു മുഖം വൃത്തിയാക്കുക, മോയിസ്ചറൈസർ പുരട്ടുക, സൺസ്ക്രീൻ ഉപയോഗിക്കുക. ഇത്രയും മതി പരിചരണത്തിന്. എന്നു കരുതി ചർമപരിപാലനത്തിന്റെ ലക്ഷ്യം കഴിയുന്നത്ര കുറച്ച് ഉൽപന്നങ്ങൾ ഉപയോഗിക്കുക എന്നതല്ല. ആവശ്യമുള്ളവ ചേരുന്ന ലളിതമായ റൂട്ടീൻ കണ്ടെത്തുക എന്നതാണ്. ചർമപ്രശ്നങ്ങൾ പരിഹരിക്കുന്ന ഉൽപന്നം ഡോക്ടറുടെ നിർദേശത്തോടെ കൂട്ടിചേർക്കാം.
പരിപാലനം അതിരു കടന്നാൽ
∙ ചർമത്തിൽ നേരിയ വരൾച്ച കണ്ടാലുടൻ സീറം മാറ്റുന്നു. മുഖക്കുരു വന്നാൽ എക്സ്ഫോളിയന്റ് ഉപയോഗിക്കുന്നു. പിന്നീട് ചർമം കൂടുതൽ സെൻസിറ്റീവാകുമ്പോ ൾ അതിനെ ശാന്തമാക്കാൻ മറ്റൊരു ഉൽപ്പന്നം കൂടി. ഈ രീതി വേണ്ട.
∙ ശരീരത്തെ സംരക്ഷിക്കുക എന്നതാണ് ചർമത്തിന്റെ പ്രധാന ധർമം. എന്നാൽ തുടർച്ചയായി ചർമത്തെ പ്രകോപിപ്പിക്കുന്ന പരിചരണം ചർമത്തിന്റെ സ്വാഭാവിക സംരക്ഷണപാളിയെ ദുർബലപ്പെടുത്താം. ഇതു മൂലം വരൾച്ച, ചുവപ്പ്, സെൻസിറ്റിവിറ്റി, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. എക്സ്ഫോളിയേഷൻ തന്നെ ഉദാഹരണം. ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ എക്സ്ഫോളിയേഷൻ ചിലർക്കു ഗുണം ചെയ്യും. ചിലരുടെ ചർമം അസ്വസ്ഥമാകും.
∙ പുതിയ സ്കിൻകെയർ ഉൽപന്നങ്ങൾ ഉപയോഗിക്കും മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മടിക്കേണ്ട.
∙ ആരോഗ്യമുള്ള ചർമം എന്നാൽ ചർമസുഷിരങ്ങളില്ലാത്ത ചർമം എന്നല്ല. എല്ലായ്പ്പോഴും തിളങ്ങുന്ന ചർമവുമല്ല. ഫിൽറ്റർ ചെയ്ത ഫോട്ടോ പോലെ കാണേണ്ടതുമില്ല. പ്രായം, ഹോർമോണുകൾ, കാലാവസ്ഥ, സമ്മർദം, ഉറക്കം തുടങ്ങി അനവധി ഘടകങ്ങൾക്കനുസരിച്ചു ചർമം മാറിക്കൊണ്ടിരിക്കും.