മുഖത്തും താടിയിലും ചുണ്ടിനു മുകളിലും വരെ; അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ 5 വഴികൾ How to Remove Facial Hair Painlessly at Home
സ്ത്രീകളിൽ മുഖത്തും കൈകാലുകളിലുമായി കാണപ്പെടുന്ന അമിത രോമവളർച്ച പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. വേദനാജനകമായ വാക്സിംഗിന് പകരമായി അടുക്കളയിലെ സാധനങ്ങൾ ഉപയോഗിച്ച് അനാവശ്യ രോമങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. പഞ്ചസാരയും നാരങ്ങാനീരും ചേർത്തുള്ള കൂട്ട്, ഉരുളക്കിഴങ്ങും പരിപ്പും അരച്ചുവെച്ച മിശ്രിതം, ചോളപ്പൊടിയും മുട്ടയുടെ വെള്ളയും ചേർന്ന പാക്ക്, ഏത്തപ്പഴവും ഓട്സും ചേർന്ന മിശ്രിതം എന്നിവ രോമങ്ങൾ നിർമാർജനം ചെയ്യാൻ സഹായിക്കുന്ന മികച്ച പ്രകൃതിദത്ത മാർഗ്ഗങ്ങളാണ്.

അമിത രോമ വളർച്ച അലട്ടുന്ന സ്ത്രീകൾ നിരവധിയുണ്ട്. കാലിലും കയ്യിലും മുഖത്തും താടിയിലും ചുണ്ടിനു മുകളിലും വരെ അമിത രോമ വളര്‍ച്ചയുള്ള സ്ത്രീകൾ ഉണ്ട്. എങ്ങനെ ഇതു കളയണമെന്നറിയാതെ വിഷമിക്കുന്നവരുമുണ്ട്. പലപ്പോഴും പാർലറിൽ പോയി ചെയ്യുന്ന വാക്സിങ് വേദനാജനകമാണ്. എന്നാൽ ഇതൊന്നുമില്ലാതെ അനാവശ്യ രോമങ്ങൾ അകറ്റാനുള്ള അഞ്ചു വഴികൾ ഇതാ..
മുഖത്ത് അമിതമായി ഉണ്ടാകുന്ന രോമ വളർച്ചയ്ക്ക്
1. പഞ്ചസാര - 2 സ്പൂൺ
വെള്ളം - ആവശ്യത്തിന്
നാരങ്ങാനീര് - 2 സ്പൂൺ
ചെറിയൊരു പാത്രത്തിൽ വെള്ളമെടുത്തു അതിൽ പഞ്ചസാര ലയിപ്പിക്കുക. ഇതിലേയ്ക്ക് നാരങ്ങാനീരു യോജിപ്പിക്കാം. കട്ടിയാകുന്ന ഈ കൂട്ട് മുഖത്തു രോമം ഉണ്ടാകുന്ന ഭാഗത്ത് തിരുമ്മി പിടിപ്പിക്കുക. നന്നായി തേച്ച ശേഷം 20 മിനിറ്റ് അനക്കാതെ വയ്ക്കാം. പച്ച വെള്ളത്തിൽ മുഖം നന്നായി കഴുകി കളയാം. ആഴ്ചയിൽ രണ്ടു തവണ ഇത്തരത്തിൽ ചെയ്യാവുന്നതാണ്.
2. ഉരുളക്കിഴങ്ങ് - 1
മഞ്ഞ പരിപ്പ് - ഒരു ബൗൾ
തേൻ- ഒരു സ്പൂൺ
നാരങ്ങാനീര് -3 സ്പൂൺ
കോട്ടൺ തുണി
പരിപ്പ് രാത്രിയിൽ വെള്ളത്തിൽ ഇട്ടു വച്ചിരുന്നാൽ പിറ്റേ ദിവസത്തേയ്ക്ക് പെട്ടെന്ന് അരച്ചെടുക്കാന്‍ സാധിക്കും. ഉരുളക്കിഴങ്ങു നന്നായി അരച്ചു പേസ്റ്റ് ആക്കുക. ഒപ്പം തന്നെ പരിപ്പും അരച്ചെടുക്കുക. ഇതു രണ്ടും ചേർത്ത ശേഷം നാരങ്ങാനീരും തേനും ചേർത്തു യോജിപ്പിക്കുക. മുഖം ഉൾപ്പെടെ അനാവശ്യ രോമങ്ങൾ ഒഴിവാക്കേണ്ട ഭാഗങ്ങളില്‍ ഈ പേസ്റ്റ് പുരട്ടാം. മുകളില്‍ തുണി കൊണ്ട് മൂടി വയ്ക്കുക. കൂട്ടു ഉണങ്ങാൻ അനുവദിക്കണം. തുടർന്ന് തുണി മെല്ലെ വലിച്ചെടുക്കാം. ഈ കൂട്ടു ശരീരത്തിലെ അനാവശ്യ രോമങ്ങൾ കളയും.
