മുപ്പതു കഴിഞ്ഞ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് സ്തനാർബുദം. കീമോതെറപ്പിക്ക് ശേഷം ട്യൂമർ ചുരുങ്ങുമ്പോൾ അവശേഷിക്കുന്ന ഭാഗം കൃത്യമായി തിരിച്ചറിയാനാകാതെ സ്തനം പൂർണമായി നീക്കം ചെയ്യേണ്ടി വരുന്ന അവസ്ഥയ്ക്ക് എറണാകുളം രാജഗിരി ഹോസ്പിറ്റലിലെ ഡോക്ടർമാർ ഫലപ്രദമായ പരിഹാരം കണ്ടെത്തിയിരിക്കുന്നു. 'ക്ലിപ് ആൻഡ് ബ്ലൂ പ്ലേസ്‌മെന്റ്' എന്ന ഈ നൂതന സാങ്കേതികവിദ്യയിലൂടെ വിലകൂടിയ ഇറക്കുമതി ചെയ്ത മാർക്കറുകൾക്ക് പകരം വെറും രണ്ടായിരം രൂപയിൽ താഴെ ചെലവുള്ള ടൈറ്റാനിയം ലിഗാ ക്ലിപ്പും നീല ഡൈയും ഉപയോഗിച്ച് ട്യൂമർ ഭാഗം കൃത്യമായി തിരിച്ചറിഞ്ഞ് സ്തനം സംരക്ഷിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്താം. പ്രശസ്തമായ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസകരവും ചെലവ് കുറഞ്ഞതുമാണ്.

മുപ്പതു കഴിഞ്ഞ സ്ത്രീകളിൽ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകളിലൊന്നാണു സ്തനാർബുദം. ഇന്ത്യയിൽ ഏറ്റവും കൂടുതലായി കണ്ടെത്തപ്പെടുന്നതും ഇതു തന്നെയാണ്. ഓരോ വർഷവും ഏകദേശം രണ്ടര ലക്ഷം പേരിൽ പുതുതായി സ്തനാർബുദം വരുന്നു എന്നതു രോഗത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന കണക്കാണ്.

സ്തനത്തിൽ കട്ടിയോ മുഴയോ കണ്ടാൽ മടിച്ചോ ഭയന്നോ അതു മറച്ചുവയ്ക്കുന്ന പ്രവണത ഒരുകാലത്തു സാധാരണമായിരുന്നു. ചികിത്സ തേടാൻ വൈകുന്നതു രോഗനിർണയവും ചികിത്സയും വൈകിപ്പിക്കുകയും ചിലപ്പോൾ രോഗം കൂടുതൽ ഗുരുതരമാകാനും കാരണമാകും.  

ADVERTISEMENT

ഇന്നു സ്ഥിതി ഏറെ മാറിയിട്ടുണ്ട്. സ്തനത്തിൽ പുതുതായി കട്ടിയോ മുഴയോ ശ്രദ്ധയിൽപ്പെട്ടാൽ വൈകാതെ പരിശോധന നടത്തണമെന്നും അർബുദമാണെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലതെന്നും മിക്ക സ്ത്രീകൾക്കുമറിയാം.

പേടിയില്ല, ആശങ്കയുണ്ട്

ADVERTISEMENT

അപ്പോഴും ആശങ്കയായി അവശേഷിക്കുന്ന ഒരു ചോദ്യമുണ്ട്. അർബുദം ബാധിച്ച സ്തനം പൂർണമായി നീക്കം ചെയ്യേണ്ടി വരില്ലേ? ട്യൂമർ മാത്രമായി നീക്കിയാലും രോഗം തിരികെ വരില്ലേ? സ്തനാർബുദ ചികിത്സയിലെ ഇത്തരം ആശങ്കകൾക്കു ഫലപ്രദമായി ഉത്തരം നൽകാവുന്ന ‘ക്ലിപ് ആൻഡ് ബ്ലൂ പ്ലേസ്‌മെന്റ്’ എന്ന ചികിത്സാരീതി വികസിപ്പിച്ചിരിക്കുകയാണ് എറണാകുളം, ആലുവ രാജഗിരി ഹോസ്പിറ്റൽ.

