ആരോഗ്യ സംരക്ഷണത്തിനൊപ്പം ചർമ്മം തിളങ്ങാനും മുഖക്കുരു അകറ്റാനും തുളസി ഏറെ മികച്ചതാണ്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന തുളസിയിലയിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ അണുക്കളെയും അമിതമായ എണ്ണയനെയും പ്രതിരോധിക്കുന്നു. വേപ്പില, കറ്റാർവാഴ, തൈര് എന്നിവയ്‌ക്കൊപ്പം തുളസി ചേർത്ത് തയാറാക്കുന്ന വിവിധ ഫെയ്സ്പാക്കുകൾ പതിവായി ഉപയോഗിക്കുന്നത് മുഖത്തെ കുരുക്കളും പാടുകളും പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായിക്കും.

നമ്മുടെ മുറ്റത്ത് സുലഭമായി കാണുന്ന ഔഷധ സസ്യമാണ് തുളസി. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല ചർമം തിളങ്ങാനും മികച്ചതാണ് തുളസി. വിറ്റാമിന്‍ എ, സി, കെ, അതുപോലെ മാംഗനീസ്, കോപ്പർ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഒമേഗ 3 എന്നിവ അടങ്ങിയിട്ടുള്ളതിനാൽ തുളസി ചർമ സംരക്ഷണത്തിന് ഉത്തമമാണ്. 

തുളസി ഇലകളിൽ പ്രകൃതിദത്തമായ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് മുഖക്കുരുവിനു കാരണമാകുന്ന അണുക്കളെ ഇല്ലാതാക്കാന്‍ കഴിയും. അടഞ്ഞ സുഷിരങ്ങൾ, വീക്കം തുടങ്ങിയ മുഖക്കുരുവിന്റെ മറ്റ് ഘടകങ്ങളെ ലഘൂകരിക്കാനും സാധിക്കും. ചർമത്തിലെ അമിതമായ എണ്ണയും ഈർപ്പവും ആഗിരണം ചെയ്യാനും മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു. രാത്രി ഉറങ്ങുമ്പോൾ മുഖക്കുരുവിന് മുകളിൽ തുളസിയില വച്ച് കിടന്നാൽ പോലും മികച്ച ഗുണം കിട്ടും.

ADVERTISEMENT

തുളസിയും വേപ്പിലയും

മുഖക്കുരു തടയാൻ മികച്ച മാസ്കാണ് തുളസിയും വേപ്പിലയും. ഇതിനായി തുളസിയും ആര്യവേപ്പിന്റെ ഇലയും സമാസമം എടുക്കുക. ഇത് നല്ലതുപോലെ അരച്ച്, മുഖത്ത് പുരട്ടുക. 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാം. ഇത്തരത്തില്‍ പതിവായി ഈ ഫെയ്‌സ്പാക് ഉപയോഗിക്കുന്നത് ചര്‍മത്തില്‍ നിന്നും കുരുക്കള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. 

ADVERTISEMENT

തുളസിയും കറ്റാർവാഴയും

മുഖക്കുരു മാറ്റിയെടുക്കാന്‍ ഏറ്റവും മികച്ച ഫെയ്‌സ്പാക്കാണ് കറ്റാര്‍വാഴ തുളസി ഫെയ്‌സ്പാക്. ഇതിനായി രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ തുളസിയില അരച്ചതും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം മുഖത്ത് ദിവസേന പുരട്ടാം. കുറഞ്ഞത് 15 മുതല്‍ 20 മിനിറ്റ് ഇത് മുഖത്ത് ഇരിക്കണം. പിന്നീട് കഴുകിക്കളയാം. ഇത്തരത്തില്‍ രണ്ടു ആഴ്ച ചെയ്താല്‍ തന്നെ നല്ല ഫലം ലഭിക്കും.

ADVERTISEMENT

തുളസിയും തൈരും

തൈരും തുളസിയും ചേര്‍ത്ത് തയാറാക്കുന്ന ഫെയ്‌സ്പാക്കും മുഖത്തെ കുരുക്കളും പാടുകളും മാറ്റിയെടുക്കുന്നതിന് മികച്ച പ്രതിവിധിയാണ്. ഇതിനായി ഒരുപിടി തുളസി നന്നായി അരച്ച് എടുക്കണം. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തൈര് ചേര്‍ക്കണം. ശേഷം 15 മുതല്‍ 20 മിനിറ്റ് വരെ മുഖത്ത് വയ്ക്കുക. അടുപ്പിച്ച് രണ്ടു മൂന്ന് ദിവസം വീതം എല്ലാ ആഴ്ചയിലും ചെയ്യുന്നത് മുഖത്തെ കുരുക്കള്‍ മാറ്റിയെടുക്കുന്നതിന് സഹായിക്കും.

How Tulsi Leaves Transform Your Skin Naturally:

Tulsi is widely known for its exceptional health and skin care benefits due to the presence of essential vitamins and minerals. Basil leaves contain natural antifungal and antibacterial properties that effectively combat acne-causing bacteria. Regular application of these leaves helps to unclog pores, reduce inflammation, and absorb excess oil. Placing a fresh leaf over a blemish overnight can promote faster healing and clear skin. Combining basil leaves with neem creates a powerful face mask to eliminate breakouts. Mixing the paste with aloe vera gel provides another soothing remedy for daily skin care routines. Furthermore, a blend of tulsi and curd helps fade acne scars and blemishes when used consistently.