മുടിക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മുട്ട. പ്രോട്ടീനുകൾ, ധാതുക്കൾ, ബി കോംപ്ലക്‌സ് വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ മുടി വേരുകൾ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ തടയാനും പുതിയ മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. മുട്ട മാത്രം ഉപയോഗിക്കുന്നതിനേക്കാൾ കറ്റാർവാഴ, ഒലിവ് ഓയിൽ, നേന്ത്രപ്പഴം, തേൻ, തൈര് എന്നിവ ചേർത്ത് ഹെയർ മാസ്കുകളായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും വരണ്ട മുടി മാറ്റുന്നതിനും മികച്ച ഫലം നൽകുന്നു.

മുടിക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മുട്ട. പ്രോട്ടീനുകൾ, ധാതുക്കൾ, ബി കോംപ്ലക്‌സ് വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. ഈ പോഷകങ്ങൾ മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. കൂടാതെ പുതിയ മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും മുടി വേരുകള്‍ക്ക് ബലം നൽകാനും സഹായിക്കുന്നു.

പ്രോട്ടീൻ ട്രീറ്റ്‌മെന്റായി പ്രവർത്തിക്കാനും മുട്ടയ്ക്ക് കഴിവുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കും. മുടി പൊട്ടുന്നതും വരണ്ട് പോകുന്നതുമൊക്കെ മാറ്റാൻ മുട്ട ഏറെ മികച്ചതാണ്. മുട്ട മാത്രം ഉപയോഗിക്കുന്നതിലും മികച്ച ഫലം തരുന്നത് അവയ്ക്കൊപ്പം ചില പൊടിക്കൈകൾ ചേർത്ത് മാസ്ക് ആയി തേക്കുന്നതാണ്.

ADVERTISEMENT

∙ മുട്ട, കറ്റാർവാഴ, ഒലിവ് ഓയിൽ ഹെയർ മാസ്ക്

മുടിയുടെ കരുത്തും തിളക്കവും വർധിപ്പിക്കാൻ കറ്റാർവാഴയ്ക്ക് കഴിയും. ഇതിനൊപ്പം ഒലിവ് ഓയിൽ ചേർത്തു മാസ്ക് ഉണ്ടാക്കാം. രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ട വെള്ള, 5 ടേബിൾ സ്പൂൺ കറ്റാർവാഴ നീര് എന്നിവ മിക്സ് ചെയ്തെടുക്കുക. ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചൂടാക്കി ഇതിലേക്ക് ചേർക്കാം. ഇതു മുടിയിൽ മുഴുവനായി പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

ADVERTISEMENT

∙ മുട്ട, നേന്ത്രപ്പഴം, തേൻ ഹെയർ മാസ്ക്

മുടിയുടെ കേടുപാടുകൾ പരിഹരിച്ച്, ആരോഗ്യം വീണ്ടെടുക്കാൻ ഈ മാസ്ക് ഫലപ്രദമാണ്. മുടിക്ക് തിളക്കം നൽകാൻ പാൽ, ഒലിവ് ഓയിൽ എന്നിവയ്ക്ക് കഴിവുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ മാസ്ക് ഉപയോഗിക്കാം. ഒരു മുട്ട, ഒരു നേന്ത്രപ്പഴം ഉടച്ചത്, 3 ടീസ്പൂൺ തേൻ, 3 സ്പൂൺ പാൽ, 5 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ മിക്സ് ചെയ്യുക. ഈ മാസ്ക് തലയിൽ പുരട്ടി 15 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ADVERTISEMENT

∙ മുട്ട, വെളിച്ചെണ്ണ, ബദാം ഓയിൽ ഹെയർ മാസ്ക്

വരണ്ട മുടി മൂലം ബുദ്ധിമുട്ടുന്നവർക്ക് പരിഹാരം നൽകുന്ന ചേരുവകളാണ് വെളിച്ചെണ്ണ, ബദാം ഓയിൽ എന്നിവ. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന് മുടിക്ക് കരുത്തും തിളക്കവും നൽകുന്നു. ഒരു ബൗളിൽ 5 ടേബിൾ സ്പൂൺ ബദാം മിൽക്, 4 ടേബിൾ സ്പൂൺ പാൽ, 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ മിക്സ് ചെയ്യുക. കുറച്ചു കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. കണ്ടീഷനർ ഉപയോഗിക്കേണ്ടതില്ല.

∙ മുട്ട, തൈര് ഹെയർ മാസ്ക്

മുടി കൊഴിച്ചിൽ മുലം ബുദ്ധിമുട്ടുന്നവർക്ക് അനുയോജ്യമായ മാസ്ക് ആണ് ഇത്. തൈരിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ താരൻ അകറ്റുകയും, നാച്വറൽ കണ്ടീഷനർ ആയി പ്രവർത്തിക്കുകയും ചെയ്യും. ഒരു മുട്ട നന്നായി പതപ്പിച്ചശേഷം അതിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ തൈര്,1 ടേബിൾ സ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്ത് ഇളക്കുക. ഇതു തലയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.

∙ മുട്ട, കാസ്റ്റർ ഓയിൽ ഹെയര്‍ മാസ്ക്

മുടികൊഴിച്ചിൽ തടയാൻ ഈ മാസ്ക് ഉപയോഗിക്കാം. രണ്ടു മുട്ടയുടെ വെള്ളയെടുത്ത് പതപ്പിച്ചശേഷം അതിലേക്ക് രണ്ടു ടേബിൾ സ്പൂൺ കാസ്റ്റർ ഓയിൽ ചേർത്ത് ഇളക്കുക. ഇതു മുടിയിൽ പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.

Natural Hair Growth Solutions Using Eggs:

Hair health can be significantly improved by incorporating nutrient-rich eggs into your regular beauty routine. Proteins, essential minerals, and B-complex vitamins found in eggs work together to strengthen roots and prevent hair fall. Furthermore, eggs stimulate new hair growth while acting as a natural protein treatment for damaged strands. Various DIY hair masks combined with natural ingredients like aloe vera, banana, and yogurt maximize these benefits. Aloe vera and olive oil mixed with egg whites enhance hair strength and natural shine. Similarly, banana, honey, milk, and olive oil help repair damaged hair and restore vitality. Dry hair issues can be effectively resolved by using nourishing blends of coconut oil and almond oil. Finally, combining beaten eggs with yogurt and lemon juice aids in reducing dandruff and stopping excessive hair loss.

ADVERTISEMENT