കീമോതെറപ്പി ലഭിക്കുന്ന സ്തനാർബുദ രോഗികളിൽ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞു നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രീയ രീതിയാണിത്. ഓങ്കോളജി സർജനായ ഡോ. സുബി ടി.എസ്, ബ്രെസ്റ്റ് റേഡിയോളജിസ്റ്റായ ഡോ. ടീന സ്ലീബ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഈ കണ്ടെത്തൽ പ്രശസ്തമായ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ഔദ്യോഗിക ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഡോ. ആനന്ദ് എബിൻ, ഡോ. സുബി ടി.എസ്, ഡോ. ടീന സ്ലീബ
ADVERTISEMENT

സ്തനാർബുദ ചികിത്സയ്ക്കു ശേഷം സ്തനം സംരക്ഷിച്ചുതന്നെ ഫലപ്രദമായ ചികിത്സ പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് ക്ലിപ് ആൻഡ് ബ്ലൂ സംവിധാനത്തിന്റെ പ്രധാന ഗുണമെന്ന് ഓങ്കോളജി സർജനായ ഡോ.ആനന്ദ് എബിൻ പറയുന്നു. ‘‘സ്തനാർബുദ ചികിത്സയിൽ എല്ലായ്പ്പോഴും സർജറിയാകില്ല ആദ്യം വേണ്ടിവരിക. അർബുദം കണ്ടെത്തപ്പെടുന്ന ഏകദേശം അഞ്ചിൽ ഒരാൾക്ക് ആദ്യം കീമോതെറപി നിർദേശിക്കപ്പെടുന്നു എന്നാണ് കണക്ക്.

അങ്ങനെ മരുന്നിലൂടെ ചികിത്സ  ആരംഭിക്കുന്ന രോഗികളുടെ ശരാശരി പ്രായം 45 വയസ്സാണ്. ചികിത്സയുടെ ഭാഗമായി ഈ പ്രായത്തിൽ തന്നെ സ്തനം നീക്കം ചെയ്യേണ്ടിവരുന്നത് പലർക്കും മാനസിക പ്രയാസമുണ്ടാക്കും. തുടർജീവിതവും ജോലിയും സാമൂഹിക ഇടപെടലുമൊക്കെ പ്രയാസത്തിലാകുന്ന തരത്തിലേക്ക് അതു മാറിയേക്കാം.

അർബുദ രോഗികളിൽ കീമോതെറപി ചെയ്യുമ്പോൾ സെന്റിമീറ്ററുകളോളം വലുപ്പമുള്ള ട്യൂമറുകൾ പോലും മില്ലിമീറ്റർ വലുപ്പത്തിലേക്കു ചുരുങ്ങും. തടിപ്പോ മുഴയോ അവശേഷിക്കില്ലെന്നു മാത്രമല്ല, സ്കാനിങ്ങിലും ഈ ഭാഗം കണ്ടെത്താനാകില്ല. അതിനർഥം ഇനി പേടിക്കേണ്ടതില്ല എന്നല്ല.

മരുന്നിനോടു പോലും പ്രതികരിക്കാത്ത കോശങ്ങൾ അവശേഷിക്കുമെന്നതിനാൽ എപ്പോൾ വേണമെങ്കിലും അവ വീണ്ടും അപകടകാരിയായി വരാം. അതിനാലാണ് സർജറിയിലൂടെ ആ ഭാഗം കൂടി നീക്കം ചെയ്യുന്നതു ചികിത്സയിൽ നിർണായകമാകുന്നത്.

എന്താണ് ക്ലിപ് ആൻഡ് ബ്ലൂ?

സ്തനത്തിലെ ട്യൂമർ കോശങ്ങൾ സ്കാനിങ്ങിൽ കാണാനാകാത്ത സാഹചര്യത്തിൽ, സ്തനം പൂർണമായി നീക്കം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ലാതാകുന്നു. ആ പ്രയാസങ്ങൾക്കു പൂർണപരിഹാരമാണ് ക്ലിപ് ആൻഡ് ബ്ലൂ ടെക്നോളജി. രോഗം സ്ഥിരീകരിച്ചവരിൽ കീമോതെറപ്പിക്കു മുൻപുതന്നെ ട്യൂമറിനുള്ളിൽ മാർക്കിങ് ക്ലിപ് ഇടുന്ന രീതിയാണിത്. ട്യൂമർ ചുരുങ്ങി അവശേഷിക്കുന്ന ഭാഗം ക്ലിപ്പിനോടു ചേരും. ക്ലിപ്പിന്റെ സ്ഥാനം തിരിച്ചറിഞ്ഞ് ട്യൂമറിന്റെ അവശേഷിക്കുന്ന ഭാഗം നീക്കം ചെയ്യുമ്പോൾ സ്തനത്തിന്റെ സ്വാഭാവിക ആകൃതി നഷ്ടപ്പെടാതെ തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കാനാകും എന്നതാണു നേട്ടം.