3. ചോളപ്പൊടി - അര സ്പൂൺ
മുട്ട - 1
പഞ്ചസാര - 1 സ്പൂൺ
മുട്ടയുടെ വെള്ള ഒരു പാത്രത്തിലേയ്ക്കിടുക. ഇതിലേയ്ക്ക് ചോളപ്പൊടിയും പഞ്ചസാരയും ചേർക്കാം. ഇതു നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തു തേച്ചു പിടിപ്പിക്കാം. 25 മിനിറ്റിനു ശേഷം ഇത് മുഖത്തു നിന്നു മെല്ലെ വലിച്ചെടുക്കാം. മുഖത്തെ രോമം നിശ്ശേഷം മാറും.
4. ഏത്തപ്പഴം-1
ഓട്സ്- 2 സ്പൂൺ
രണ്ടും നന്നായി യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്തു രോമം വളരുന്ന ദിശയിലേക്കു തേച്ചു കൊടുക്കുക. പിന്നീട് നന്നായി വട്ടത്തിൽ മുഖം ഉരുമ്മുക. ഒരു 20 മിനിറ്റ് കൂട്ടു മുഖത്തിരിക്കട്ടെ. ഉണങ്ങിയ ശേഷം വെള്ളം ഉപയോഗിച്ച് ഈ കൂട്ടു കഴുകി കളയുക. ഇതു ആഴ്ചയിൽ രണ്ടു തവണ ചെയ്യാം.
കാലിലും കയ്യിലുമുള്ള രോമവളർച്ചയ്ക്ക്
5. പഞ്ചസാര - 1 സ്പൂൺ
നാരങ്ങാനീര് - 1 സ്പൂൺ
തേൻ - 1 സ്പൂൺ
മൈദ- 2 സ്പൂൺ
കോട്ടൺ തുണി
ചെറിയ കത്തി
ഒരു പാത്രത്തിൽ പഞ്ചസാര, നാരങ്ങാനീര്, തേൻ എന്നിവ എടുത്തു നന്നായി യോജിപ്പിക്കുക, മൂന്നു മിനിറ്റു ഈ കൂട്ട് ഒന്നു ചൂടാക്കുക. കൂട്ടു കട്ടിയായി ഇരിക്കുകയാണെങ്കിൽ കുറച്ചു വെള്ളം ചേർത്ത് നേർപ്പിച്ചെടുക്കാം. ഇതു തണുക്കാൻ അനുവദിക്കുക. ഇത് ഉപയോഗിക്കേണ്ട ഭാഗത്തു നന്നായി വൃത്തിയാക്കിയ ശേഷം മൈദ തൂവുക. കത്തി കൊണ്ടു ഈ കൂട്ടു മെല്ലെ ഭാഗങ്ങളിൽ നന്നായി പുരട്ടുക.
മുടി വളരുന്ന ദിശയിലേക്കു വേണം ഇതു പുരട്ടാൻ. ശേഷം കോട്ടൺ തുണി ഉപയോഗിച്ചു നന്നായി പൊതിഞ്ഞു വയ്ക്കാം. ഉണങ്ങിയ ശേഷം കൂട്ടു ഇട്ടിരിക്കുന്നതിന്റെ എതിർ ദിശയിലേക്ക് കോട്ടൺ വലിച്ചെടുക്കുക. വീട്ടിൽ തന്നെ സ്വയം ചെയ്യുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ ഇരിക്കും. അമിതമായ മുടിയും ഇല്ലാതെയാകും.