കീമോതെറപ്പിക്കു മുൻപു വ്യക്തമായി കാണുന്ന സ്തനത്തിലെ ട്യൂമർ ചികിത്സയ്ക്കു ശേഷം ദൃശ്യമാകാതെ പോകാം. അതിനാൽ കീമോതെറപിക്കു മുൻപു ട്യൂമറിനുള്ളിൽ സ്ഥാപിക്കുന്ന മാർക്കർ ക്ലിപ്, ശസ്ത്രക്രിയയുടെ സമയത്ത് ട്യൂമർ ഉണ്ടായിരുന്ന സ്ഥലം കൃത്യമായി കണ്ടെത്താൻ സഹായിക്കുന്നു (ചിത്രം രണ്ടിൽ പോയിന്റ് ചെയ്ത ഭാഗം)

ചെലവും അസൗകര്യങ്ങളും

ട്യൂമറിൽ അടയാളമായി സ്ഥാപിക്കുന്ന ഇറക്കുമതി ചെയ്യുന്ന തരം നിലവിലെ മാർക്കറിനു പതിനായിരം രൂപയിലധികം വിലയുണ്ട്. മിക്ക ട്യൂമറുകളിലും മൂന്നോ അതിലധികമോ മാർക്കറുകൾ വേണ്ടിവരും. ഇതിന്റെ ചെലവ് പലർക്കും താങ്ങാനാകില്ല.

പലപ്പോഴും ഇത്തരം മാർക്കറുകൾ സ്ഥാപിച്ചാലും, ശ സ്ത്രക്രിയയ്ക്കു മുൻപായി അവയുടെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നതിനു മെറ്റൽ വയർ കടത്തിവയ്ക്കേണ്ടിവരും. ഇത് അധിക  ചെലവുണ്ടാക്കുന്നതോടൊപ്പം രോഗിക്കു വേദനയും അസൗകര്യവും കൂടി ഉണ്ടാക്കാം. അതുകൊണ്ടുതന്നെ മിക്ക രോഗികളും കീമോതെറപ്പിക്കു ശേഷം സ്തനം പൂർണമായി നീക്കം ചെയ്യാം എന്ന തീരുമാനമാണ് എടുത്തിരുന്നത്.

ഈ സാഹചര്യത്തിലാണ് ട്യൂമർ മാർക്കിങ്ങിന്റെ ചെ ലവ് കുറയ്ക്കാനും അതോടൊപ്പം ശസ്ത്രക്രിയയിലെ കൃത്യതയിൽ വിട്ടുവീഴ്ച വരാതിരിക്കാനുമുള്ള പുതിയ സംവിധാനം വികസിപ്പിക്കണമെന്ന ആശയത്തിലേക്കു രാജഗിരിയിലെ ടീം എത്തിയത്.

2019ൽ ആരംഭിച്ച ശ്രമങ്ങൾ പൂർത്തിയായത് 2024ലാണെന്ന് ബ്രെസ്റ്റ് റേഡിയോളജിസ്റ്റ് ഡോ. ടീന സ്ലീബ പറയുന്നു. “എളുപ്പത്തിൽ ലഭ്യമായ ടൈറ്റാനിയം ലിഗാ ക്ലിപ്പാണ് ഞങ്ങളുടെ ടീം ട്യൂമർ മാർക്കിങ്ങിനായി ഉപയോഗിച്ചത്. വെറും അഞ്ച് മില്ലിമീറ്റർ മാത്രം വലുപ്പമുള്ള ഈ ക്ലിപ് സ്ഥാപിക്കാൻ 2,000 രൂപയിൽ താഴെയാണ് ചെലവ്.

കീമോതെറപ്പി തുടങ്ങുന്നതിനു മുൻപുതന്നെ ട്യൂമറിനുള്ളിലേക്കു പ്രത്യേക സൂചി ഉപയോഗിച്ചു വേദനയില്ലാതെ മാർക്കർ നിക്ഷേപിക്കാം. ശസ്ത്രക്രിയയുടെ സമയത്ത് ക്ലിപ്പിന്റെ ചുറ്റുമായി നീലനിറത്തിലുള്ള ഡൈ കുത്തിവയ്ക്കും. ഈ നിറത്തിന്റെ സഹായത്തോടെ ട്യൂമർ ഉണ്ടായിരുന്ന ഭാഗം കൃത്യമായി തിരിച്ചറിഞ്ഞു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാകും. ഇതിനു ചെലവു കുറവാണെന്നു മാത്രമല്ല, ശസ്ത്രക്രിയയിലെ കൃത്യതയുടെയും പ്രായോഗികതയുടെയും കാര്യത്തിൽ ഇറക്കുമതി ചെയ്യുന്ന മാർക്കറുകളോടു കിടപിടിക്കുന്നതുമാണ്.

രാജഗിരിയിൽ നിന്ന് ഈ ചികിത്സാരീതി പ്രസിദ്ധീകരിച്ചതിനു ശേഷം, ഇന്ത്യയിെല മറ്റു പല ഇടങ്ങളിലുമുള്ള ഡോക്ടർമാർ ഇതു പിന്തുടരാൻ തയാറായി. കൂടാതെ, 2024-ലെ മികച്ച സർജിക്കൽ ഓങ്കോളജി പ്രബന്ധത്തിനുള്ള അവാർഡും ഇതിനു ലഭിച്ചു.

ശ്രമങ്ങൾ തുടരുന്നു

സ്തനാർബുദം ബാധിച്ച രോഗികളിൽ കക്ഷത്തിലെ കഴ ല കളിലേക്കും രോഗം വ്യാപിക്കാം. കീമോതെറപ്പിക്കു ശേഷം ചില സാഹചര്യങ്ങളിൽ കക്ഷത്തിലെ കഴലകൾ മുഴുവൻ നീക്കം ചെയ്യേണ്ടിവരാം.

കഴലകൾ പൂർണമായി നീക്കം ചെയ്യുന്നതിനെ തുടർന്നു കയ്യിൽ ഉണ്ടാകുന്ന നീർവീക്കവും മറ്റു ബുദ്ധിമുട്ടുകളും ദൈനംദിന ജോലികൾ ചെയ്യുന്നതിനു വലിയ പ്രയാസമുണ്ടാക്കാം. രോഗികൾക്കുണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകൾക്കു കൂടി പരിഹാരം കണ്ടെത്തണമെന്ന ചിന്തയിലാണ് ടീം തുടർന്നുള്ള ശ്രമങ്ങളിലേക്കു കടന്നത്.

കക്ഷത്തിലെ കഴലകൾ അനാവശ്യമായി നീക്കം ചെയ്യാതെ സംരക്ഷിക്കുന്നതിനുള്ള നിലവിലെ രീതികൾക്ക് ഏകദേശം 30,000 രൂപ വരെ ചെലവുവരും. ഇതിനുപുറമേ, ചില  രീതികളിൽ റേഡിയോ ആക്ടീവ് വസ്തുക്കൾ ഉൾപ്പെടെയുള്ളവ ഉപയോഗിക്കേണ്ടി വരുന്നതിനാൽ അവയുടെ കൈകാര്യം ചെയ്യലും മാലിന്യ നിർമാർജനവും പരിസ്ഥിതിക്ക് അധിക വെല്ലുവിളികളും സൃഷ്ടിക്കാം.

ഇതിനു പകരമായി, നമ്മുടെ നാട്ടിലെ സാധാരണക്കാർക്കും താങ്ങാനാകുന്ന ചെലവിൽ, പരിസ്ഥിതിക്ക് അധിക മാലിന്യഭാരം സൃഷ്ടിക്കാത്ത സുസ്ഥിരമായ ഒരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. അടുത്തവർഷം അവസാനത്തോടെ ഇതിന്റെ ഫലങ്ങൾ പ്രസിദ്ധീകരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ടീം.

ശസ്ത്രക്രിയയുടെ ചെലവു കുറയ്ക്കുക മാത്രമല്ല, ലോകോത്തര നിലവാരത്തിലുള്ള കൃത്യത ഉറപ്പാക്കാനും ഇതു സഹായിക്കുന്നു.

New Cost-Effective Clip and Blue Tumor Marking Technique Introduced in Kerala:

Breast cancer remains a major health concern for women over thirty, with approximately 250,000 new cases diagnosed annually in India. Recognizing the fear and anxiety surrounding complete breast removal, doctors at Rajagiri Hospital in Aluva, Ernakulam, have developed an innovative treatment technique called 'Clip and Blue Placement.' This scientific method allows oncologists to accurately identify and remove residual tumor parts in patients undergoing chemotherapy while preserving the breast. Traditional tumor markers are often prohibitively expensive and require uncomfortable metal wires, prompting many patients to opt for full mastectomies. To overcome this, the medical team utilized affordable titanium liga clips and blue dye to precisely locate and excise the tumor area at a fraction of the cost. Published in the official journal of the American Society of Clinical Oncology, this breakthrough technique significantly reduces surgery costs and eliminates the need for full breast removal. Furthermore, the pioneering research team is currently developing sustainable, cost-effective solutions to protect underarm lymph nodes and minimize post-surgery complications for cancer patients.